Connect with us

ആശയെ പിടിച്ചു നിർത്തി സന; ഈ കൂട്ടുകാരികൾ തമ്മിൽ പിണക്കത്തിലേക്കോ ?; അവരുടെ പന്തയം ഇവിടെ തുടങ്ങുന്നു ; പ്രണയം തേടി ഇരുപത്തിയൊന്നാം ഭാഗം!

Malayalam

ആശയെ പിടിച്ചു നിർത്തി സന; ഈ കൂട്ടുകാരികൾ തമ്മിൽ പിണക്കത്തിലേക്കോ ?; അവരുടെ പന്തയം ഇവിടെ തുടങ്ങുന്നു ; പ്രണയം തേടി ഇരുപത്തിയൊന്നാം ഭാഗം!

ആശയെ പിടിച്ചു നിർത്തി സന; ഈ കൂട്ടുകാരികൾ തമ്മിൽ പിണക്കത്തിലേക്കോ ?; അവരുടെ പന്തയം ഇവിടെ തുടങ്ങുന്നു ; പ്രണയം തേടി ഇരുപത്തിയൊന്നാം ഭാഗം!

സന എന്ന പെൺകുട്ടിയുടെ പ്രണയം തേടിയുള്ള യാത്രയാണ് പ്രണയം തേടി, നോവൽ ഇപ്പോൾ ഇരുപത്തിയൊന്നാം ഭാഗമായിരിക്കുകയാണ് . പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനൽ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൻ ഭാഗം വായിക്കാം !

ആശ ദത്തന് അയച്ച മെസേജും നോക്കിയിരിക്കുകയാണ് സന. ഇനി ഇപ്പോൾ സാറിനോട് എന്ത് പറഞ്ഞാലും സാർ വിശ്വസിക്കില്ല… ഉറപ്പാണ്…

എന്തുചെയ്യണം എന്ന ചിന്ത അവളെ ചുറ്റിച്ചപ്പോഴും സന ഭയന്നത് റസിയമ്മ അറിയുമോ എന്നോർത്തിട്ടാണ്.

മുറ്റത്താകെ ഇരുട്ട് വീണ് തുടങ്ങി. ടിവി ഓൺ ചെയ്തിട്ടെങ്കിലും കണ്ണുകൾ മാത്രമായിരുന്നു ടിവിയിൽ എങ്ങാനും ഫോൺ ശബ്ധിക്കുമോ എന്നറിയാനായി സനയുടെ കാതുകൾ ഫോണിന് ചുറ്റും വലം വച്ചു .

അന്നത്തെ രാത്രി കിടക്കയിൽ എത്തിയപ്പോഴും പേടിയോടെയാണ് കടന്നുപോയത്. ആ ദിവസം തികച്ചും യാന്ത്രികമായിട്ടാണ് സനയ്ക്ക് അനുഭവപ്പെട്ടത്. ഉറക്കത്തിലേക്ക് വഴുതിവീണപ്പോഴും അവൾ ഫോൺ തന്നെ ഓർത്തുകിടന്നു.

എന്നാൽ അടുത്ത ദിവസം സന രാവിലെ തന്നെ എഴുന്നേറ്റ് വീടൊക്കെ വൃത്തിയാക്കുകയും മുറ്റമടിക്കുകയുമൊക്കെ ചെയ്തു.

“ഇവൾക്കിതെന്താ പറ്റിയെ ?” എന്ന മട്ടിൽ റസിയമ്മ സേനയെ നോക്കുന്നുണ്ടായിരുന്നു.

പതിവില്ലാത്തത് പലതും കാണുമ്പോഴുള്ള അമ്പരപ്പായിരുന്നു റസിയമ്മയ്ക്ക്. “ഹാ അങ്ങനെ എങ്കിലും എന്തെങ്കിലും ജോലി ചെയ്യട്ടെ എന്നും പറഞ്ഞ് റസിയമ്മ അതിനിടയിൽ കയറിയില്ല “

പക്ഷെ ഇതെല്ലാം സനയുടെ വെറും അടവാണ്. അവളുടെ ആവശ്യം ആശയുടെ വീട്ടിൽ പോകണം എന്നുള്ളതാണ്.

റസിയമ്മയ്ക് ഒപ്പമിരുന്നു ആഹാരം കഴിക്കവേ, സന ആ ആവശ്യം കൂടി മുന്നോട്ട് വച്ചു .

വലിയ എതിർപ്പൊന്നും ഇല്ലാതെ തന്നെ റസിയമ്മയും സമ്മതിച്ചു.

“പിന്നെ ഒട്ടും വൈകിച്ചില്ല… കയ്യും കഴുകി ചായയും മോന്തി സന ഒറ്റ ഓട്ടമായിരുന്നു…. “

ആശ മുറ്റത്തു തന്നെ അമ്മയ്‌ക്കൊപ്പം സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു.

