Malayalam
ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു, ചീത്ത കുട്ടികള്‍ക്കൊക്കെയല്ലേ അങ്ങനെ തോന്നൂ..,സന്തോഷിക്കുമ്പോള്‍ അടുത്ത സങ്കടത്തെക്കുറിച്ചോര്‍ത്ത് പേടിക്കാറുണ്ടെന്ന് കാവ്യ; വീണ്ടും വൈറലായി നടിയുടെ വാക്കുകള്‍
ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു, ചീത്ത കുട്ടികള്‍ക്കൊക്കെയല്ലേ അങ്ങനെ തോന്നൂ..,സന്തോഷിക്കുമ്പോള്‍ അടുത്ത സങ്കടത്തെക്കുറിച്ചോര്‍ത്ത് പേടിക്കാറുണ്ടെന്ന് കാവ്യ; വീണ്ടും വൈറലായി നടിയുടെ വാക്കുകള്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകള്‍ വഴി വൈറലാകാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്.
അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകി കൂടിയാണ് കാവ്യ മാധവന്‍. അഭിനയവും നൃത്തവും മാത്രമല്ല ഗാനരചയിതാവ് കൂടിയാണ് കാവ്യ മാധവന്‍.
ഇപ്പോഴിതാ കാവ്യ മാധവന്റെ പഴയ ഒരു ഇന്റര്‍വ്യൂ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. പാട്ട് ഭയങ്കരമായി ഇഷ്ടമാണ്, നന്നായി ആസ്വദിക്കാറുണ്ട്. തുടക്കത്തിലൊക്കെ എപ്പോള്‍ ബ്രേക്ക് വന്നാലും പാട്ട് പാടിപ്പടിക്കും. അത് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും പാട്ട് ചിത്രീകരിക്കുന്നത്. അതിനകം തന്നെ വരികള്‍ മനപ്പാഠമായി കഴിഞ്ഞിട്ടുണ്ടാവും. വരികളുടെ വിഷ്വല്‍ മനസ്സില്‍ കണ്ടാവും അഭിനയിക്കുക. കാവ്യ ദളങ്ങള്‍ ചെയ്തപ്പോള്‍ നിരുത്സാഹപ്പെടുത്തിയവരുമുണ്ടായിരുന്നു.
കാവ്യ മാധവന്‍ എഴുതുമോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. അഭിനയവും ഡാന്‍സും മാത്രമല്ല അത്യാവശ്യം എഴുത്തുമുണ്ട്. രണ്ടിലും മൂന്നിലുമൊക്കെ പഠിക്കുന്ന സമയത്ത് സ്വന്തമായി ട്യൂണുണ്ടാക്കി പാടിയിരുന്നു. 9ാംക്ലാസ് മുതലുള്ള കാര്യമാണ് കാവ്യ ദളങ്ങളിലുള്ളത്. ഒരു ഇന്‍സിഡന്റുണ്ടായിരുന്നു. കേട്ടറിവ് മാത്രമുള്ള ഒരാള്‍, രാഹുലെന്നാണ് പേര്. കുറേ രാഹുല്‍മാര് വന്നതാണ് ഞാന്‍ പറഞ്ഞ കഥ കേട്ട്. ഒരു ചേച്ചി എപ്പോഴും രാഹുലിന്റെ കഥ പറയുമായിരുന്നു.
അതിങ്ങനെ കേട്ട് ഉള്ളിലൊരു കൗതുകമുണ്ടായിരുന്നു ഈ വ്യക്തിയോട്. പ്രണയം എന്നൊന്നും പറയാനാവില്ല. ഞാന്‍ എവിടേലും പോയാല്‍ ആ ഫങ്ഷനെക്കുറിച്ചും ഞാനിട്ട ഡ്രസിനെക്കുറിച്ചുമൊക്കെ അയാള്‍ പറയുമായിരുന്നു. എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസമാണ് രാഹുല്‍ മരിച്ചെന്ന് ചേച്ചി പറഞ്ഞത്. അന്ന് ഫ്രണ്ട്സൊന്നുമില്ല. വല്ലാതെ സങ്കടമായിരുന്നു. ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു. ചീത്ത കുട്ടികള്‍ക്കൊക്കെയല്ലേ അങ്ങനെ തോന്നൂ. എന്നൊക്കെയല്ലേ നമ്മുടെ ചിന്ത, ഇതാരോടും പറയാന്‍ പറ്റില്ല. അപ്പോള്‍ അതങ്ങ് എഴുതിത്തീര്‍ത്തു, ഒരഞ്ചാറ് പേജില്‍. രാഹുലിനെ നേരില്‍ കാണാനായി ആഗ്രഹിച്ചിരുന്നു എന്നും കാവ്യ പറയുന്നുണ്ട്.
