Connect with us

‘ആചാരങ്ങൾ ഇങ്ങനെയല്ലെന്ന് അറിയാം, എന്നിട്ടും തെറ്റിച്ചു; ആരും പൊങ്കാല ഇടരുത്’, ഗർഭിണിയായതിന്റെ അഞ്ചാം മാസം സംഭവിച്ചത് ; അപേക്ഷയുമായി കുടുംബവിളക്ക് താരം!

Malayalam

‘ആചാരങ്ങൾ ഇങ്ങനെയല്ലെന്ന് അറിയാം, എന്നിട്ടും തെറ്റിച്ചു; ആരും പൊങ്കാല ഇടരുത്’, ഗർഭിണിയായതിന്റെ അഞ്ചാം മാസം സംഭവിച്ചത് ; അപേക്ഷയുമായി കുടുംബവിളക്ക് താരം!

‘ആചാരങ്ങൾ ഇങ്ങനെയല്ലെന്ന് അറിയാം, എന്നിട്ടും തെറ്റിച്ചു; ആരും പൊങ്കാല ഇടരുത്’, ഗർഭിണിയായതിന്റെ അഞ്ചാം മാസം സംഭവിച്ചത് ; അപേക്ഷയുമായി കുടുംബവിളക്ക് താരം!

റേറ്റിങ്ങിൽ മത്സരിച്ചു നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഒരു സാധാരണ കുടുംബത്തിലെ കഥയുമായി മുന്നേറുന്ന പരമ്പര ഹിറ്റായതോടെ അതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറി. അക്കൂട്ടത്തിൽ അവതാരകയിൽ നിന്നും സീരിയലുകളിലേക്കും മോഡലിങിലേക്കും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. എഞ്ചിനീയറിങ് ബിരുദധാരിയായ ആതിരയുടെ വിവാഹം 2020ൽ ആയിരുന്നു നടന്നത് . ദിവസങ്ങൾക്ക് മുമ്പാണ് ഒന്നാം വിവാഹ വാർഷികം ആതിരയും ഭർത്താവ് രാജീവും ആഘോഷിച്ചത്.

ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് ആതിര മാധവും കുടുംബവും. വിവാ​ഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര മാധവ് ​ഗർഭിണിയാണെന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.

ആതീസ് ലിറ്റിൽ വേൾഡ് എന്ന യുട്യൂബ് ചാനലിലൂടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആതിര പ്രേക്ഷകരുമായും ആരാധകരുമായും പങ്കുവെക്കാറുണ്ട്. അഞ്ചാം മാസത്തിലേക്ക് കടന്ന ശേഷമാണ് ​ഗർഭിണിയാണെന്ന വിവരം താരം പുറത്തുവിട്ടത്. മനപൂർവം മറച്ചുവെച്ചതല്ലെന്നും അഞ്ചാം മാസമാകുമ്പേഴക്കുമാണ് ഇത്തരം കാര്യങ്ങൾ പറയാൻ ശരിയായുള്ള സമയം എന്ന് തീരുമാനിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും നേരത്തെ തന്നെ ആതിര പറഞ്ഞിരുന്നു.

​ഗർഭിണിയായതിന്റെ അഞ്ചാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ടുള്ള വീട്ടുകാർക്കൊപ്പമുള്ള ചടങ്ങിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

“അഞ്ച് കൂട്ടം പലഹാരങ്ങൾ നൽകി ആതിരയുടെ ഭർത്താവിന്റെ വീട്ടുകാർ ആതിരയെ സത്കരിക്കുന്നതും…. അതിനു ശേഷം ആ പലഹാരങ്ങളുമായി ആതിരയുടെ സ്വന്തം വീട്ടിലെത്തി മറ്റ് ബന്ധുക്കളെ ആതിര അഞ്ചാം മാസത്തിലേക്ക് കടന്നുവെന്ന സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതായിരുന്നു നടത്തേണ്ടിയിരുന്ന ചടങ്ങ്.

പക്ഷെ ഇപ്പോൾ സംഭവിച്ചത് , ആതിര ഭർത്താവിനും വീട്ടുകാർക്കുമൊപ്പം ആതിരയുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ താൻ അങ്ങനെ പോകാൻ പാടില്ല , ചടങ്ങ് അങ്ങനെയല്ല നടത്തുന്നത് എന്നറിയാമായിരുന്നുവെന്നും ഒന്ന് മാറ്റിപിടിക്കാമെന്ന് കരുതിയാണ് ചടങ്ങിൽ മാറ്റങ്ങൾ വരുത്തിയതെന്നും ആതിര പറഞ്ഞു. ആചാരങ്ങൾ തെറ്റിച്ചുവെന്ന് പറഞ്ഞ് ആരും പൊങ്കാല ഇടയരുതെന്നുകൂടി ഒരു മുൻകൂർജാമ്യം വീഡിയോയിലൂടെ ആതിര പറയുന്നുണ്ട്.

ലോക്ക് ഡൗൺ കാലത്ത് നടന്ന വിവാഹമായിരുന്നതിനാൽ വലിയ ആഘോഷമില്ലാതെയാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ആതിരയിപ്പോൾ. മലയാളി പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. റേറ്റിങ്ങില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്.

ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. പരമ്പരയില്‍ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്റെ ഭാര്യയായ ഡോക്ടർ അനന്യയെന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിക്കുന്നത്. ഈ സീരിയലിന്റെ ഭാ​ഗമായ ശേഷമാണ് ആതിര ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

about kudumbavilakku

More in Malayalam

Trending

Recent

To Top