ലീന പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിന് ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യ ചിത്രം പുറത്ത്; 200 കോടിയുടെ തട്ടിപ്പു കേസില്‍ ജാക്വിലിനെ ഏഴു മണിക്കൂറിലേറെ സമയം ചോദ്യം ചെയ്ത് ഇഡി
ലീന പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിന് ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യ ചിത്രം പുറത്ത്; 200 കോടിയുടെ തട്ടിപ്പു കേസില്‍ ജാക്വിലിനെ ഏഴു മണിക്കൂറിലേറെ സമയം ചോദ്യം ചെയ്ത് ഇഡി
ലീന പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിന് ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യ ചിത്രം പുറത്ത്; 200 കോടിയുടെ തട്ടിപ്പു കേസില്‍ ജാക്വിലിനെ ഏഴു മണിക്കൂറിലേറെ സമയം ചോദ്യം ചെയ്ത് ഇഡി
നടി ലീന മരിയ പോള്‍ പ്രതിയായ 200 കോടിയുടെ തട്ടിപ്പു കേസില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ലീന പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിന് ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യ ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഇഡി ഇവരെ ചോദ്യം ചെയ്തത്.
സുകേഷ് ജാക്വിലിനെ ചുംബിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ജയിലിലായിരുന്ന സുകേഷ് പരോളില്‍ ഇറങ്ങിയപ്പോള്‍ എടുത്ത ചിത്രമാകാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോട്ടോയില്‍ കാണുന്ന ഫോണാണ് ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നതെന്നും സൂചനയുണ്ട്. തട്ടിപ്പിനായി ഇസ്രയേല്‍ സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നതും ഈ ഫോണിലായിരുന്നു.
തട്ടിപ്പില്‍ ജാക്വിലിന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. തിഹാര്‍ ജയിലില്‍ നിന്നാണ് സുകേഷ് നടിയെ വിളിച്ചിരുന്നത് എന്നതാണ് കൗതുകകരം. ഉന്നത വ്യക്തി എന്ന വ്യാജേനയാണ് ഇയാള്‍ ജാക്വിലിനെ വിളിച്ചിരുന്നത്. വിളിക്കായി ക്രേസി കാള്‍സ് എന്ന ആപ്ലിക്കേഷനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് ഇഡി പറയുന്നത്.
നടിക്ക് വിശ്വാസം വന്നതോടെ വില കൂടിയ പൂക്കളും ചോക്ലേറ്റുകളും സമ്മാനമായി നല്‍കുകയും ചെയ്തു. ഇയാള്‍ ജയിലില്‍ നിന്ന് നടത്തിയ ഫോണ്‍ സംഭാഷണ റെക്കോര്‍ഡുകള്‍ ഇഡി കണ്ടെടുത്തിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റാന്‍ബാക്സിയുടെ പ്രൊമോട്ടര്‍മാരായ ശിവിന്ദര്‍ സിങ്, മല്‍വീന്ദര്‍ സിങ് എന്നിവരുടെ കുടുംബത്തില്‍ നിിന്നാണ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടി തട്ടിയെടുത്തത്. തട്ടിപ്പു നടത്തിയതിന് ശേഷം ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...