“ആഹ് വാ ,മോളെ… മിനി ആന്റി സ്നേഹത്തോടെ സനയെ വിളിച്ചു”

സനയ്ക്ക് എത്രയും വേഗം ആശയെ പിടിച്ചു നിർത്തി കാര്യം ചോദിക്കണം. അതുകൊണ്ട് തന്നെ സന ഒന്നും മിണ്ടാതെ ചിരിച്ചു എന്ന് ഭാവിച്ചു അവിടെ നിന്നു.

ആശ അപ്പോൾ ഒരു കൂട്ടം കാണിച്ചു തരാം എന്നും പറഞ്ഞ് സനയെ മുറിയിലേക്ക് വിളിച്ചു.

“ഒരുകൂട്ടം ഞാൻ നിനക്ക് കാണിച്ചു തരാം… എന്താ നീ റസിയമ്മയുടെ ഫോണിൽ നിന്നും കാണിച്ചത്.

ആശ കാണിക്കാം എന്ന് പറഞ്ഞതൊന്നും കാണാൻ കൂട്ടാക്കാതെ സന തുടങ്ങി.

“എന്തുപറ്റി…ഞാൻ ഒന്നും ചെയ്തില്ലല്ലോ…. ” ആശ ആദ്യമേ തന്നെ പറഞ്ഞു.

“എല്ലാം ഒപ്പിച്ചു വച്ചിട്ട് ഞാൻ ഒന്നും ചെയ്തില്ലന്നോ…? അന്നുതന്നെ നിന്നോട് പറഞ്ഞതല്ലേ റസിയമ്മയുടെ ഫോണിൽ നിന്നും ഒന്നുംവേണ്ട എന്ന്. പിന്നെ എന്തിനാണ് നീ മെസേജ് അയച്ചത്.” സന ശബ്ദം താഴ്ത്തിയാണ് അത് പറഞ്ഞെതെങ്കിലും നല്ല ദേഷ്യം അവളിൽ ഉണ്ടായിരുന്നു.

ഡി.. സത്യം പറയാമല്ലോ ഫോൺ വിളിക്കുന്നതിന്‌ മുൻപ് അയച്ചതാണ് ആ മെസേജ്. പിന്നെ നീ വിളിച്ചിട്ട് വീണ എന്ന് പറയുമെന്ന് ഞാൻ കരുതിയില്ല…. ആശയുടെ തല ആ വാക്കുകൾക്കൊപ്പം താഴേക്ക് കുനിഞ്ഞു…

എന്നിട്ട് നീ അതെന്താ എന്നോട് പറഞ്ഞത്…. സന വീണ്ടും ചോദിച്ചു./

ഞാൻ മറഞ്ഞുപോയി… ആശയുടെ ആ വാക്കുകൾ സനയെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.

മറന്നുപോയെന്നോ …എന്നാൽ നീ ഇനി എന്നെയും മറന്നേക്ക്.. ഞാൻ പോകുന്നു… സന ആശയെ തള്ളി മാറ്റി ഇറങ്ങാൻ നേരം, ആശ അവളുടെ മുന്നിലേക്ക് ചാടി വീണിട്ട്…. ” എടി നീ ഇത്രയ്ക്ക് ചൂടാക്കാൻ എന്താണ് സംഭവിച്ചത് ? കാര്യം പറ… ഞാൻ ഹായ് ദത്തൻ എന്ന് മാത്രമാണ് അയച്ചത്… വേറെ ഒന്നും ചെയ്തില്ലല്ലോ?”

ഓ ഹായ് ദത്തൻ എന്ന് ചെയ്തത് ഒരു തെറ്റല്ല… എന്നെ സാർ വിളിച്ചു,,, ഞാൻ ആരെന്ന് സാറിന് അറിയണം.. ഒരുവിധത്തിൽ ഫോൺ കട്ടാക്കി… ഇന്നലെ ഞായറാഴ്ച ആയതുകൊണ്ട് രാത്രി വിളിച്ചില്ല… സാർ ഞായറാഴ്ച കൂട്ടുകാർക്കൊപ്പം പുറത്തുപോകാറുണ്ടല്ലോ? ഞാൻ ഇന്നലത്തെ ദിവസം തള്ളിനീക്കിയത് എങ്ങനെ എന്ന് നിനക്ക് അറിയില്ല…. സന ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു…

ഇനി സാർ വിളിക്കില്ലായിരിക്കും,,, ഇനി വിളിച്ചാൽ എടുക്കേണ്ട,…. പോരെ അത് അവിടെ കഴിഞ്ഞു…

ഹും കഴിഞ്ഞാൽ നിനക്ക് കൊള്ളാം… ഇല്ലേൽ നിന്റെ വല്യേട്ടന്റെ അടുത്ത ഫ്രണ്ടാണ് . വല്യേട്ടൻ അറിയും മിനി ആന്റി അറിയും എല്ലാവരും അറിയും… നിനക്ക് അടിയും കിട്ടും… നോക്കിക്കോ ? സന അതും പറഞ്ഞ് മാറി ഒരിടത്തു പോയി ഇരുന്നു…

സാവകാശം അവർ ആ സംസാരത്തിൽ നിന്ന് പുറത്തുകടന്നു. അവരുടെ ദേഷ്യവും പിണക്കവുമെല്ലാം സൂര്യൻ നീങ്ങുന്നതിനനുസരിച്ച് നീങ്ങിപ്പോയിക്കോളും.