മനുഷ്യരെ പോലെ തന്നെയാണ് ദൈവങ്ങളെ കാണുന്നത്. പിണക്കവും പരിഭവങ്ങളുമൊക്കെയുണ്ടാവാറുണ്ട്. അത് കാണിച്ചിട്ടുമുണ്ട്. മാതാപിതാക്കള്‍ എപ്പോഴും കൂടെയുണ്ട്, അത് കൂടാതെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ഏത് വിഷയവും നമ്മള്‍ അതിജീവിച്ചല്ലേ പറ്റൂ. പൊതുവെ പെട്ടെന്ന് മൂഡ് ഓഫാകുന്ന പ്രകൃതമാണ്. എന്റെ ബേസ് എപ്പോഴും സങ്കടമാണ്. എന്റെ സന്തോഷങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാവാറില്ല, സന്തോഷിക്കുമ്പോള്‍ അടുത്ത സങ്കടത്തെക്കുറിച്ചോര്‍ത്ത് പേടിക്കാറുണ്ട്. വളരെ പേര്‍സണലായിരിക്കും. ജോലി സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. നല്ല ഗുണങ്ങളേയുണ്ടായിട്ടുള്ളൂ. പേഴ്സണലി സങ്കടങ്ങളുണ്ടാവുമല്ലോയെന്നുമായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് കാവ്യയെ കുറിച്ച് ഫാന്‍ പേജില്‍ വന്ന കുറിപ്പ് ഏറെ വൈറലായിരുന്നു. കാവ്യയുടെ സിനിമയെ കുറിച്ചും കാവ്യയുടെ ശബ്ദത്തിന് പിന്നിലെ കഥയെ കുറിച്ചുമായിരുന്നു കുറിപ്പ്. കാവ്യയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ശബ്ദം നല്‍കിയത് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി ആയിരുന്നു. ഒരു കഥാപാത്രം പൂര്‍ണ്ണ വിജയം നേടുന്നത് അഭിനയത്തിനൊപ്പം ഡബ്ബിങ് കൂടെ മികവുറ്റ് നില്‍ക്കുമ്പോഴാണ്. കുറച്ചു വേറിട്ട ശബ്ദശൈലി ആയതു കൊണ്ട് തന്നെ കാവ്യ അഭിനയിച്ച കഥാപാത്രങ്ങളില്‍ 95% ഡബ്ബ് ചെയ്തത് ശ്രീജ രവിയാണ്. മലയാളത്തിലെ ഏറ്റവും മികച്ചതും ഒപ്പം സീനിയറുമായിട്ടുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് അവര്‍. അവരുടെ ശബ്ദത്തിലെ ലാളിത്യവും കുസൃതിയും നിഷ്‌കളങ്കതയുമെല്ലാം കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കു കൂടുതല്‍ മിഴിവേകി.
എന്തിനധികം, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന സിനിമയിലെ കാവ്യയുടെ ഊമയായിട്ടുള്ള കഥാപാത്രത്തിനു പോലും ശ്രീജയുടെ ശബ്ദത്തിന്റെ സഹായം ഉണ്ടായിരുന്നു. മറ്റു ചില ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളും കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കു ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും ശ്രീജയുടെ ശബ്ദത്തിനോളം കാവ്യയ്ക്ക് യോജിക്കുന്ന ശബ്ദം വേറെയില്ല.
ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, അനന്തഭദ്രം, ക്ലാസ്സ്മേറ്റ്‌സ്… തുടങ്ങിയ സിനിമകള്‍ അതിനു ഉദാഹരണം. എപ്പോഴും മറ്റൊരാള്‍ ഡബ്ബ് ചെയ്തു കൊടുക്കേണ്ടി വരുന്നത് ഒരിക്കലും ഒരു അഭിനേതാവിന്റെ പരാജയമല്ല. അതുകൊണ്ട് തന്നെ കാവ്യ മാധവന്‍ എന്ന അഭിനേത്രിയുടെ വിജയത്തില്‍ ചെറുതല്ലാത്ത ഒരു പങ്ക്, വളരെയധികം സ്‌നേഹത്തോടെ ഞങ്ങള്‍ കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ്, ശ്രീജ രവിക്കും നല്‍കുന്നു…എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആരാധികമാര്‍ പറയുന്നത്.
