Connect with us

കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍

Malayalam

കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍

കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങളായി പാട്ടുകാരനായും സംഗീത സംവിധായകനായും അവതാരകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നില്‍ക്കുകയാണ് എംജി. എംജിയെ അറിയുന്നത് പോലെ തന്നെ മലയാളികള്‍ക്ക് പരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖയും. എംജി ശ്രീകുമാറിനൊപ്പം എല്ലാ വേദികളിലും ലേഖയും എത്താറുണ്ട്. എംജി ടെലിവിഷനിലൂടെ നിറഞ്ഞു നില്‍ക്കുമ്പോള്‍ യൂട്യൂബ് ചാനലിലൂടെ ലേഖയും സജീവമാണ്.

പാട്ടിലൂടെയാണ് എംജി ആരാധക ഹൃദയത്തില്‍ ചേക്കേറിയതെങ്കില്‍ പാചകത്തിലെ കഴിവായിരുന്നു ലേഖയുടെ ആകര്‍ഷണം.

പാചകവും യാത്രയും മറ്റ് വിശേഷങ്ങളെലുമെല്ലാമായി യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുണ്ട് ലേഖ എംജി ശ്രീകുമാര്‍. ഇവരുടെ പ്രണയവും ലിവിങ് റ്റുഗദര്‍ ജീവിതവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എംജി ശ്രീകുമാറും ഭാര്യ ലേഖയും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ലേഖയുടെ പിറന്നാള്‍. പ്രിയപ്പെട്ട അനിക്ക് പിറന്നാളാശംസ അറിയിച്ച് എംജി എത്തിയിരുന്നു. ഇനിയുമൊരായിരം ജന്മം എന്റെ കൂട്ടായി വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന ക്യാപ്ഷനോടെയായണ് എംജി ശ്രീകുമാര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ടാളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയിലെ ഗാനം എംജി തന്നെ പാടിയതായിരുന്നു. ഈ വീഡിയോ ലേഖയും ഷെയര്‍ ചെയ്തിരുന്നു.

അഭിനേത്രിയായ ഊര്‍മിള ഉണ്ണിയും ലേഖയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരുന്നു. നിത്യയൗവ്വനത്തിന് പിറന്നാളാശംസകള്‍ എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷന്‍.

നിരവധി പേരാണ് എംജിയുടേയും ലേഖയുടേയും പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. നിങ്ങളുടെ സ്നേഹം കാണുമ്പോ അസൂയ തോന്നുന്നു. ഒപ്പം ഒരുപാട് ഇഷ്ടവും. എന്നും എപ്പോഴും ഈ അനുഗ്രഹം ഉണ്ടാവട്ടെ. ഒരായിരം ജന്മം കൂടി ഒന്നിക്കണമെന്ന ആഗ്രഹം സഫലമാകാൻ ജഗദീശ്വരൻ അനുഗ്രഹവർഷം ചൊരിയട്ടെ. സ്നേഹം കടലാസിലെ കരാറല്ല. അത് ഒന്നും പ്രതീക്ഷിക്കാതെ പരസ്പരം സ്നേഹിക്കുന്ന രണ്ടാത്മാക്കളുടെ ഒന്നാകലാണ്. അവിടെ ഈശ്വരനും പ്രകൃതിയും കൂട്ടു വരും. നിങ്ങൾക്ക് ആ അനുഗ്രഹം വേണ്ടുവോളമുണ്ട്. ഈ സ്നേഹം എല്ലാ ജന്മങ്ങളിലും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. നിങ്ങളെ കാണുമ്പോൾ തന്നെ സന്തോഷമാണെന്നുമായിരുന്നു ആരാധകർ പറഞ്ഞത്.

ശ്രീകുമാറേട്ടൻ്റെയും പ്രിയപ്പെട്ട ചേച്ചിയുടെയും അനശ്വര സ്നേഹ ബന്ധം എന്നും എപ്പോഴും ഒരു സുഗന്ധ വാഹിനിയായ പുഷ്പം പോലെ എന്നും എപ്പോഴും സൗരഭ്യം പരത്തി നിറഞ്ഞൊഴുകട്ടെ എന്ന് ആത്മാർത്ഥമായി തൊഴുകൈകളോടെ പ്രാർത്ഥിച്ചു കൊണ്ട് പ്രിയപ്പെട്ട ചേച്ചിക്ക് നേരുന്നു ഒരായിരം ഐശ്വര്യപൂർണ്ണമായ ജന്മദിനാശംസകൾ. സ്നേഹിക്കുക ഇനിയുമൊരായിരം ജന്മത്തിൽ എന്നായിരുന്നു ഒരാളുടെ കമന്റ്.

എംജിയെപ്പോലെ തന്നെ താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് ലേഖയ്ക്ക്. അടുത്തിടെ മോഹന്‍ലാലിന്റെ ദുബായ് വീട്ടില്‍ ഇരുവരും അതിഥികളായെത്തിയിരുന്നു. അഭിനേത്രിയായ സരിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അന്ന് ലേഖ പങ്കിട്ടിരുന്നു. സ്‌നേഹിക്കുന്ന ഭര്‍ത്താവുണ്ടെങ്കില്‍ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കുമെന്നായിരുന്നു മുന്‍പ് തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിച്ചവര്‍ക്ക് ലേഖ നല്‍കിയ മറുപടി.

Continue Reading
You may also like...

More in Malayalam

Trending