വിജയ് ചിത്രം മാസ്റ്ററിന് കേരളത്തില്‍ നിന്ന് ലഭിച്ച ഷെയര്‍ വെളിപ്പെടുത്തി ലിസ്റ്റിന് സ്റ്റീഫന്‍, മുടങ്ങിയ ചിത്രീകരണം ഇനി എന്ന് തുടങ്ങുമെന്ന് കൊറോണയോട് ചോദിക്കണമെന്നും ലിസ്റ്റിന് സ്റ്റീഫന്‍

കോവിഡും ലോക്ഡൗണും കാരണം തകര്‍ന്ന സിനിമാ വ്യവസായത്തിന് ഒരു താങ്ങാകുമെന്ന പ്രതീക്ഷയില്‍ പുറത്തെത്തിയ ചിത്രമായിരുന്നു വിജയുടെ മാസ്റ്റര്‍. കേരളത്തിലടക്കം മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം എടുത്തത് പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന് സ്റ്റീഫന്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് കേരളത്തില്‍ നിന്ന് ലഭിച്ച ഷെയര്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
‘മാസ്റ്റര്‍ ഇവിടെ എട്ടര കോടി രൂപയോളം ഷെയര്‍ വന്നു. മാസ്റ്റര്‍ ചെറിയ ആശ്വാസം തന്നു’എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയും തനിക്ക് ലാഭം ഉണ്ടാക്കി തന്നുവെന്നും അദ്ദേഹം പറഞ്ഞു. കടുവ, ജനഗണമന തുടങ്ങിയ ചിത്രങ്ങളാണ് ലിസ്റ്റിന് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. വീണ്ടും കോവിഡ് രണ്ടാം തരംഗം മൂലം സിനിമ കൂപ്പുക്കുത്തുകയാണ് നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കുവാന്‍ കഴിയുകയുള്ളു എന്നും ലിസ്റ്റിന് പറയുന്നു. ‘കടുവ വലിയൊരു സിനിമ തന്നെയാണ്. ചിത്രീകരണം ഇനി എന്ന് തുടങ്ങുമെന്ന് ചോദിച്ചാല്‍ സാധാരണ ഡയറക്ടറിനോട് ചോദിച്ചാല്‍ മതി.
പക്ഷെ ഇപ്പോള്‍ കൊറോണയോട് ചോദിക്കണം. കടുവയ്ക്ക് ആയാലും ജനഗണമനയ്ക്കായാലും 2000ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണ്ടുന്നതാണ്. കടുവ പഴയ കാലഘട്ടം കാണിക്കുന്ന സിനിമയാണ്. നമ്മള് ഇപ്പോള്‍ ചെറിയ സീനുകള്‍ മാത്രമേ എടുത്തിട്ടുള്ളു’ എന്നും ലിസ്റ്റിന് സ്റ്റീഫന്‍ പറഞ്ഞു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...