Connect with us

200 കോടി തട്ടിയെടുത്ത കേസ്; നടിയും മോഡലുമായ ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത് പോലീസ്, മക്കോക്ക ചുമത്തി

Malayalam

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടിയും മോഡലുമായ ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസായി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ലീന മരിയ പോളും പങ്കാളി സുകേഷ് ചന്ദ്രശേഖറും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സുകേഷ് നിലവില്‍ രോഹിണി ജയിലിലാണ്. സാമ്പത്തിക തട്ടിപ്പില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്.

ലീനയെ നാളെ കോടതിയില്‍ ഹാജരാക്കും. പിന്നീടാകും തുടര്‍ നടപടികള്‍. അന്വേഷണവുമായി ബന്ധപ്പെട്ട് നടിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ദില്ലി പൊലീസ് അവശ്വപ്പെടും. ലീനയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

More in Malayalam

Trending