Malayalam
എന്റെ ജീവിതത്തില്‍ നോ എന്ന് ഞാന്‍ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം; തുറന്ന് പറഞ്ഞ് മേഘ്ന വിന്‍സെന്റ്
എന്റെ ജീവിതത്തില്‍ നോ എന്ന് ഞാന്‍ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം; തുറന്ന് പറഞ്ഞ് മേഘ്ന വിന്‍സെന്റ്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിന്‍സെന്റ്. ചന്ദനമഴ എന്ന ഹിറ്റ് സീരിയലിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയാകുന്നത്. വിജയ് ടിവിയില്‍ പ്രേക്ഷേപണം ചെയ്തുവന്നിരുന്ന ദൈവംതന്തെ വീട് എന്ന പരമ്പരയുടെ മലയാള പതിപ്പായിരുന്നു ചന്ദനമഴ. അതില്‍ അമൃത എന്ന കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും കൂടുതല്‍ പ്രേക്ഷകര്‍ക്കും അമൃത എന്ന പേരാണ് പരിചിതം. പരമ്പര അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകര്‍ക്ക് മേഘ്നയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് മേഘ്ന വിവാഹബന്ധം വേര്‍പ്പെടുത്തി എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന് ഡോണ്‍ ടോണിയെയായിരുന്നു മേഘ്ന വിവാഹം ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്നയുടെ വിവാഹ ജീവിതം ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് തന്നെ അവസാനിച്ചു. മാധ്യമങ്ങളില്‍ എല്ലാം വലിയ വാര്‍ത്ത ആയിരുന്നു മേഘ്നയുടെ വിവാഹമോചനം. പിന്നാലെ ഡോണ്‍ വിവാഹിതനാകുകയും ചെയ്തു. ഇപ്പോള്‍ തന്റെ വിവാഹ ബന്ധം എന്ത് കൊണ്ട് തകര്‍ന്നു എന്ന് പറയുകയാണ് താരം. എന്റെ ജീവിതത്തില്‍ നോ എന്ന് ഞാന്‍ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം എന്നാണ് മേഘ്ന പറയുന്നത്.
2017 ഏപ്രില്‍ മുപ്പത്തിനായിരുന്നു ഏറെ ആഘോഷപൂര്‍വ്വം മേഘ്നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത്. എന്നാല്‍ താരം വിവാഹമോചിതയാകുകയായിരുന്നു. തുടര്‍ന്ന് അഭിനയലോകത്ത് സജീവമാകുകയായിരുന്നു താരം.എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ മനസ്സാണ് മഴവില്ല് പോലെ ജീവിതം നിറങ്ങള്‍ വേണം എന്ന് തീരുമാനിക്കുന്നതും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി ഇരിക്കണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉയരങ്ങള്‍ വേണമെന്ന് പറയണം എന്നും താരം വ്യക്തമാക്കുന്നു.
മോശം കാര്യങ്ങള്‍ വരുമ്പോള്‍ അത് ഓര്‍ത്ത് വീട്ടില്‍ ഇരിക്കാതെ അത് പാഠമായി സ്വീകരിക്കണം എന്നും താരം പറയുന്നു, ഇപ്പോള്‍ അമൃത സീ കേരളത്തിലെ മിസിസ് ഹിറ്റ്ലര്‍ എന്ന പാരമ്പരയിലാണ് അഭിനയിക്കുന്നത്, ഷാനവാസാണ് പരമ്പരയിലെ നായകന്. അഭിനയത്തില്‍ മാത്രമല്ല, മികച്ച നര്‍ത്തകി കൂടിയായ മേഘ്ന, നിരവധി സ്റ്റേജ് ഷോകളില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. തമിഴിലെ മിക്ക ഷോകളിലും ഇപ്പോഴും താരം നിറയുന്നുണ്ട്. കേരളത്തില്‍ നിന്നും ഇപ്പോള്‍ അമ്മയ്ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന സ്ഥിര താമസമാക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡിംപല്‍ ഇടയ്ക്കിടെ ആരാധകരോട് ഇന്‍സ്റ്റാഗ്രാമിലൂടെ സംവദിക്കാറുണ്ട്. മേഘ്ന വിന്സെന്റിനെക്കുറിച്ചും കുറേയേറെ ചോദ്യങ്ങളാണ് ചോദിച്ചിരുന്നത്. മേഘ്നയെ അടിച്ചോടി പോയതാണോ, ഓടിച്ചതാണോ, ഭര്‍തൃ പീഡനമാണോ, അടിച്ചോടിച്ചതല്ലേ, ഉപേക്ഷിച്ചതല്ലേ, നാത്തൂന്റെ ശല്യം കൊണ്ടാണോ അങ്ങനെയൊക്കെയായിരുന്നു ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. അങ്ങനെയാണ് എന്ന് അടിച്ചേല്‍പ്പിക്കുകയായിരുന്നു. അതൊക്കെ കാണണമെങ്കില്‍ കേക്കിന്റേയും ബേബി ഷവറിന്റേയും വീഡിയോ കണ്ടാല്‍ മതി. നമ്മുടെ വീട്ടില്‍ നടന്ന കാര്യം നമുക്കേ അറിയൂ. ഇവിടുന്ന് ആരും അടിച്ചോടിച്ചിട്ടില്ല. ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടിലാണ്. ഇവിടത്തെ കാര്യങ്ങള്‍ അന്വേഷിക്കാനോ വന്ന് നില്‍ക്കാനോ നേരമുണ്ടായിരുന്നില്ല.
മറ്റ് ചാനലുകള്‍ ഇമിറ്റേറ്റ് ചെയ്യുന്നുണ്ടോയെന്ന് ചിലര്‍ ചോദിച്ചിരുന്നു. മേഘ്നയുടെ ചാനലുള്പ്പടെയുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദിച്ചത്. എന്താണ് അങ്ങനെ ചോദ്യം വന്നതറിയില്ല. ഇഷ്ടം പോലെ ചാനലുകളാണ്. മിക്കതിലും കണ്ടന്റ് അങ്ങോട്ടും ഇങ്ങോട്ടും ചേര്ച്ചയുള്ളതാവും. കുക്കിംഗ് എനിക്കേറെ ഇഷ്ടമാണ്. മറ്റൊരാളെ കോപ്പി ചെയ്യുന്ന രീതിയില്‍ ഞാനൊന്നും ചെയ്തിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ അത് യാദൃശ്ചികം മാത്രമെന്നായിരുന്നു ഡിംപിളിന്റെ മറുപടി.
