Malayalam
മമ്മൂട്ടിയ്ക്ക് മാത്രം ആ ഇളവുകള്‍ നല്‍കിയിരുന്നു; തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്‍
മമ്മൂട്ടിയ്ക്ക് മാത്രം ആ ഇളവുകള്‍ നല്‍കിയിരുന്നു; തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്‍
അടൂര്‍ ഗോപാലകൃഷ്ണന്റെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് മതിലുകള്‍. 1990 ല്‍ നാല് നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമാണ് മതിലുകള്‍. മമ്മൂട്ടി നായകനായിയെത്തിയ ഈ ചിത്രത്തിന്റെ ചിത്രീകരണാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകനും, തിരകഥാകൃത്തും, നിര്‍മ്മാതാവും കൂടിയായിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍. അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാറില്ലെങ്കിലും മമ്മൂട്ടിയ്ക്ക് മാത്രം മതിലുകള്‍ എന്ന ചിത്രത്തില്‍ ആ ഇളവ് നല്‍കിയിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
സ്‌ക്രിപ്റ്റ് വായിക്കാന്‍ തരണമെന്നും ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ അവതരിപ്പിക്കേണ്ടത് അതിനാല്‍ എക്‌സപ്ഷന്‍ വേണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ വളരെ ആവേശത്തിലായിരുന്നു അടൂര്‍ വ്യക്തമാക്കി.
ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചു നോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും ആ കാലത്ത് പറയുകയും ചെയ്തിരുന്നുവെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
