Malayalam
ഡിംപലിന്റെ അമ്മയെ പരിഹസിച്ച് വീഡിയോയുമായി മജ്സിയ ഭാനു! ഉഗ്രന്‍ മറുപടിയുമായി തിങ്കല്‍ ഭാല്‍; ബിഗ്ബോസും കഴിഞ്ഞു, വോട്ടിംഗും കഴിഞ്ഞു, ഡിംപലിന്റെ കുടുംബവുമായിട്ടുള്ള ഭാനുവിന്റെ പ്രശ്നം മാത്രം ഇതുവരെ അവസാനിച്ചില്ലേയെന്ന് സോഷ്യല്‍ മീഡിയ
ഡിംപലിന്റെ അമ്മയെ പരിഹസിച്ച് വീഡിയോയുമായി മജ്സിയ ഭാനു! ഉഗ്രന്‍ മറുപടിയുമായി തിങ്കല്‍ ഭാല്‍; ബിഗ്ബോസും കഴിഞ്ഞു, വോട്ടിംഗും കഴിഞ്ഞു, ഡിംപലിന്റെ കുടുംബവുമായിട്ടുള്ള ഭാനുവിന്റെ പ്രശ്നം മാത്രം ഇതുവരെ അവസാനിച്ചില്ലേയെന്ന് സോഷ്യല്‍ മീഡിയ
മലയാളി പ്രേക്ഷകര്‍ കാത്തിരുന്നു കാണുന്ന റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ്. നിരവധി ആരാധകരാണ് ഇതിലെ ഓരോ മത്സരാര്‍ത്ഥിയ്ക്കും ഉള്ളത്. മലയാളത്തില്‍ മൂന്ന് സീസണുകള്‍ പിന്നിട്ട ബിഗ്ബോസിന്റെ ആദ്യസീസണ്‍ മാത്രമാണ് ഗ്രാന്‍ഡ് ഫിനാലെ വരെ എത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടാം സീസണ് പകുതിയ്ക്ക് വെച്ചും മൂന്നാം സീസണ് നൂറു ദിവസത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയും അവസാനിപ്പിക്കേണ്ടി വന്നത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. എന്നാല്‍ മൂന്നാമത്തെ സീസണിന് ഗ്രാന്‍ഡ് ഫിനാലെ ഉണ്ടായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്ന വിവരം. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഷോയിലെ മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവരെ ചൊല്ലി ഫാന്‍ ഫൈറ്റുകളും സജീവമാണ്. സീസണ് മൂന്നില്‍ ഏറെ ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. മറ്റൊരു മത്സരാര്‍ത്ഥിയായ മജിസിയ ഭാനുവിനും ആരാധകര്‍ ഏറെയായിരുന്നു. എന്നാല്‍ ബിഗ് ബോസ് വീട്ടിലെ യാത്ര പൂര്‍ത്തിയാക്കാന്‍ ഭാനുവിന് സാധിച്ചിരുന്നില്ല. പകുതി വഴിയില്‍ വച്ച് ഭാനു പുറത്താവുകയായിരുന്നു. എന്നാല്‍ ബിഗ് ബോസ് വീടിന് പുറത്ത് എത്തിയ ശേഷവും ഭാനു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ മജിസിയ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ബിഗ് ബോസ് വീട്ടില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഡിംപലും ഭാനുവും. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്കിടയിലെ സൗഹൃദത്തില്‍ വലിയ വിള്ളല്‍ വീണിരിക്കുകയാണ്. തന്റെ അച്ഛന് മരിച്ച സമയത്ത് ഡിംപല്‍ പുറത്ത് വന്നിരുന്നു. ഈ സമയത്ത് ഡിംപലും കുടുംബവും തന്നെ അവഗണിച്ചുവെന്ന ഭാനുവിന്റെ ആരോപണത്തില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ മജിസിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയായിരിക്കുകയാണ്.
