Connect with us

യംങ് ആയി ജീവിക്കുക…, സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജു പിള്ളയുടെ പുത്തന്‍ ചിത്രങ്ങള്‍; ഇത് വല്ലാത്തൊരു യംങ് ആയി പോയെന്ന് ആരാധകര്‍

Malayalam

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

ലുക്ക് യംങ്, ഫീല്‍ യംങ് എന്നുപറഞ്ഞാണ് മഞ്ജു തന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ബ്രൗണ്‍ നിറത്തിലുള്ള ഫ്രോക്കില്‍ രണ്ട് വശത്തേക്കും മുടി കെട്ടിവച്ച്, ചെറിയൊരു കുട്ടിയെ പോലെയാണ് ചിത്രത്തില്‍ മഞ്ജു ഉള്ളത്.

യംങ് ആയി ജീവിക്കുക എന്നുപറഞ്ഞ് മഞ്ജു പങ്കുവച്ച ചിത്രം, വല്ലാത്തൊരു യംങ് ആയെന്നാണ് ആരാധകര്‍ കമന്റ് ബോക്സിലൂടെ പറയുന്നത്. കുട്ടി എത്രയിലാണ് പഠിക്കുന്നത്, ടിന്റു മോള്‍, വല്ലാതെ യംങ് ആയതുപോലെ തോന്നുന്നു, എന്നെല്ലാമാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

പതിനഞ്ചാമത്തെ വയസില്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ‘സ്ത്രീ പര്‍വ്വം’ എന്ന നാടകത്തിലൂടെയാണ് മഞ്ജു അഭിനയത്തിലേക്കെത്തിയത്. പിന്നീട് ‘സത്യവും മിഥ്യ’യും പരമ്പരയിലൂടെയാണ് താരം സീരിയല്‍ രംഗത്തേക്കെത്തുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു, ‘തട്ടീം മുട്ടീം’ എന്ന മെഗാപരമ്പരയിലാണ് ഇപ്പോളും അഭിനയിക്കുകയാണ്.

Continue Reading

More in Malayalam

Trending

Recent

To Top