അങ്ങനെ ആശയ്‌ക്കൊപ്പമിരുന്നു ചോറും കഴിച്ചിട്ടാണ് സന വീട്ടിലേക്ക് ചെന്നത്. വീട്ടിലെത്തി മുറിയിൽ കയറി കഥകടച്ചതും കട്ടിലിലേക്ക് സന വീഴുകയും ചെയ്തു.

റസിയമ്മയുടെ ഫോണിലെ ഉയർന്നുവരുന്ന ഒച്ച…. അതും കേട്ട് സന എഴുന്നേറ്റപ്പോൾ സമയം അഞ്ചു മണി…

അവൾ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങിയതും ,

” സന ഇതാരാ… ഒരു നമ്പർ ആണ്… ആരാ എന്നൊക്കെ എന്നോട് ചോദിച്ചു ,. നിങ്ങളാരാ എന്നൊക്കെ ഞാനും ചോദിച്ചു… ദാ നോക്കിക്കേ…?” റസിയമ്മ ഫോൺ അവൾക്കു നേരെ നീട്ടി…

സനയുടെ ഉറക്കക്ഷീണം പമ്പകടന്നു. ഉള്ളിലേക്ക് തീ കോരിയിടും പോലെ അവൾ വിറച്ചു. ഫോൺ കൈ നീട്ടി വാങ്ങിയപ്പോൾ അവൾക്ക് തലചുറ്റും പോലെ തോന്നി…ദത്തൻ സാർ തന്നെയായിരിക്കും…

റസിയമ്മ വലിയ ഗൗരവം കൊടുക്കാതെ ജോലിത്തിരക്കുകളിലേക്ക് പോയി/…

സന ഫോണുമായി മുറിയിൽ കയറി വീണ്ടും കതക് അടച്ചു…

“ഇതിനൊരു തീരുമാനം ആക്കണം . അങ്ങോട്ട് തന്നെ വിളിച്ചു കാര്യം പറഞ്ഞാലോ? സോറി ചോദിക്കാം…. “

സന ഫോൺ ഓൺ ചെയ്തു. അതിലെ ദത്തന്റെ നമ്പർ നോക്കിയെടുത്തു… ഒരു നിമിഷം നെഞ്ചോട് കൈ വച്ചുകൊണ്ട് പടച്ചോനെ …. എന്നൊന്ന് വിളിച്ചു,,… ഫോൺ ഓൺ ആക്കി ചെവിയിലേക്കും….

പെട്ടന്നുതന്നെ ദത്തൻ ഫോൺ എടുത്തു. “ഹാലോ”, ഇതിപ്പോൾ ആരാണ് വിളിക്കുന്നത് ആരെയാണ് വിളിക്കുന്നത്” ദത്തൻ ആ കാളിനായി കാത്തിരുന്ന പോലെ ചോദിച്ചു.

” ഹാലോ ഞാൻ… ഞാനാണ്” സനയ്ക്ക് എന്ത് പറയണം എന്നറിയില്ല… അവളുടെ ചുണ്ടും കൈ വിരലുകളും തണുത്തു.

” ആഹ് വീണതന്നെയാണോ? നേരത്തെ അമ്മയാണല്ലേ ഫോൺ എടുത്തത്? ഞാൻ ഏതായാലും എന്റെ പേര് പറഞ്ഞില്ല.. ഇനി വീണയുടെ ‘അമ്മയ്ക്കും എന്നെ അറിയാമെങ്കിലോ? ” ദത്തൻ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്…

ആ ശബ്ദം കേട്ടപ്പോൾ സനയുടെ പാതി പേടി മാറിക്കിട്ടി…

ദത്തൻ വീണ്ടും… ആരാണെടോ?’ അറിയാനുള്ള കൗതുകം കൊണ്ടുതന്നെയാണ് ചോദിക്കുന്നത്?”

സന ഒന്ന് ചിരിച്ചു…. “അത് കേട്ടപ്പോൾ…. ഓ അപ്പോൾ കളിപ്പിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് അല്ലെ…. ? ഇത് ആരെണെന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ആളെ കണ്ടുപിടിക്കും . പിന്നെ അതിനുള്ള ശിക്ഷയും തരും… “

അത് കേട്ടപ്പോൾ സന ഒന്ന് നടുങ്ങിയെങ്കിലും, എങ്ങനെ കണ്ടുപിക്കാൻ ആണ് എന്നുള്ള ഭാവത്തിൽ “എന്നാൽ പിന്നെ കണ്ടുപിടിക്ക്…. എന്ന് സനയും പറഞ്ഞു. ( തുടരും)

about pranayam thedi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top