Malayalam
കീര്‍ത്തി സിനിമയിലേക്ക് എത്തിയതിന് ശേഷം രണ്ട് ഉപദേശമാണ് കൊടുത്തിട്ടുള്ളത്, അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ലെന്ന് മേനക സുരേഷ്
കീര്‍ത്തി സിനിമയിലേക്ക് എത്തിയതിന് ശേഷം രണ്ട് ഉപദേശമാണ് കൊടുത്തിട്ടുള്ളത്, അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ലെന്ന് മേനക സുരേഷ്
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു മേനക. ഇന്നും പലരുടെയും ഇഷ്ട നായികമാരുടെ ലിസ്റ്റെടുത്താല്‍ മുന്പ്പന്തിയില് തന്നെ മേനകയുണ്ടാകും. സിനിമയില്‍ തിളങ്ങി നിന്ന താരം വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എങ്കിലും ഇടയ്ക്ക് ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മേനകയെ പോലെ തന്നെ മകള്‍ കീര്‍ത്തിയ്ക്കും ഇന്ന് ആരാധകര്‍ ഏറെയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം നേടാന്‍ താരത്തിനായി.
ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷ് നായികയായി മാറിയതോടെ മേനക അറിയപ്പെടുന്നത് തന്നെ മകളുടെ പേരിലാണ്. ഇപ്പോള്‍ ഇതേ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി അഭിനയലോകത്ത് സജീവമായതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് കുടുംബത്തിലെ പുതിയ വിശേഷങ്ങള്‍ മേനക പങ്കുവെച്ചത്.
കീര്‍ത്തി അഭിനയിച്ച് തുടങ്ങിയതിന് പിന്നാലെ മേനകയുടെ അമ്മ കൂടി അഭിനയത്തിലേക്ക് എത്തുകയായിരുന്നു. കൊച്ചുമകളുടെ കൂടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോയ അമ്മയ്ക്ക് വേണ്ടി പുതിയൊരു കഥാപാത്രം ഉണ്ടാക്കി സിനിമയില്‍ അഭിനയിപ്പിച്ചതോടെയാണ് അമ്മ അഭിനേത്രിയായി മാറിയതെന്നാണ് മേനക പറയുന്നത്. ഇപ്പോള്‍ കൊവിഡ് കാരണം പല അവസരങ്ങളും വേണ്ടെന്ന് വെക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ നടി വ്യക്തമാക്കി.
ഈ ജീവിതം ഞാന്‍ ആഗ്രഹിച്ച് വാങ്ങിയതാണ്. കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയാണ് ജീവിക്കുന്നത്. കീര്‍ത്തിയൊക്കെ ജനിച്ച സമയത്ത് ഡാന്‍സ് പ്രാക്ടീസൊക്കെ ചെയ്യാന്‍ പോയിട്ടുണ്ട്. പിന്നെ പെയിന്റിങ്ങിനൊക്കെ താന്‍ സമയം കണ്ടെത്തുമായിരുന്നു. അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്ത് വന്നതായി മേനക സുരേഷ് പറയുന്നു.
എന്റെ അമ്മ ന്യൂജനറേഷന് ലേഡീ ആണെന്നാണ് മേനക പറയുന്നത്. തന്റെ കൂടെ കൂട്ടിന് വന്നപ്പോള്‍ പോലും അമ്മ അഭിനയിച്ചിട്ടില്ല. പക്ഷേ കീര്‍ത്തിയുടെ കൂടെ പോയപ്പോള്‍ അമ്മ അഭിനയിച്ചു. റെമോ എന്ന സിനിമയില്‍ അമ്മ കീര്‍ത്തിയുടെ കൂടെ പോയി. ഇത് കണ്ട സംവിധായകന് കീര്‍ത്തിയുടെ അമ്മൂമ്മയായി ഒരു കഥാപാത്രം ഉണ്ടാക്കിയാലോ എന്ന് ചോദിച്ച് അമ്മയ്ക്കൊരു വേഷം ഉണ്ടാക്കി കൊടുത്തു. ഒരു ഡയലോഗ് തന്നെ പല വിധത്തില്‍ പറയുന്നത് മാത്രമേ അതിലുള്ളു. ചുമ്മ ഇരുന്ന അമ്മയ്ക്ക് അതിലൊരു കഥാപാത്രം കിട്ടി. ഒടുവില്‍ സിനിമ റിലീസ് ചെയ്ത് പുറത്തിറങ്ങിയ ശേഷം കാണാന്‍ വന്നവരെല്ലാം അമ്മയുടെ ചുറ്റും ആളായിരുന്നു.
