Malayalam
രമേശ് ചെന്നിത്തലയും എംഎ ആരിഫും അഭിനേതാക്കളാകുന്നു; പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്
രമേശ് ചെന്നിത്തലയും എംഎ ആരിഫും അഭിനേതാക്കളാകുന്നു; പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എംഎ ആരിഫ് എംപിയും സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് വാര്‍ത്തകള്‍. റെജു കോശി എഴുതി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്’ എന്ന സിനിമയിലാണ് നേതാക്കള്‍ വേഷമിടാന്‍ തയ്യാറെടുക്കുന്നത്.
രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ തന്നെയാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. എം.ജി ശ്രീകുമാര്‍ ആലപിച്ച ഗാനത്തിലാണ് ആരിഫ് എംപി എത്തുന്നത്. ചിത്രത്തിലെ മൂന്ന് രംഗങ്ങളിലാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഭാഗമാണ്.
ജനക്കൂട്ടത്തിനിടയില്‍ നിന്നുള്ള രംഗങ്ങളാണ് എല്ലാം. കോവിഡ് കുറഞ്ഞ് ചിത്രീകരണത്തിന് അനുമതി ലഭിക്കുന്ന സൗഹചര്യത്തില്‍ സിനിമ പൂര്‍ത്തിയാക്കും എന്നാണ് സംവിധായകന് വ്യക്തമാക്കിയിരിക്കുന്നത്.
അസ്കര്‍ സൗദാനാണ് നായകനാകുന്ന ചിത്രത്തില്‍ ഹരിപ്പാട്ടെ അക്കര ബാബുവിന്റെയും അവിടത്തെ രാഷ്ട്രീയ പശ്ചാത്തലവുമാണ് നര്‍മ്മത്തോടെ അവതരിപ്പിക്കുന്നത്. ധര്മ്മജന്, നീന കുറുപ്പ്, ഭീമന് രഘു, ബിജുകുട്ടന്, കോബ്രാ രാജേഷ്, അരിസ്റ്റോ സുരേഷ്, ഫിയാസ് കരീം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...