Malayalam
‘മരക്കാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ?’; സുരേഷ് ഗോപിയുടെ കാവലിനെ കുറിച്ച് വന്ന കമന്റിന് മാസ് മറുപടിയുമായി നിര്‍മ്മാതാവ്
‘മരക്കാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ?’; സുരേഷ് ഗോപിയുടെ കാവലിനെ കുറിച്ച് വന്ന കമന്റിന് മാസ് മറുപടിയുമായി നിര്‍മ്മാതാവ്
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവല്‍. നിഥിന് രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം നവംബര്‍ 25 നാണ് റിലീസ് ചെയ്യുന്നത്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ചെയ്തുകൊണ്ട് നിര്‍മാതാവ് ജോബി ജോര്‍ജ് ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഇത് തമ്പാന്…സ്നേഹിക്കുന്നവര്‍ക്ക് കാവലാകുന്ന തമ്പാന് നവംബര്‍ 25 മുതല്‍ കാവല്‍,’ എന്നായിരുന്നു പോസ്റ്റിലെ വാചകം.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ കാവലിന്റെ റിലീസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചിലര്‍ രംഗത്തെത്തിയത്. ഇതോടെ മറുപടിയുമായി ജോബി ജോര്‍ജും എത്തി. ‘മോനെ ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തതാ, അത് മാത്രമല്ല പല കമ്മിറ്റ്മെന്റ്സ് ഉണ്ട്. ദയവു ചെയ്ത മനസിലാക്കൂ’ എന്നായിരുന്നു ജോബിയുടെ മറുപടി.
അതേസമയം, ഒരാളുടെ കമന്റിന് ജോബി ജോര്‍ജ് നല്കിയ മറുപടിയും വൈറലാവുന്നുണ്ട്. ‘മരക്കാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ?’ എന്നായിരുന്നു ചോദ്യം.
‘അതൊന്നും എനിക്കറിയില്ല. ഞാന്‍ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ എന്നായിരുന്നു ഇതിന് ജോബി ജോര്‍ജ് നല്കിയ മറുപടി. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ കാവല്‍ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആദ്യം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബര്‍ രണ്ടിനാണ് മരയ്ക്കാര്‍ തിയേറ്ററിലേയ്ക്ക് എത്തുന്നത്.
