Connect with us

കാഴ്ച ലഭിച്ചു എന്നുള്ള വാര്‍ത്തകള്‍ തെറ്റ്; വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ല, അമേരിക്കയില്‍ പോയി ബാക്കി ചികിത്സകളും കാര്യങ്ങളുമൊക്കെ ശരിയായതിന് ശേഷമേ ലഭിക്കുകയുള്ളൂ; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

Malayalam

കാഴ്ച ലഭിച്ചു എന്നുള്ള വാര്‍ത്തകള്‍ തെറ്റ്; വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ല, അമേരിക്കയില്‍ പോയി ബാക്കി ചികിത്സകളും കാര്യങ്ങളുമൊക്കെ ശരിയായതിന് ശേഷമേ ലഭിക്കുകയുള്ളൂ; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

കാഴ്ച ലഭിച്ചു എന്നുള്ള വാര്‍ത്തകള്‍ തെറ്റ്; വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ല, അമേരിക്കയില്‍ പോയി ബാക്കി ചികിത്സകളും കാര്യങ്ങളുമൊക്കെ ശരിയായതിന് ശേഷമേ ലഭിക്കുകയുള്ളൂ; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങള്‍ നെഞ്ചിലേറ്റുന്നുണ്ട്. അടുത്തിടെ ഗായികയ്ക്ക് കാഴ്ച ലഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചു എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ കൊടുത്തത്. ഇപ്പോള്‍ ഈ തെറ്റിദ്ധാരണകള്‍ നീക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിജയലക്ഷ്മി തന്റെ ഭാഗം വ്യക്തമാക്കിയത്.

‘യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല, എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. മരുന്ന് കഴിച്ച് ഡെവലപ്മെന്റ് ഉണ്ട്, അതായത് കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകളും കാര്യങ്ങളുമൊക്കെ ശരിയായതിന് ശേഷമേ ലഭിക്കുകയുള്ളൂ.

ആരോ തെറ്റിധാരണയുടെ പുറത്ത് ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതായിരിക്കും. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിന് ശേഷം വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരിക്കണം.’- വൈക്കം വിജയലക്ഷ്മി വീഡിയോയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് വിജയലക്ഷ്മിയും പിതാവും കാഴ്ച ലഭിച്ചേക്കുമെന്ന ശുഭ പ്രതീക്ഷ പങ്കുവെച്ചത്. കൂടുതല്‍ വെളിച്ചം കാണാന്‍ സാധിക്കുന്നുണ്ടെന്നും റെറ്റിനയ്ക്കാണ് പ്രശ്നം അത് പരിഹരിക്കാന്‍ സാധിക്കുമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചു എന്ന പേരില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വൈക്കം വിജയലക്ഷ്മി. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. പാചക വീഡിയോ മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല. കോവിഡിന് മുന്‍പും വീട്ടില്‍ ഉള്ള സമയങ്ങളിലെല്ലാം ഞാന്‍ കീര്‍ത്തനങ്ങള്‍ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുമായിരുന്നു. കോവിഡ് കാലത്ത് സംഗീതപരിപാടികള്‍ കുറവായിരുന്നതുകൊണ്ട് പ്രാക്ടീസ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിച്ചു. ഓണ്‍ലൈന്‍ പരിപാടികളും ഉണ്ടായിരുന്നു.

പ്രാക്ടീസ് ഇല്ലാത്ത സമയത്ത് പാചക പരീക്ഷണങ്ങളും നടത്തി. വിവിധ തരം അച്ചാറുകള്‍ ഉണ്ടാക്കാന്‍ പഠിച്ചു. ആപ്പിള്‍, ചക്ക, കുടംപുളി, സബര്‍ജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകള്‍ അതിലുള്‍പ്പെടുന്നു. പാചകപരീക്ഷണങ്ങളുടെ വിഡിയോ എന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നെ, ഞാനും എന്റെ കുടുംബാംഗങ്ങളും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ആര്‍ക്കും ഗുരുതരമായ അവസ്ഥയുണ്ടായില്ല എന്നതു ഭാഗ്യമായി കണക്കാക്കുകയാണ്. ഇപ്പോള്‍ എല്ലാവരും സുഖമായിരിക്കുന്നു.

കൊവിഡ് ഭീതിയൊഴിയുന്ന ഈ സാഹചര്യത്തില്‍ സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെന്നും വൈക്കം വിജയ ലക്ഷ്മി പറയുന്നു. മലയാളം തമിഴ് സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചു. മലയാളത്തില്‍ ‘സമന്വയം’ എന്ന ചിത്രത്തില്‍ ഞാനും മധു ബാലകൃഷ്ണന്‍ ചേട്ടനും ചേര്‍ന്നു പാടി. സംഗീതം വാഴമുട്ടം ചന്ദ്രബാബു സര്‍ ആണ്. ‘റൂട്ട്മാപ്’ എന്ന ചിത്രത്തില്‍ പ്രശാന്ത് ചേട്ടന്റെ സംഗീതത്തില്‍ പാടി. ‘തൃപ്പല്ലൂരിലെ കള്ളന്മാര്‍’ എന്ന സിനിമയില്‍ വിധു പ്രതാപിനൊപ്പം പാടിയിട്ടുണ്ട്. ‘ജയ് ഭീം’ എന്ന തമിഴ് ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം. ഷാന്‍ റോള്‍ഡന്റെ സംഗീതത്തില്‍ ഒരു മെലഡി പാടി പൂര്‍ത്തിയാക്കി. ‘കാതല്‍ പുസ്തകം’ എന്ന മറ്റൊരു തമിഴ് ചിത്രത്തിലും പാടിയിട്ടുണ്ട്. ‘ഗാന്ധിജി കം ബാക്ക്’ എന്ന ഒരു തമിഴ് ചിത്രത്തില്‍ ബംഗാളി ഭാഷയില്‍ പാട്ട് പാടി. ഒരു തമിഴ് സീരിയലിനു വേണ്ടിയും പാടാന്‍ അവസരം ലഭിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top