Connect with us

ഈ സിദ്ധു എന്നുമുതലാണ് സുമിത്രയെ മനസ്സിലാക്കി തുടങ്ങിയത്?? അക്കര പച്ച തേടി പോയപ്പോഴോ!! പക്ഷെ, അനികുട്ടന് ഇത് കിട്ടേണ്ടത് തന്നെയാ: ഇനിമുതൽ അനികുട്ടൻ നന്നാകുമോ!

Malayalam

ഈ സിദ്ധു എന്നുമുതലാണ് സുമിത്രയെ മനസ്സിലാക്കി തുടങ്ങിയത്?? അക്കര പച്ച തേടി പോയപ്പോഴോ!! പക്ഷെ, അനികുട്ടന് ഇത് കിട്ടേണ്ടത് തന്നെയാ: ഇനിമുതൽ അനികുട്ടൻ നന്നാകുമോ!

ഈ സിദ്ധു എന്നുമുതലാണ് സുമിത്രയെ മനസ്സിലാക്കി തുടങ്ങിയത്?? അക്കര പച്ച തേടി പോയപ്പോഴോ!! പക്ഷെ, അനികുട്ടന് ഇത് കിട്ടേണ്ടത് തന്നെയാ: ഇനിമുതൽ അനികുട്ടൻ നന്നാകുമോ!

പ്രേക്ഷകരുടെ മനസ്സറിഞ്ഞ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ഇത്രയും നാളും അമ്മയെ തള്ളി പറഞ്ഞ അനിരുദ്ധ് ആദ്യമായി അമ്മയ്ക്ക് വേണ്ടി സംസാരിച്ചിരിക്കുകയാണ്. അതും ഇന്ദ്രജയോട്, അമ്മയ്ക്ക് വേണ്ടിയുള്ള അനിരുദ്ധിന്റെ വാക്കുകൾ ഇന്ദ്രജയെ ഞെട്ടിച്ചുവെങ്കിലും, ഇന്നലത്തെ എപ്പിസോഡ്  എല്ലാവർക്കും  ഒരുപാടിഷ്ടമായി എന്നതിൽ യാതൊരു വിധ മാറ്റവുമില്ല. അനിരുദ്ധ് സുമിത്രയെ മനസ്സിലാക്കി തിരികെ വന്നാൽ അത്രയും നല്ലത്. വേറൊന്നും കൊണ്ടല്ല, ഒരുപാട് നല്ല ഗുണങ്ങളുള്ള സ്ത്രീയല്ലേ, സുമിത്ര നല്ലൊരു ഭാര്യ ആയിരുന്നു, അതിലുപരി ഇപ്പോഴും നല്ലൊരു അമ്മയാണ്…

പക്ഷെ, ഇന്ദ്രജയുടെ അടുത്ത് പോയി അമ്മയ്ക്ക് വേണ്ടി സംസാരിച്ച അനിരുദ്ധ്  വീട്ടിലെത്തിയപ്പോൾ, എല്ലാം മറക്കുന്നുണ്ട്. അതിനുള്ള നല്ലൊരു മറുമരുന്ന് കൊടുക്കാൻ സിദ്ധുവും മറന്നിട്ടില്ല കേട്ടോ… ഇന്നത്തെ പ്രോമോ കണ്ടപ്പോൾ, അതും മനസ്സിലായി കാണുമല്ലോ…

ഒരിക്കല്‍ തളളിപ്പറയുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത സുമിത്രയ്ക്ക് വേണ്ടി സിദ്ധു വാദിക്കുകയും കയ്യുയര്‍ത്തുകയും ചെയ്യുന്ന രംഗങ്ങള്‍ക്കാണ് ഇന്ന് പരമ്പരയിൽ കാണിക്കുന്നത്. അതേസമയം മറ്റെല്ലാവരും സുമിത്രയെ അംഗീകരിക്കാന്‍ തയ്യാറായിട്ടും അനിരുദ്ധിന് മാത്രം അത് സാധിച്ചിട്ടില്ല. ഇന്ന് വീട്ടില്‍ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കടന്നു വരുന്ന അനിരുദ്ധ് സ്വന്തം അമ്മയായ സുമിത്രയെക്കുറിച്ച് മോശമായ പദപ്രയോഗം നടത്തുകയാണ്. അച്ഛന്റെ നിയന്ത്രണത്തിലല്ല അമ്മ. അമ്മ അമ്മയ്ക്ക് തോന്നിയത് പോലെയാണ് നടക്കുന്നത്. രോഹിത്ത് അങ്കിളും കാമുകി കാമുകന്മാരെ പോലെയാണെന്ന് അനിരുദ്ധ് പറഞ്ഞതും സിദ്ധു മകന്റെ കരണത്തടിക്കുകയായിരുന്നു.

തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു മറ്റുള്ളവരെ സംബന്ധിച്ച് സിദ്ധുവിന്റെ അടി. ആരോപണങ്ങള്‍ വിളിച്ച് പറയുമ്പോള്‍ ഈ സ്ത്രീ നിന്റെ അമ്മയാണെന്നത് മറക്കരുതെന്നാണ് സിദ്ധു അനിരുദ്ധിനോട് പറയുന്നത്. നിനക്കൊരു പനി വന്നാല്‍ തൊട്ടും തലോടിയും ഉറങ്ങാതെയിരിക്കുന്ന നിന്റെ അമ്മയെ നീ കണ്ടിട്ടുണ്ടാകില്ല. എന്നെ നിനക്ക് എന്തും പറയാം. ഞാന്‍ വഴി പിഴച്ചവനാണ്. പക്ഷെ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന അമ്മയെ നീയൊക്കെ തള്ളിപ്പറഞ്ഞാല്‍ ഞാന്‍ കേട്ടു കൊണ്ട് നില്‍ക്കില്ല. നിന്റെ അമ്മയെ ഞാന്‍ അറിയുന്നത് പോലെ ഈ ലോകത്ത് മറ്റാര്‍ക്കും അറിയില്ല എന്നും സിദ്ധു അനിരുദ്ധിനോട് പറയുന്നു. അമ്പരപ്പോടെ കേട്ട് കൊണ്ട് നില്‍ക്കുകയാണ് അനിരുദ്ധ്.

ഒരു അച്ഛനെന്ന നിലക്ക് താൻ പൂർണ പരാജയമാണെന്ന് സിദ്ധു അനിരുദ്ധിനോട് പറയാതെ പറഞ്ഞു വെക്കുകയാണ്. പിന്നെ ഒരു മാസ് ഡയലോഗ് പറഞ്ഞല്ലോ, ” സുമിത്രയെ സിദ്ധു അറിയുന്നതുപോലെ, ഈ ലോകത്ത് മറ്റാർക്കും അറിയില്ല.” എന്ന്. എന്തിനാണ് ഇത്തരത്തിലൊരു ഡയലോഗ് തട്ടിവിട്ടതെന്നാണ് മനസിലാകാത്തത്. മുൻപും ഇതേ പോലെ, ഒന്ന് രണ്ടു തവണ പറഞ്ഞിട്ടുണ്ട്.

ഇത്രയും സുമിത്രയെ, മനസിലാക്കിയെന്നു പറഞ്ഞല്ലോ.. പിന്നെ എന്തിനാണ്… ഈ ഭാര്യയെ കളഞ്ഞിട്ട് അക്കരെ പച്ച കണ്ടപ്പോൾ, അങ്ങോട്ട് ചേക്കേറിയത്. അത്തരത്തിലൊരാൾ ഈ രീതിയിൽ സംസാരിക്കേണ്ട എന്തെങ്കിലും കാര്യമുണ്ടോ??

വേദികയോടുള്ള അടങ്ങാത്ത സ്നേഹം ആയിരുന്ന സമയത്ത് സുമിത്രയെ കുറിച്ച് പറഞ്ഞതൊക്കെ ഇപ്പോൾ, സിദ്ധു മറന്നു എന്നാണ് തോന്നുന്നത്. വേദികയുടെ കൂടെ ജീവിതം തുടങ്ങിയപ്പോഴായിരിക്കും, സുമിത്ര തന്റെ കാര്യങ്ങൾ നോക്കുന്നതും, വീട്ടുകാര്യങ്ങൾ മാത്രം നോക്കുന്ന ഒരു സ്ത്രീയല്ല. സ്വന്തമായി വരുമാനം കണ്ടെത്താനും അറിയുന്ന ഒരാളാണെന്നുള്ള കാര്യം കൂടി സിദ്ധു മനസിലാക്കിയത്. ചിലപ്പോൾ, അതുകൊണ്ടായിരിക്കാം സുമിത്രയെ നന്നായിട്ട് മനസ്സിലാക്കിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞത്.

അതേസമയം, പ്രേക്ഷകരെല്ലാം സമ്മിശ്ര അഭിപ്രായത്തിലാണ്… ഒരു വശത്ത് സിദ്ധുവിന്റെ ഡൈലോഗ് വേറെ ലെവൽ എന്ന് പറയുമ്പോൾ, മറുവശത്തു സിധുവിനെ കണക്കിന് കുറ്റപ്പെടുത്തുകയാണ്… സുമിത്രയെ നല്ലോണം മനസിലാക്കിയതുകൊണ്ടാണോ സിദ്ധു വേറെ സ്ത്രീയുടെ പുറകെ പോയത്?? എന്നും ചോദിക്കുന്നുണ്ട്.

സിദ്ധുവിനെയും സുമിത്രയെയും ഇനി ഒന്നിപ്പിക്കരുത് സുമിത്രയേ അത്രക്ക് താഴ്ത്തരുത്, അനി കുറേനാളായി ചേലക്കാന്‍ തുടങ്ങീട്ട് അതും സ്വന്തം അമ്മയെ പറ്റി?സിദ്ധു അങ്കിള്‍ അടി കൊടുത്തത് നന്നായി. ഈ സീരിയലില്‍ ഏറ്റവും കൂടുതല്‍ തല്ലു കിട്ടുന്നത് വേദികക്കല്ല.. അനികുട്ടനാണ്. തല്ലുകൊള്ളി.. എന്നാലും നന്നാവില്ല, അനിരുദ്ദിന് എത്ര തല്ലാ കിട്ടുന്നത് എന്നിട്ടും അവന്‍ നന്നാവുന്നുണ്ടോ, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top