Malayalam
ചതിയനായ രാഹുലിന്റെ കൊടുംക്രൂരതയുടെ കഥ ഇന്നെങ്കിലും എല്ലാവരെയും അറിയിക്ക് അച്ഛാ; മൗനരാഗത്തിൽ ട്വിസ്റ്റ് കൊണ്ട് വന്നാൽ കൊള്ളാമായിരിക്കുന്നു!!
ചതിയനായ രാഹുലിന്റെ കൊടുംക്രൂരതയുടെ കഥ ഇന്നെങ്കിലും എല്ലാവരെയും അറിയിക്ക് അച്ഛാ; മൗനരാഗത്തിൽ ട്വിസ്റ്റ് കൊണ്ട് വന്നാൽ കൊള്ളാമായിരിക്കുന്നു!!
ഏഷ്യാനെറ്റ് പരമ്പരകളിൽ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമായൊരു സീരിയലാണ് മൗനരാഗം. ഒരു ഊമയായ കഥാനായികയെ മാറ്റിനിർത്താതെ അവളുടെ കഴിവും മിടുക്കും കൊണ്ടുതന്നെ മുന്നോട്ട് കൊണ്ടുപോകുന്ന കഥ. കഥ മാത്രമല്ല കഥാപാത്രവും മനോഹരമായിത്തന്നെ പ്രേക്ഷകർ സ്വീകരിച്ചതാണ്. ഐശ്വര്യ റംസിയാണ് ഊമയായ കല്യാണിയുടെ വേഷം അവതരിപ്പിക്കുന്നത്. ഒപ്പം നായകൻ കിരൺ ആയി നാലീഫ് ജിയാ കൂടി എത്തുന്നതോടെ മൗനരാഗത്തിന് ആരാധകർ ഏറെയായി.
നിലവിൽ 450 എപ്പിസോഡുകൾ പിന്നിട്ടിട്ടും ഇന്നും ഓരോ ദിവസവും ട്വിസ്റ്റുകൾ നിറഞ്ഞ കഥയാണ് മൗനരാഗത്തിന്റേത്. കല്യാണി സംസാരിക്കുമോ എന്നുള്ളതും സോണിയുടെ പ്രസവവുമായിരുന്നു പരമ്പരയിൽ ഇന്ന് നടക്കും നാളെ നടക്കും എന്ന് പറഞ്ഞ് മാറ്റിവച്ചുകൊണ്ടിരുന്നത്.
സംഘർഷഭരിതമായ നിമിഷങ്ങളാണ് മൗനരാഗത്തിൽ നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ, ട്വിസ്റ്റുകളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച മൗനരാഗത്തിൽ ഇപ്പോൾ കാണാനേ ഇല്ല. കല്യാണിയെ മരണത്തിൽ നിന്നും രക്ഷിച്ച എപിസോഡിനുശേഷം കുറച്ചെങ്കിലും രോമാഞ്ചം തോന്നിയ എപ്പിസോഡ് അച്ഛന്റെ എൻട്രി ആയിരുന്നു.
ഇതുവരെയും കാണാത്ത മകളെ കണ്ടപ്പോഴുള്ള ആ സ്നേഹവും ആരധകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പിന്നെയുള്ളത് പത്ത് മാസം കൊണ്ട് പ്രസവിക്കേണ്ട, സോണി വർഷങ്ങൾ കൊണ്ട് പ്രസവിച്ചതാണ്. ഇതിനുശേഷം മൗനരാഗത്തിൽ ത്രില്ലിംഗ് എപ്പിസോഡുകളൊന്നും ഇല്ലായിരുന്നു. ഉടനെ തന്നെ പുതിയൊരു ട്വിസ്റ്റുകൊണ്ടുവരണേ എന്നാണ് അണിയറപ്രവർത്തകരോട് പറയാനുള്ളത്…
എന്തയാലും, കല്യാണിയുടെ സംസാരവും കിരണിന്റെയും കല്യാണിയുടെയും വിവാഹവും ഉടൻ നടക്കില്ല. പിന്നെ നമുക്ക് പ്രതീക്ഷിക്കാനുള്ളത് അച്ഛൻ മകൻ ഒന്നിക്കുന്നതാണ്,. ചിലപ്പോൾ.. അതുടൻ തന്നെ സംഭവിക്കും.. അതുകാണാൻ കഴിഞ്ഞാൽ ഒരുപാട് സന്തോഷം..
പക്ഷെ, ഇന്നത്തെ എപ്പിസോഡിൽ രൂപ രാഹുലിന്റെ ആ കൊടുംക്രൂരത അറിയാൻ സാധ്യതയുണ്ട്. അതറിഞ്ഞാൽ… രാഹുലിന് പിന്നെ സമാധാനം കാണില്ല… രൂപ തന്നെ രാഹുലിനെയും ശാരിയെയുമൊക്കെ വീട്ടിൽ നിന്നും പുറത്താക്കും. അങ്ങനെയൊരു എപ്പിസോഡിനായി നിങ്ങൾ ഓരോരുത്തരും കാത്തിരിക്കുകയാണെന്നൊക്കെ അറിയാം.
കിരണിനെപോലെയല്ല, ചിത്രസേനൻ അതുകൊണ്ട് തന്നെ രാഹുലിന്റെ ചതിയിൽ തനിക്ക് നഷ്ടപെട്ടത് വർഷങ്ങളാണ്. രൂപ വൈകല്യത്തെ ഇത്രയും വെറുക്കുന്നതിനു പിന്നിലെ കാരണവും… രാഹുൽ എന്തുപറഞ്ഞായിരുന്നു ചിത്രസേനനെ ചതിച്ചു എന്നതും പ്രേക്ഷകർക്കും അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്. ഒരുപക്ഷെ കല്യാണി സംസാരിക്കുന്നതിനു മുൻപ് തന്നെ രൂപയ്ക്ക് കല്യാണിയോടുള്ള വെറുപ്പ് മാറണം എന്നുള്ളതുകൊണ്ടാകാം അച്ഛൻ രംഗത്തുവന്നിരിക്കുന്നത്.
ഏതായാലും ഉടൻ തന്നെ ഒരു കിടിലൻ എപ്പിസോഡ് മൗനരാഗത്തിൽ കാണാൻ കഴിയും. ഒരു സൈഡിൽകൂടി കിരൺ കല്യാണി പ്രണയവും. കിരണിന്റെ റോമൻസുമായി പോകുമ്പോൾ മറുവശത്തു ചതിയന്മാരുടെയും ക്രൂരതയുടെയും ഒരു മുഖമാണ്.. എന്തായാലും അതിനെ ഉടൻ തന്നെ തകർക്കുമെന്ന് നമുക്ക് വിശ്വസിക്കാം.
