Malayalam
ബിലാലിക്കയുടെ മാസ് ഡയലോഗില്‍ തെറ്റ് പറ്റി, തെളിവ് സഹിതം കാട്ടി ട്രോളന്മാര്; ഏറ്റു പിടിച്ച് സോഷ്യല്‍ മീഡിയ
ബിലാലിക്കയുടെ മാസ് ഡയലോഗില്‍ തെറ്റ് പറ്റി, തെളിവ് സഹിതം കാട്ടി ട്രോളന്മാര്; ഏറ്റു പിടിച്ച് സോഷ്യല്‍ മീഡിയ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി പുറത്തെത്തി ഏറെ പ്രേക്ഷ പ്രീതി നേടിയ ചിത്രമാണ് ബിഗ് ബി. ഇതിലെ ഗാനങ്ങളും മമ്മൂട്ടിയുടെ മാസ് ഡയലോഗുകളുമെല്ലാം ആരാധകര്‍ക്കിന്നും മനഃപാഠമാണ്. ഇപ്പോഴിതാ അതിലെ ഒരു പ്രധാനപ്പെട്ട ഡയലോഗിലെ തെറ്റ് കണ്ടെത്തിയിരിക്കുകയാണ് ട്രോളര്‍മാര്‍.
‘നീയൊക്കെ അരട്രൗസറും ഇട്ടോണ്ട് അജന്തേല് ആദിപാപം കണ്ടോണ്ട് നടക്കണ ടൈമില്‍ നമ്മളീ സീന്‍ വിട്ടതാ..എന്ന മാസ്സ് ഡയലോഗിലാണ് തെറ്റുണ്ടെന്ന് ട്രോളര്‍മാര്‍ പറയുന്നത്. അതിനു തെളിവും അവര്‍ കാണിച്ചിട്ടുണ്ട്.
അജന്ത തിയേറ്ററില്‍ ആ സമയത്ത് ‘കാതലന്‍’ സിനിമ ആയിരുന്നണെന്നും ‘ആദിപാപം’ കളിച്ചിരുന്നത് ശ്രീബാല തീയറ്ററില്‍ ആയിരുന്നു എന്നാണ് തെളിവ് നിരത്തി പറഞ്ഞിരിക്കുന്നത്. തെളിവായി കാണിച്ചിരിക്കുന്നത് അന്നത്തെ ഒരു പത്രത്തില്‍ നിന്നുള്ള ”ഇന്നത്തെ സിനിമ” എന്ന കോളവും ആണ്.
എന്നാല്‍ മമ്മൂട്ടിയുടെ ഡയലോഗല്ല ട്രോളന്മാര്ക്ക് തെറ്റിയതാണ്, തിരുവന്തപുരത്തെ അജന്തയല്ല കൊച്ചിയിലെ അജന്തയാണ് സിനിമയില്‍ ഉദേശിച്ചത് എന്നാണ് ആരാധകരുടെ കമന്റ്. എന്തായാലും ട്രോളന്മാരുടെ പുതിയ കണ്ടുപിടിത്തം സോഷ്യല്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മൂന്നാം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...