Connect with us

പ്രണയം ആദ്യം കണ്ടു പിടിച്ചത് ലാലേട്ടന്‍, ചോദ്യം കേട്ട് ഞെട്ടിപ്പോയി, തുറന്ന് പറഞ്ഞ് മിത്ര കുര്യന്‍

Malayalam

പ്രണയം ആദ്യം കണ്ടു പിടിച്ചത് ലാലേട്ടന്‍, ചോദ്യം കേട്ട് ഞെട്ടിപ്പോയി, തുറന്ന് പറഞ്ഞ് മിത്ര കുര്യന്‍

പ്രണയം ആദ്യം കണ്ടു പിടിച്ചത് ലാലേട്ടന്‍, ചോദ്യം കേട്ട് ഞെട്ടിപ്പോയി, തുറന്ന് പറഞ്ഞ് മിത്ര കുര്യന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് മിത്ര കുര്യന്‍. ദിലീപും നയന്‍താരയും ഒന്നിച്ചെത്തിയ ബോഡി ഗാര്‍ഡ് എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. മാത്രമല്ല.

നയന്‍താരയുടെ ഒരു ബന്ധു കൂടിയാണ് മിത്ര. മലയാളത്തില്‍ കുറച്ച് ചിത്രങ്ങള്‍ ചെയ്തതിനു ശേഷം താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴ് ചിത്രങ്ങളിലായിരുന്നു. ദല്‍മാ എന്നാണ് മിത്രയുടെ യഥാര്‍ത്ഥ പേര്. 2015 ല്‍ വില്യം ഫ്രാന്‍സിസിനെ വിവാഹം കഴിച്ചു.

നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് താരം വിവാഹിതയായത്. തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്ത മിത്ര പിന്നീട് സീരിയലിലേയ്ക്ക് ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേയ്ക്ക് എത്തുന്നത്. 2004 മുതല്‍ അഞ്ച് വര്‍ഷക്കാലം വരെ താരം ഇരുപതോളം സിനിമകള്‍ ആണ് ചെയ്തത്. 2005 ല്‍ ടി ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയില്‍ അഭിനയിച്ചു.

അതില്‍ പതിനൊന്നോളം മലയാള സിനിമകളും ബാക്കി തമിഴ് സിനിമകളുമായിരുന്നു. അവസാനമായി അഭിനയിച്ച 2019 ലെ നന്ദനം എന്ന സിനിമയിലാണ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയുടെ സുഹൃത്തായും താരം എത്തി.

തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് പിന്മാറുകയും പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഒരു മാസികയുടെ ഒരു ലക്കത്തില്‍ മിത്രയെ കണ്ടതിന് ശേഷം സംവിധായകന്‍ സിദ്ദിഖ് തന്റെ തമിഴ് ചിത്രമായ സാധു മിറാന്‍ഡയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. അതിനുശേഷം, മറ്റൊരു തമിഴ് ചിത്രമായ സൂര്യന്‍ സട്ടാ  കല്ലൂരി എന്ന സിനിമയില്‍ അഭിനയിച്ചു. ഈ സിനിമ പലയിടത്തും വിമര്‍ശകരുടെ ശ്രദ്ധയില്‍പ്പെട്ടു.

പിന്നീട് നിരവധി ശ്രദ്ധേയമായ മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. ഗുലുമല്‍: ദി എസ്‌കേപ്പ്, ബോഡിഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ വളരെയധികം ശ്രദ്ധ നേടി. സൂപ്പര്‍ഹിറ്റ് സിനിമയായി മാറിയ കോമഡി ചിത്രമായ ഗുലുമലിലെ പ്രധാന കഥാപാത്രമായി ആണ് മിത്ര എത്തിയത്.

ഇതില്‍ ജയസൂര്യയും കുഞ്ചാക്കോ ബോബനുമായിരിക്കുന്നു പ്രധാന വേഷത്തില്‍ എത്തിയത്.  സിദ്ദീഖിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ബോഡിഗാര്‍ഡില്‍ വീണ്ടും ഒരു സപ്പോര്‍ട്ടിംഗ് കഥാപാത്രമായി  പ്രത്യക്ഷപ്പെട്ടു. ഈ ചിത്രം സൂപ്പര്‍ഹിറ്റ് ആയതിനു ശേഷം ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡും മിത്രയ്ക്ക് ലഭിച്ചു.

സംഗീത രംഗത്ത് പ്രശസ്തനായ വില്യംസ് ഇതുവരെ ഇരുന്നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാള്‍ നീളുകളായി പ്രണയത്തിലായിരുന്ന തന്റെ പ്രണയം ആദ്യം കണ്ടെത്തിയത്  മോഹന്‍ലാല്‍ ആണെന്നാണ് മിത്ര പറയുന്നു. സിനിമയുടെ സെറ്റില്‍ വച്ച് പാട്ടു കേള്‍ക്കു കയായിരുന്ന മിത്രയുടെ അടുത്ത് വന്ന് ലാല്‍ ചോദിച്ചു.

നീ ഒരാളുമായി ഇഷ്ടത്തിലല്ലേ എന്ന്. ലാലിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് മിത്ര ഞെട്ടിപ്പോയി. പിന്നെ ഒന്നും ഒളിച്ചുവെക്കാന്‍ നോക്കിയില്ല. തനിക്ക് പ്രണയമുണ്ടെന്ന് എങ്ങനെ മനസിലായെന്ന് ചോദിച്ചപ്പോള്‍ മുഖഭാവം കണ്ടാണ് താന്‍ തിരിച്ചറിഞ്ഞതെന്നായിരുന്നു മറുപടി.

മിത്രയ്ക്കു വേണ്ടി വില്യം ഒരുക്കിയ ഒരു ഗാനം കേട്ട് ആസ്വദിച്ചിരിക്കുമ്പോഴാണ് ലാലിന്റെ ചോദ്യം. 2012ല്‍ ആണ് കീ ബോര്‍ഡ് ആര്‍ടിസ്റ്റ് വില്യം ഫ്രാന്‍സിസുമായി മിത്ര പ്രണയത്തിലാവുന്നത്. ഒരു അമേരിക്കന്‍ ഷോയ്ക്കു പോകുമ്പോഴാണ് ആദ്യം കാണുന്നതു തന്നെ. കീ ബോര്‍ഡ് ആര്‍ടിസ്റ്റാണ് വില്യം.

ഒന്നരമാസത്തോളം അമേരിക്കന്‍ പരിപാടിയുണ്ടായിരുന്നു. അതിനിടെയാണ് പ്രണയം പൊട്ടിവിരിഞ്ഞത്. ജനുവരി 17ന് കൊച്ചിയില്‍ വച്ചാണ് ഇരുവരുടെയും മിന്നുകെട്ട്. പ്രണയം വീട്ടുകാരെ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലാതെ സമ്മതിച്ചു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ഫംങ്ഷന് മിത്ര കുടുംബത്തോടൊപ്പം എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top