Connect with us

മാന്യമായി മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് ഈ പ്രഹസനം!, ഇതല്‍പ്പം കടന്നു പോയി; ചോദ്യങ്ങള്‍ ചോദിക്കൂ എന്ന് പറഞ്ഞത് കൊണ്ടല്ലേ പ്രേക്ഷകര്‍ ചോദിച്ചത്, നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

Malayalam

മാന്യമായി മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് ഈ പ്രഹസനം!, ഇതല്‍പ്പം കടന്നു പോയി; ചോദ്യങ്ങള്‍ ചോദിക്കൂ എന്ന് പറഞ്ഞത് കൊണ്ടല്ലേ പ്രേക്ഷകര്‍ ചോദിച്ചത്, നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

മാന്യമായി മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് ഈ പ്രഹസനം!, ഇതല്‍പ്പം കടന്നു പോയി; ചോദ്യങ്ങള്‍ ചോദിക്കൂ എന്ന് പറഞ്ഞത് കൊണ്ടല്ലേ പ്രേക്ഷകര്‍ ചോദിച്ചത്, നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

നിരവധി ഹിറ്റ് സീരിയലുകളിലൂടെ മലയാള മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചന്ദനമഴ’ എന്ന സീരിയിലൂടെയാണ് മേഘ്ന പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും മേഘ്നയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അടുത്തിടെയാണ് താരം വിവാഹമോചിതയാകുന്നത്. ഈ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

വിവാഹമോചനത്തിനു പിന്നാലെ ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലൂടെയാണ് മേഘ്ന ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മേഘ്ന. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബിലും മേഘ്ന സജീവമായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നത്. ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും തന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടിയാണ് മേഘ്ന പറഞ്ഞത്. മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്നാണ് താരത്തിന്റെ യുട്യൂബ് ചാനലിന്റെ പേര്.

എന്നാല്‍ ഇപ്പോഴിതാ തങ്ങള്‍ ഉദ്ദേശിച്ച മറുപടി മേഘ്നയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നതരത്തില്‍ അല്‍പ്പം നീരസത്തില്‍ ആണ് ഇപ്പോള്‍ പ്രേക്ഷകര്‍. നടി ഡിംപിളിനെ കുറിച്ചുള്ള ചോദ്യങ്ങളും ആരാധകര്‍ മേഘ്നയോട് ചോദിച്ചിരുന്നു. ഡിംപിളിനെ വെറുക്കുന്നുണ്ടോയെന്നായിരുന്നു മേഘ്നയോടുള്ള ചോദ്യം. ‘എന്തിന് വെറുക്കുന്നു, നല്ല ഇഷ്ടമാണ്, ചില സമയത്ത് കുശുമ്പ് തോന്നും. കവിളിലെ രണ്ട് സൈഡിലും ഡിംപിളുള്ളത് ആണ് ഇഷ്ടം’, എന്ന പരസ്പര വിരുദ്ധമായ മറുപടിയാണ് മേഘ്‌ന പറഞ്ഞത്. ഇതാണ് പ്രേക്ഷകര്‍ക്ക് നിരാശ നല്‍കിയത്.

ഡിംപിളിനെ ഇഷ്ടം അല്ലെങ്കില്‍ അത്, ഇഷ്ടമാണെങ്കില്‍ അത് പറഞ്ഞു കൂടെ, എന്നാലും ഇതല്‍പ്പം കടന്നുപോയി. ചോദ്യങ്ങള്‍ ചോദിക്കൂ എന്ന് പറഞ്ഞത് കൊണ്ടല്ലേ പ്രേക്ഷകര്‍ ചോദിച്ചത്. അതിന് മാന്യമായി മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ പ്രഹസനം, എന്ന് തുടങ്ങി നീരസം മറച്ചു വയ്ക്കാതെ നിരവധി കമന്റുകള്‍ ആണ് മേഘ്നയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഏകദേശം ആയിരത്തിന് അടുത്ത് കമന്റുകള്‍ ആണ് മേഘ്നയ്ക്ക് ലഭിച്ചത്. എന്നാല്‍ നീരസം പ്രകടിപ്പിച്ചു ആരാധകര്‍ എത്തിയെങ്കിലും ഒന്നിനും മറുപടി നടി നല്‍കിയില്ല. എന്നാല്‍ എന്തിനാണ് മറ്റൊരു വിഷയം ഉണ്ടാക്കുന്നതെന്ന തോന്നല്‍ കൊണ്ടാകാം മേഘ്‌ന പ്രതികരിക്കാത്തത് എന്നാണ് നടിയുടെ ഇഷ്ടക്കാര്‍ പറയുന്നത്. എന്തിന് ആവശ്യം ഇല്ലാത്ത ചോദ്യങ്ങളോട് പ്രതികരിക്കണം. മേഘ്‌ന ചെയ്തത് തന്നെയാണ് ശരി എന്നും ആരാധകര്‍ പറയുന്നുണ്ട്.

