ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ആണ് മരയ്ക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നത്. ഇിതനു പിന്നാലെ മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവരൂന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള തിയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. പുലര്‍ച്ചെ നാല് മുതല്‍ ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെ നടത്തിയാണ് സിനിമ റിലീസിന് എത്തുന്നത്. കോഴിക്കോട്, പെരുമ്ബാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തീയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റു തീര്‍ന്നു.
420 ഓളം ഫാന്‍സ് ഷോകളാണ് സംസ്ഥാനത്ത് മാത്രം തീരുമാനിച്ചിട്ടുള്ളത്. അതില്‍ 80 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്ത് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്തി ഫാന്സ്സ്ഷോ കൂട്ടിച്ചേര്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കേരളത്തിലെ ഏറ്റവും മികച്ച സ്ക്രീനായ തിരുവനന്തപുരം ഏരീസ് പ്ലക്സില്‍ ആദ്യ ദിനം 42 ഷോകളാണ് മരക്കാറിനായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ കേരളത്തിലെ പ്രധാന തീയേറ്ററുകളിലെല്ലാം തന്നെ 24 മണിക്കൂര്‍ മാരത്തോണ്‍ ഷോകളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...