Malayalam
മോഹന്‍ലാലിന്റെ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി, പ്രഖ്യാപനവുമായി സംവിധായകന്‍
മോഹന്‍ലാലിന്റെ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി, പ്രഖ്യാപനവുമായി സംവിധായകന്‍
മോഹന്‍ലാല്‍ നായകനായെത്തുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം മമ്മൂട്ടിക്കൊപ്പം ചിത്രം ചെയ്യാന്‍ ഒരുങ്ങുയാകാണ് എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉദയകൃഷന്‍ തന്നെയാകും ചിത്രത്തിന്റെ തിരക്കഥ. ക്ലബ്ബ് ഹൗസില്‍ ആറാട്ട് സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് അദ്ദേഹം പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന സിനിമയാണ് മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച അവസാന ചിത്രം. ആറാട്ട് എന്ന സിനിമ മോഹന്‍ലാല്‍ എന്ന താരത്തെ പൂര്‍ണ്ണമായും ഉപയോഗിക്കുന്ന ചിത്രമായിരിക്കുമെന്നും ആറാട്ട് മോഹന്‍ലാലിനുള്ള ട്രിബ്യുട്ട് ആയിരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം, ആറാട്ട് ഒടിടി റിലീസ് ചെയ്യില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയായി ആണ് ആറാട്ട് എത്തുന്നത്.
ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.