മേഘ്നയോട് പരാതികളുമായി ഒരു കൂട്ടര്‍ രംഗത്ത് എത്തുമ്പോള്‍ രസകരമായ മറ്റൊരു കാര്യം , മേഘ്നയ്ക്ക് ഓരോ വീഡിയോയിലൂടെയും പ്രണയലേഖനവുമായും ഒരു ആരാധകന്‍ എത്തുന്നുണ്ട്. ‘മേഘന. നിന്റെ ജീവിതം കണ്ടപ്പോള്‍ തുടങ്ങിയതാണ് നിന്നെ പ്രണയിക്കാന്‍. എനിക്ക് നിന്റെ അത്ര യോഗ്യതയൊന്നുമില്ല. ഒരു പാവമാണ് ഞാന്‍. പക്ഷേ നിന്നെ മനസ്സിലാക്കാനും നിന്റെ സന്തോഷത്തിനും സങ്കടത്തിനും ജീവിതകാലത്തോളം കൂടെ ഉണ്ടാകാന്‍ എനിക്ക് കഴിയും’, എന്ന് തുടങ്ങുന്ന നിരവധി സന്ദേശങ്ങള്‍ ആണ് ആരാധകന്‍ പങ്കിടുന്നത്.

അതേസമയം, കാലം തിരിച്ച് പോകാന്‍ സമ്മതിച്ചാല്‍ എന്താണ് തിരുത്താന്‍ തോന്നുന്നു എന്ന ചോദ്യത്തിന് ഒന്നും തിരുത്തണ്ട, ജീവിതത്തില്‍ സംഭവിച്ച ഓരോ സംഭവങ്ങളും ആണ് എന്നെ ഞാനാക്കിയത്, അതിനാല്‍ ഒന്നും തിരുത്തേണ്ടെന്നും മേഘ്ന പറഞ്ഞു. നെഗറ്റീവ് കമന്റുകല്‍ അവഗണിക്കുകയാണ് പതിവ്. നടിയായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചറായേനേയെന്നും താരം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ചന്ദനമഴ ടീമിനെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

ഇനി ഈ ജീവിതത്തില്‍ ഒരു കൂട്ടു വേണമെന്ന് തോന്നിയിട്ടുണ്ടോ എങ്കില്‍ എന്തൊക്കെ ഗുണങ്ങള്‍ വേണമെന്നാണ് കരുതുന്നത് എന്നതിന് അങ്ങനെ പ്രത്യേക ഗുണങ്ങളൊന്നും വേണമെന്നില്ലെന്നും എന്റെയടുത്ത് ജെന്യുവിന്‍ ആയിരിക്കണമെന്ന് മാത്രമാണ് ആഗ്രഹമെന്നും ആ ലൈഫിലെങ്കിലും എന്നെ ചീറ്റ് ചെയ്യാതെയിരിക്കുമല്ലോയെന്നും മേഘ്ന പറയുകയുണ്ടായി. വിഷാദം മാറ്റാന്‍ എന്തൊക്കെയാണ് ചെയ്തതെന്ന മറ്റൊരു ചോദ്യത്തിന് അതൊരു പ്രത്യേക വീഡിയോയായി ഉടനെ പുറത്തിറക്കുമെന്നും മേഘ്ന പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top