ഡിംപലിന്റെ അമ്മയെ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോയാണ് മജിസിയ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്. മുമ്പ് ഒരു അഭിമുഖത്തില്‍ ഡിംപലിന്റെ അമ്മ ചോദിച്ച ആരാണ് മജിസിയ എന്ന ചോദ്യത്തിന്റെ വീഡിയോയും അതോടൊപ്പം തന്റെ പൊട്ടിച്ചിരിക്കുന്ന വീഡിയോയുമാണ് മജിസിയ പങ്കുവച്ചിരിക്കുന്നത്. ഇതോടെ താരത്തിന്റെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം മജിസിയ വിഷയത്തില്‍ തുടക്കം മുതല്‍ പ്രതികരിക്കുന്നത് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാല്‍ ആണ്. ഇപ്പോഴിതാ മജിസിയയുടെ സ്റ്റോറിയ്ക്ക് പിന്നാലെ തിങ്കള്‍ പങ്കുവച്ച വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മജിസിയയുടെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും തിങ്കളിന്റെ വാക്കുകള്‍ ഭാനുവിനുള്ള മറുപടിയായാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. നിങ്ങളില്‍ മിക്കവരും ഭൂതകാലത്തില്‍ കുടുങ്ങി കിടക്കുകയാണ്. നിങ്ങള്‍ ജീവിക്കാന്‍ സമയമായിരിക്കുന്നു. വെറുപ്പ് പ്രചരിപ്പിക്കുന്നത് നിര്‍ത്തുക.
കാരണം തകരുന്നത് നിങ്ങള്‍ തന്നെയാണ്. ഞാന്‍ ശരിയോ തെറ്റോ ആകാം. പക്ഷെ നിങ്ങള്‍ ചെയ്തത് ശരിയാണോ? നിങ്ങള്‍ പരാജയപ്പെടുമ്പോള്‍ മറ്റുള്ളവരെ കുറ്റം പറയുന്നത് നിര്‍ത്തൂ. കരഞ്ഞു കൊണ്ടിരിക്കാന് ജീവിതം ചെറുതാണ്. പക്ഷെ ശ്രമിക്കാതിരിക്കാന്‍ മാത്രം ചെറുതല്ല. പരാജയങ്ങളില്‍ നിന്നും ഉണരുക. സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിക്കുക. എന്നായിരുന്നു തിങ്കള്‍ നല്കിയ മറുപടി.
ബിഗ് ബോസും കഴിഞ്ഞു, വിജയിയെ കണ്ടെത്താനുള്ള അവസാന വോട്ടിംഗും കഴിഞ്ഞു. എന്നാല്‍ ഡിംപലിന്റെ കുടുംബവുമായിട്ടുള്ള ഭാനുവിന്റെ പ്രശ്നം മാത്രം അവസാനിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുമ്പും തന്നോട് ഡിംപലിന്റെ കുടുംബം മോശമായി പ്രതികരിച്ചുവെന്നും ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നുമെല്ലാം ഭാനു ആരോപിച്ചിരുന്നു. എന്നാല്‍ വിവാദ സംഭവങ്ങളോട് ഡിംപല്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഷോ കഴിഞ്ഞും തുടരുന്ന ഈ പ്രശ്നം ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം ബിഗ് ബോസ് വിജയി ആരെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാണ് വിജയിയെ പ്രഖ്യാപിക്കുക എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതേ ചോദ്യം ലൈവിലെത്തിയ ഡിംപലിനോടും ആരാധകര്‍ ചോദിച്ചിരുന്നു. ‘ബിഗ് ബോസ് ഫിനാലെ കഴിഞ്ഞോ?’ എന്ന് ചോദിച്ചയാള്‍ക്ക് ‘ഫിനാലെ കഴിഞ്ഞിട്ടില്ലെന്നും പെട്ടെന്ന് തന്നെ ഉണ്ടാവുമെന്നും’ ഡിംപല്‍ പറഞ്ഞു. ‘ഗവണ്മെന്റ് പ്രൊട്ടോകോള്സ് എല്ലാം പാലിച്ചുകൊണ്ട് പെട്ടെന്ന് തന്നെയുണ്ടാകും എന്നും ചോദ്യത്തിന് മറുപടിയായി ഡിംപല്‍ പറഞ്ഞു’.
