Connect with us

മൃദുലയുടെ കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തുന്നു, പാലുകാച്ചലിന് പിന്നാലെ സന്തോഷ വാര്‍ത്ത; ആശംസകളുമായി ആരാധകര്‍

Malayalam

മൃദുലയുടെ കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തുന്നു, പാലുകാച്ചലിന് പിന്നാലെ സന്തോഷ വാര്‍ത്ത; ആശംസകളുമായി ആരാധകര്‍

മൃദുലയുടെ കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തുന്നു, പാലുകാച്ചലിന് പിന്നാലെ സന്തോഷ വാര്‍ത്ത; ആശംസകളുമായി ആരാധകര്‍

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കിയ ഇരുവരും ഈ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹശേഷമുള്ള മൃദുലയുടെ പിറന്നാളും സര്‍പ്രൈസുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വിവാഹശേഷം തങ്ങള്‍ക്ക് ഒരുപാട് യാത്ര ചെയ്യണമെന്നും ഹണിമൂണിന് എവിടേയ്ക്കാണ് പോകേണ്ടത് എന്നുള്ള കാര്യം തങ്ങള്‍ തിരക്കുകയാണെന്നുമായിരുന്നു മൃദവ പറഞ്ഞിരുന്നത്. എന്നാല്‍ ആരോടും പറയാതെ മൂന്നാറില്‍ അടിച്ച് പൊളിച്ച് ഹണിമൂണും കഴിഞ്ഞ് വന്നതിനു ശേഷമാണ് ആരാധകരോട് ഹണിമൂണ്‍ കഴിഞ്ഞെന്നും എവിടേയ്ക്കാണ് പോയതെന്നുമെല്ലാം താരങ്ങള്‍ പറയുന്നത്. പിന്നാലെ സ്റ്റാര്‍ മാജിക്കിലും രണ്ടാളും കൂടി എത്തിയിരുന്നു. അന്ന് പങ്കുവെച്ച ഹണിമൂണ്‍ വിശേഷങ്ങളെല്ലാം തന്നെ വൈറലായിരുന്നു.

ഇപ്പോഴിതാ മൃദുല വിജയിയുടെ വീട്ടില്‍ നിന്നുള്ള സന്തോഷ വാര്‍ത്തയാണ് പുറത്തു വരുന്നത്. വിവാഹവും പാലുകാച്ചല്‍ ചടങ്ങുകള്‍ക്കും ശേഷം മറ്റൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്. കുടുംബത്തിലേയ്ക്ക് കുഞ്ഞ് അതിഥി എത്തുന്നതാണ് ആ വലിയ സന്തോഷം. മൃദുലയുടെ അനുജത്തിയും നടിയുമായ പാര്‍വതി വിജയിയാണ് അമ്മയാകാന്‍ ഒരുങ്ങുന്നത്. പാര്‍വതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

അഞ്ചാം മാസത്തിലേയ്ക്ക് താന്‍ കടക്കുകയാണ് ബേബി ലോഡിങ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്റെ ശരീരം എനിക്ക് സമ്മാനിച്ചിരിക്കുന്നു, ഞാന്‍ അമ്മയാകാന്‍ പോകുന്നു എന്നാണ് പാര്‍വതി കുറിച്ചത്. മൃദുല ഉള്‍പ്പെടെ നിരവധി ആളുകള്‍ ആണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

നിരവധി പരമ്പരകളില്‍ ക്യാമറാമാനായി ജോലി ചെയ്ത അരുണ്‍ ആണ് പാര്‍വതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മൂന്നുമാസത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ആദ്യം അരുണിന്റെ വീട്ടില്‍ നിന്നുമായിരുന്നു പിന്തുണ എങ്കില്‍ വിവാഹ ശേഷം സ്വന്തം വീട്ടിലും ഇരുവരെയും അംഗീകരിച്ചു എന്ന് പാര്‍വതി പറഞ്ഞിരുന്നു. വിവാഹത്തിന് ആദ്യമൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇരു കുടുംബങ്ങളും ഒന്നായി. അമ്മ എന്നും വീഡിയോ കാള്‍ ഒക്കെ ചെയ്യും. വളരെ സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിതം പോകുന്നത് എന്നും പാര്‍വതി പറഞ്ഞു.

ലോക് ഡൗണ്‍ സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബവിളക്കില്‍ ശീതളായിട്ട് ആദ്യം എത്തിയത് പാര്‍വതി ആയിരുന്നു. ഇനി ശീതളായി ഞാന്‍ കുടുംബവിളക്കില്‍ ഉണ്ടാകില്ല. എനിക്ക് പകരക്കാരി ആയി അമൃത പരമ്പരയിലേക്ക് എത്തുകയും ചെയ്തു. മാത്രമല്ല ഇനി അഭിനയമേഖലയില്‍ നില്ക്കാന്‍ എനിക്ക് താത്പര്യം ഇല്ല. ഞാന്‍ ബിബിഎ കംപ്ലീറ്റ് ചെയ്ത ശേഷമാണ് അഭിനയത്തിലേയ്ക്ക് എത്തിയത് എന്നൊരിക്കല്‍ പാര്‍വതി പറഞ്ഞിരുന്നു.

അതേസമയം, തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുള്ള യുവ കൃഷ്ണയും മൃദുലയും തങ്ങളഉടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ആഘോഷമാക്കിയ വിവരവും ആരാദകരെ അറിയിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാലക്കാട് ഒരു നാട്ടിന്‍പുറത്താണ് യുവ വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിവരം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വീടിന്റെ പാലു കാച്ചല്‍. ആഡംബരങ്ങളൊന്നുമില്ലാതെ ബന്ധുക്കള്‍ മാത്രം പങ്കെടുത്തുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. തിരുവനന്തപുരത്ത് നിന്ന് മൃദുലയുടെ അച്ഛനും അമ്മയുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേസമയം, യുവയുടെ കുടുംബം നൃത്തവും സംഗീതവുമായി അടുത്തിരിക്കുന്ന കുടുംബം കൂടിയാണെന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇരുവരും തങ്ങളുടെ യൂടൂബ് ചാനലിലൂടെയാണ് ആഘോഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.

വിവാഹശേഷം പരസ്പരം അടുത്തറിയാന്‍ സാധിച്ചു എന്നാണ് മൃദുല പറഞ്ഞത്. കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രണ്ടാളും ഷൂട്ടിന് വേണ്ടി തിരിച്ച് പോയി. ഞാന്‍ കൊച്ചിയിലും ഏട്ടന്‍ തിരുവനന്തപുരത്തുമാണ്. വിവാഹത്തിന് മുന്‍പ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ഫോണിലൂടെയാണ് സംസാരം. വിവാഹം കഴിഞ്ഞെന്ന് പോലും തോന്നാറില്ല. രണ്ട് പേരും രണ്ടിടത്ത് ആയത് കൊണ്ട് ശരിക്കും ഏട്ടനെ മിസ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുന്‍പ് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു എക്സൈറ്റ്മെന്റ് ഇപ്പോഴുമുണ്ട്. ഒരാഴ്ച കഴിയുമ്പോള്‍ കാാമെന്ന കാത്തിരിപ്പിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത് എന്നും താരം പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top