Connect with us

മിഷന്‍ സി തിയേറ്റര്‍ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവെക്കുന്നു, ആ കാത്തിരിപ്പു എത്ര നാള്‍ എന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയില്ലല്ലോ’ റിലീസിനെ കുറിച്ച് തുറന്ന് പറഞ്ഞ് വിനോദ് ഗുരുവായൂര്‍

Malayalam

നടന്‍ അപ്പാനി ശരത് നായകനായി എത്തുന്ന പുതിയ ചിത്രം മിഷന്‍ സി ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് വാര്‍ത്തകള്‍. ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇതേകുറിച്ച് അറിയിച്ചത്. 

മിഷന്‍ സി തിയേറ്റര്‍ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവെക്കുന്നു. ഈ പ്രതിസന്ധി സമയത്ത് ആ കാത്തിരിപ്പു എത്ര നാള്‍ എന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയില്ലല്ലോ. ഞങ്ങളും ഒടിടിയിലേക്ക് മാറുകയാണ്. സെന്‍സര്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. റിലീസ് ഡേറ്റ് ഉടനെ അറിയിക്കുന്നതാണ്. എല്ലാവരുടെയും സപ്പോര്‍ട്ട് വേണം എന്നാണ് അദ്ദേഹം പറഞ്ഞത്. 

എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.പ്രശസ്ത സംവിധായകന്‍ ജോഷിയുടെ ”പൊറിഞ്ചു മറിയം ജോസ് ‘ എന്ന ചിത്രത്തില്‍ നൈല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘മിഷന്‍-സി’. മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

അതേസമയം, മിഷന്‍ സിയില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് നടന്‍ കൈലാഷ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസിന് പിന്നാലെ ഏറെ സൈബര്‍ ആക്രമണങ്ങളും നടന്‍ നേരിടേണ്ടിവന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കൈലാഷ്.

താന്‍ അഭിനയിച്ചിട്ടുള്ളതില്‍ തന്നെ ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷന്‍ സിയിലെ ക്യാപ്റ്റന്‍ അഭിനവ് എന്ന് കൈലാഷ് പറഞ്ഞു. ആ കഥാപാത്രം ഏറെ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മിഷന്‍ സിയുടെ ഒരു മേക്കിങ് വീഡിയോ നേരത്തെ അണിയറപ്രവത്തകര്‍ പുറത്തുവിട്ടിരുന്നു. 

കൈലാഷ് റോപ്പിന്റെ സഹായത്തോടെ ബസ്സിന്റെ ചില്ല് തകര്‍ക്കുന്നതും റോപ്പില്‍ തൂങ്ങിയുള്ള സംഘട്ടന രംഗങ്ങളും അണിയറപ്രവര്‍ത്തകര്‍ ബസ്സിന് മുകളില്‍ നിന്നും കാറിനുള്ളിലിരുന്നും രംഗങ്ങള്‍ ചിത്രീകരിക്കുന്നതുമൊക്കെയാണ് മേക്കിങ് വീഡിയോയിലുള്ളത്. ചിത്രത്തില്‍ ഒരു കമാന്‍ഡോ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കൈലാഷ് അഭിനയിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top