Connect with us

2020ല്‍ പിതാവിന്റെ ആത്മാവിന് മോക്ഷം കിട്ടാന്‍ ഹിന്ദു വിശ്വാസപ്രകാരം ബലിയിട്ട അലി അക്ബര്‍ 2021 ഡിസംബറില്‍ ഇസ്ലാം ഉപേക്ഷിച്ചെന്നു.., ഇതെല്ലാം മാധ്യമ ശ്രദ്ധ നേടാനുളള തന്ത്രം; അലി അക്ബറിനെ കണക്കിന് ട്രോളി സോഷ്യല്‍ മീഡിയ

Malayalam

ഇടയ്ക്കിടെ വാര്‍ത്തകളില്‍ ിടം പിടിക്കാറുള്ള സംവിധായകനാണ് അി അക്ബര്‍. കഴിഞ്ഞ ദിവസം അദ്ദേഹം ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചുവെന്നും രാമസിംഹന്‍ എന്ന് പേര് മാറ്റിയതായും അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

എന്നാല്‍ ഇപ്പോഴിതാ 2020ല്‍ കര്‍ക്കിടക വാവു ദിനത്തില്‍ പിതാവിന്റെ ആത്മാവിന് മോക്ഷം കിട്ടാന്‍ ഹിന്ദു വിശ്വാസപ്രകാരം ബലിയിട്ട അലി അക്ബര്‍ 2021 ഡിസംബറില്‍ ഇസ്ലാം ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ചതിനെ ട്രോളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

‘കഴിഞ്ഞ ദിവസം ഇസ്ലാം ഉപേക്ഷിച്ച അലി അക്ബറിന്റെ ഭാര്യയുടെ പേര് ലൂസിയാമ. 2020 കര്‍ക്കിട വാവില്‍ അച്ഛന് ബലിയിട്ട ഈ അക്ബര്‍ ഇപ്പോള്‍ ഇസ്ലാം വിട്ടുപോലും’ തുടങ്ങിയ പോസ്റ്റുകളാണ് അലി അക്ബറിനെ കളിയാക്കിക്കൊണ്ട് ഇട്ടിരിക്കുന്നത്. ഇതര മതക്കാരിയായ ഭാര്യയോടൊത്ത് മത രഹിത ജീവിതം നയിക്കുന്ന അലി അക്ബര്‍ മാധ്യമ ശ്രദ്ധ നേടാനായി മാത്രമാണ് മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന നിലയിലാണ് ചില വിമര്‍ശനം.

‘ഞങ്ങളുടെ മതത്തില്‍ നിന്ന ഒരു ഉസ്താദ് അങ്ങോട്ടു വന്നിട്ടുണ്ട്. അദ്ദേഹത്തിന് നായര്‍ ,ബ്രാഹ്മണര്‍ തുടങ്ങിയ മേല്‍ ജാതികളുടെ പേര് തന്നെ ഇടണമെന്നൊക്കെ’ ട്രോളുകളിലുണ്ട്. കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ച സംഭത്തില്‍ മുസ്ലിങ്ങള്‍ അഹ്ളാദം പങ്കുവച്ചു പോസ്റ്റിട്ടു എന്നു പറഞ്ഞാണ് അലി അക്ബര്‍ മതം ഉക്ഷേിച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഇസ്ലാം ഉപേക്ഷിച്ച് ഭാരതീയ ദര്‍ശനത്തിലേക്ക് പോവുകയാണെന്നും അലി അക്ബര്‍ വീഡിയോ ക്ലിപ്പില്‍ വികാര ഭരിതനായപോലെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ആളാകാന്‍ വേണ്ടി മാത്രമുള്ളതാണെന്ന തരത്തിലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ വരുന്നത്.

നേരത്തെ തന്നെ ഇസ്ലാമിക വിശ്വാസത്തെയും ഖുര്‍ആനെയും തള്ളി പറഞ്ഞ അലി അക്ബര്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകനായി തീര്‍ന്നിരുന്നു. ശിയ വഖഫ് ബോഡ് മുന്‍ ചെയര്‍മാന്‍ റിസ്വി ഹിന്ദു മതം സ്വീകരിച്ചത് ദേശീയ മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോഴാണ് അലി അക്ബറിനും അത്തരം ആശയം മനസ്സിലുദിച്ചത് എന്നു കളിയാക്കുന്നവരുമുണ്ട്.

More in Malayalam

Trending

Recent

To Top