റെമോ പാട്ടിയെന്ന് പറഞ്ഞ് എല്ലാവരും അമ്മയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്നു. ആ സിനിമയ്ക്ക് ശേഷം എനിക്കൊരു വേഷം ഉണ്ടോന്ന് ചോദിച്ച് നടക്കുകയാണ്. സുരേഷേട്ടനോട് പോലും ചോദിച്ചു. ചാരു ഹാസന്റെ നായികയായി അമ്മ അഭിനയിച്ചു. അവര്‍ തമ്മില്‍ ഇഞ്ചിയിടിപ്പ് അഴകാ എന്ന പാട്ടില്‍ ഇരുവരും ഫസ്റ്റ് നൈറ്റ് സീനിലും അഭിനയിച്ചിട്ടുണ്ട്. അത് കാണാന്‍ കീര്‍ത്തി അവിടെ പോയിരുന്നു. ഇതോടെ എന്റെ ഫസ്റ്റ് നൈറ്റ് കാണാന്‍ എന്റെ കൊച്ചുമോള് ഇവിടെ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞ് നടക്കാന്‍ തുടങ്ങി. അത് പത്രത്തിലൊക്കെ വാര്‍ത്തയായി വരികയും ചെയ്തതായി മേനക പറയുന്നു.
മകള്‍ കീര്‍ത്തി സിനിമയിലേക്ക് എത്തിയതിന് ശേഷം രണ്ട് ഉപദേശമാണ് കൊടുത്തിട്ടുള്ളത്. ഒന്ന് സമയം പാലിക്കുക. രണ്ട് ചെറിയ ആള് മുതല്‍ വലിയ ആളുടെ അടുത്തും ഒരുപോലെ പെരുമാറുക എന്നുമാണ് മകളോട് പറഞ്ഞിട്ടുള്ളത്. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു. അവള്‍ക്ക് വിദ്യഭ്യാസമൊക്കെ ഉള്ളത് കൊണ്ട് അതൊന്നും പ്രശ്നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം വാങ്ങരുത്. കാരണം അത് ഞാന്‍ സമ്പാദിച്ച് വെച്ചതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മേനക വ്യക്തമാക്കുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് മേനകയും സുരേഷും പ്രണയത്തിലായതിനെ കുറിച്ച് സുരേഷ് കുമാര്‍ തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേനകയെ ആദ്യം കണ്ടു മുട്ടിയതൊരു കൗതുകകരമായ കൂടിക്കാഴ്ചയായിരുന്നുവെന്നാണ് സുരേഷ് പറയുന്നത്. മേനക സിനിമയില്‍ എത്തിയ സമയമായിരുന്നു അത്. കരൈയെ തൊടാത്ത അലൈകള്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കാന്‍ വേണ്ടിയായിരുന്നു മേനകയുടെ വീട്ടില്‍ എത്തിയത്. താനും സംവിധായകന് പ്രിയദര്‍ശനും കൂടിയായിരുന്നു അന്ന് മേനകയെ കാണാന്‍ എത്തിയത്. രണ്ടു പേര്‍ക്കും സിനിമ എടുക്കണമെന്ന മോഹവുമായി നടക്കുന്ന കാലഘട്ടമായിരുന്നു.
സിനിമയുടെ കഥ കേട്ടത് മേനകയുടെ അച്ഛനായിരുന്നു 500 രൂപ അഡ്വാന്‍സും വാങ്ങിയിരുന്നു. പക്ഷെ കഥാപാത്രത്തിനോട് താല്പര്യം തോന്നത്തതിനാല്‍ മേനക അത് ചെയ്യാന്‍ തയ്യാറായിരുന്നില്ല. പനി പിടിച്ച് അകത്തെ മുറിയില്‍ കിടക്കുകയായിരുന്നു മേനക. അതുകൊണ്ട് തന്നെ സുരേഷിനെ മേനക കണ്ടതുമില്ല. എന്നാല്‍ വെള്ളം കുടിക്കാനായി അടുത്ത മുറിയില്‍ എത്തിയ മേനകയെ സുരേഷ് കണ്ടിരുന്നു.
ആദ്യമായി എടുക്കാന്‍ തീരുമാനിച്ച പടത്തിന്റെ നായികയായാണ് നിന്നെ തേടിയെത്തിയത്. ആ പടം കരതൊട്ടില്ലെങ്കിലും അവസാനം നീയെന്റെ നായികയായി-എന്ന് സുരേഷ് മേനകയോട് പറഞ്ഞിരുന്നു.ആ കണ്ടുമുട്ടലിന് ശേഷം എത്രയോ കഴിഞ്ഞ് പൂച്ചക്കൊരു മൂക്കുത്തിയുടെ രണ്ടാം ഷെഡ്യൂള്‍ നടക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നതും തുടര്‍ന്ന് വിവാഹിതരാകുന്നതും.
