Malayalam
ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആന്‍ ആഗസ്റ്റിന്‍; ആശംസകളുമായി ആരാധകരും
ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആന്‍ ആഗസ്റ്റിന്‍; ആശംസകളുമായി ആരാധകരും
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച താരമാണ് ആന്‍ അഗസ്റ്റിന്‍. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. എന്നാല്‍ ഇപ്പോഴിതാ സിനിമ നിര്‍മ്മാണ രംഗത്തേയ്ക്ക് കൂടി അരങ്ങേറ്റം കുറിക്കുകയാണ് താരം.
തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആന്‍ ആഗസ്റ്റിന്‍ ഈ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താന്‍ സിനിമ നിര്‍മ്മാണരംഗത്തേയ്ക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ എഫ് ബി പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
‘ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു.
ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല.എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’ എന്നാണ് പോസ്റ്റ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറഉമുണ്ട്. ഈ പോസ്റ്റിനും ആരാധകര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.