Connect with us

മദ്യപിക്കാറുണ്ടോ? ഞാന്‍ ഒരുപാട് കുടിക്കാറുണ്ട്, നിങ്ങളും കുടിക്കണം, സുഹൃത്തുക്കളുടെ ചോദ്യത്തിന് മറുപടി നല്‍കി അഹാന

Malayalam

മദ്യപിക്കാറുണ്ടോ? ഞാന്‍ ഒരുപാട് കുടിക്കാറുണ്ട്, നിങ്ങളും കുടിക്കണം, സുഹൃത്തുക്കളുടെ ചോദ്യത്തിന് മറുപടി നല്‍കി അഹാന

മദ്യപിക്കാറുണ്ടോ? ഞാന്‍ ഒരുപാട് കുടിക്കാറുണ്ട്, നിങ്ങളും കുടിക്കണം, സുഹൃത്തുക്കളുടെ ചോദ്യത്തിന് മറുപടി നല്‍കി അഹാന

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവും ഒരുപാട് അരാധകരുമുള്ള താരമാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല, താരത്തിന്റെ മുഴുവന്‍ കുടുംബാംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ ഇടയ്ക്ക് വീട്ടിലേയ്ക്ക് യൂട്യൂബിന്റെ സില്‍വര്‍ ബട്ടണുകള്‍ എത്തിയത് വാര്‍ത്തയായിരുന്നു. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലായിരുന്നു അഹാന ആദ്യമായി അഭിനയിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തിലും പ്രധാനപ്പെട്ട വേഷമാണ് താരം കൈകാര്യം ചെയ്തത്. നാന്‍സി റാണി എന്ന ചിത്രമാണ് അഹാനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന കൃഷ്ണയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫില്‍റ്റര്‍ ഇഷ്ടമായെന്ന് പറഞ്ഞാണ് അഹാനയുടെ സ്റ്റോറി. താന്‍ ഒറ്റക്ക് ലുലു മാളില്‍ പോയതിനെ കുറിച്ച് പറയുകയും ഗാനങ്ങള്‍ പാടുന്നതുമൊക്കെയാണ് സ്റ്റോറികളായി പങ്കുവച്ചിരിക്കുന്നത്. അതില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് താരം.

എന്നാല്‍ ഈ സ്റ്റോറികള്‍ കണ്ട് ചില സുഹൃത്തുക്കള്‍ ചോദിക്കുന്നത് മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നു അവര്‍ക്കുള്ള മറുപടിയും താരം നല്‍കുന്നുണ്ട്. താന്‍ മദ്യപിച്ചിട്ടില്ലെന്നും ആല്‍ക്കഹോളിക് അല്ലെന്നുമാണ് അഹാന പറയുന്നത്. എന്നാല്‍ ധാരാളം കുടിക്കാറുണ്ടെന്നും അത് വെള്ളമാണെന്നുമാണ് അഹാന പറയുന്നത്. നിങ്ങളും കുടിക്കണമെന്നും ആരോഗ്യത്തിന് ഇത് വളരെ നല്ലതാണെന്നും അഹാന നിര്‍ദ്ദേശിക്കുന്നുമുണ്ട്. ഈ വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

about ahana krishna

Continue Reading
You may also like...

More in Malayalam

Trending

Recent

To Top