പഴയത് പോലെ പുതിയ സിനിമകളില്‍ പാട്ടിന് പ്രാധാന്യമില്ലെന്നും നല്ല പാട്ടുകളൊന്നും ഉണ്ടാകുന്നില്ലെന്നും ഗാനരചയിതാവ് ബിച്ചു തിരുമല.പുതിയ സിനിമാപ്പാട്ടുകളില്‍ സംഗീതത്തിനു മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്.
വരികള്‍ ആര്‍ക്കുവേണമെങ്കിലും എഴുതാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ബിച്ചു തിരുമല പറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തു വെയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോള്‍ വാക്കുകളുടെ അര്‍ഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദര്‍ഭവും അറിഞ്ഞിരിക്കണം.
ഒരു പാട്ടെഴുതുമ്പോള്‍ എന്തിനെപ്പറ്റിയാണ് നമ്മള് എഴുതുന്നതെന്നതിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണം, ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിഞ്ഞിരിക്കണം. അതൊക്കെ മനസ്സിലാക്കി എഴുതുന്ന പാട്ടുകള്‍ എക്കാലവും നിലനില്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഫടികം’ മലയാളത്തിലെ കള്‍ട്ട് ചിത്രങ്ങളിലൊന്നാണ്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ആടുതോമ .സംവിധായകന് ഭദ്രനായിരുന്നു ആടുതോമയെ സ്ഫടികത്തിലൂടെ...
മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക്...
മെഗാ സ്റ്റാർ മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫർനായി കാത്തിരിക്കുകയാണ് ആരാധകർ . ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ്...