Malayalam
ഇത് സിദ്ധുവിന്റെ തന്ത്രപരമായ നീക്കമാണെങ്കിൽ അത് പൊളിക്കും!! വേദികയിനി സിദ്ധുവിന്റെ ജീവിതത്തിൽ നിന്നും ഔട്ട്; വേദികയ്ക്ക് മുന്നിൽ സിദ്ധു തലകുനിച്ചതാണോ?? ഒടുവിൽ ഈ പ്ലാനും വെള്ളത്തിലാകുമോ…
ഇത് സിദ്ധുവിന്റെ തന്ത്രപരമായ നീക്കമാണെങ്കിൽ അത് പൊളിക്കും!! വേദികയിനി സിദ്ധുവിന്റെ ജീവിതത്തിൽ നിന്നും ഔട്ട്; വേദികയ്ക്ക് മുന്നിൽ സിദ്ധു തലകുനിച്ചതാണോ?? ഒടുവിൽ ഈ പ്ലാനും വെള്ളത്തിലാകുമോ…
കുറച്ചു ദിവസങ്ങൾക്കു ശേഷം കുടുംബവിളക്ക് പുതിയ കഥാഗതിയിലൂടെ സഞ്ചരിക്കുകയാണ്. അപ്രതീക്ഷിതമായി വേദികയ്ക്കുണ്ടായ ഗർഭം അറിഞ്ഞിട്ട് സരസ്വതിയമ്മയും ശരണ്യയും പോയിട്ട് ബാക്കിയെല്ലാവരും അന്തംവിട്ടിരിക്കുന്നതൊക്കെ കാണുമ്പോൾ, സത്യം പറഞ്ഞാൽ പ്രേക്ഷകർക്ക് ചിരിയാണ് വരുന്നതല്ലേ… അത് വേറൊന്നും കൊണ്ടല്ല, വേദികയുടെ ഗർഭം ഇല്ലാത്തതാണെങ്കിൽ പെട്ടെന്ന് തന്നെ കണ്ടു പിടിച്ചു കൂടെയോ??
ആരാധകരും പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങിയപ്പോൾ, കമെന്റിലൂടെ ഇതേ അഭിപ്രായം പങ്കു വെച്ചിരുന്നു. ഇത്രയും നാളും വേദിക പല കളികളും കളിച്ചു നോക്കിയങ്കിലും അതെല്ലാം വെള്ളത്തിലാവുകയായിരുന്നു.
പുതിയ പ്രൊമോയിൽ സിദ്ധു വേദികയെ കാണാന്‍ പോയ അമ്മയെയും ശരണ്യയെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് നാളിത്രയായിട്ടും അമ്മ ആ വീട്ടിലേക്ക് പോയിട്ടില്ല, സുമിത്ര ആദ്യമായി ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിഞ്ഞയുടന്‍ കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞ് അമ്മ അബോര്ഷന് നിര്ബന്ധിച്ചതിനെക്കുറിച്ചൊക്കെ സിദ്ധു അമ്മയോട് നന്നായിട്ട് ചോദിക്കുന്നുണ്ട്. വേദികയ്ക്കായി വാദിച്ച് ഇനി അമ്മ അരികിലേക്ക് വരരുതെന്ന താക്കീത് നൽകാനും സിദ്ധു മരുന്നിൽ അതെന്തായാലും നല്ലതു തന്നെയാണ്.
വേദികയെ സംരക്ഷിക്കണമെന്നും, കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ കൂടെ നില്‍ക്കാനാവില്ല എന്നൊക്കെയാണ് സരസ്വതിയമ്മ പറയുന്നത്. വേദികയേയും സിദ്ധാര്‍ത്ഥിനേയും ഒന്നിപ്പിക്കുന്നതിനെക്കുറിച്ചും അമ്മ പറയുന്നുണ്ട്, പക്ഷെ സിദ്ധു ഇതൊന്നും കേട്ട ഭാവം നടിക്കുന്നില്ല…
സുമിത്ര ഇവിടെ നില്‍ക്കുന്നതിനാലാണ് സിദ്ധാര്‍ത്ഥ് വേദികയെ കൂടെക്കൂട്ടാന്‍ മടിക്കുന്നത്, സുമിത്രയ്ക്ക് ഇരുവരേയും ഒന്നിപ്പിക്കാന്‍ മുന്‍കൈ എടുത്തൂടേയെന്നും സിദ്ധാര്‍ത്ഥിന്റെ അമ്മ ചോദിക്കുന്നുണ്ട്.
പക്ഷെ, ഈ അവസരത്തിൽ സുമിത്ര കലക്കൻ മറുപടിയാണ് കൊടുത്തത് ”അത് അമ്മയുടെ ജോലിയല്ലേ, അമ്മയുടെ മകന്റെ ജീവിതം സംരക്ഷിക്കാന്‍ ഞാനാരാണ്, മകനില്‍ ഒരു അവകാശവും അധികാരവും ഇല്ലാത്ത ഞാന്‍ എന്തിനാണ് ഇടപെടുന്നത്. അമ്മ എന്ത് ഉദ്ദേശിച്ചാലും താന്‍ ഈ വിഷയത്തില്‍ ഇടപെടില്ലെന്ന്’ തന്നെ തറപ്പിച്ചു സുമിത്രയും പറയുന്നുണ്ട്…
സിദ്ധു വന്ന് വിളിച്ച് തന്നെ കൂട്ടിക്കൊണ്ട് പോവുമെന്ന പ്രതീക്ഷയിലാണ് വേദിക.
ഉപാധികളോടെ വേദികയെ സ്വീകരിക്കാനുള്ള തീരുമാനം ഗത്യന്തരമില്ലാതെ സ്വീകരിച്ചിരിക്കുകയാണ് സിദ്ധാർഥ്.
നിന്റെ വയറ്റിലൊരു കുഞ്ഞുണ്ടെങ്കില്‍ അത് വളരട്ടെ, നിന്നെ കൂട്ടിക്കൊണ്ട് പോരാനായാണ് താന്‍ വരുന്നതെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് വേദികയോട് പറഞ്ഞത്. കാര്യങ്ങള്‍ താന്‍ വിചാരിച്ച പോലെയാണ് നീങ്ങുന്നതെന്നുള്ള സന്തോഷം വേദികയ്ക്കുണ്ട്.
ഒരുപക്ഷെ, ഇതിനി സിദ്ധുവിന്റെ ഒരു തന്ത്രമാണെങ്കിലോ… വേദിക ഗർഭിണി ആണോ, അല്ലയോ എന്ന് കണ്ടെത്താനുള്ള നല്ലൊരു വഴി തന്നെയാകുമിത്… അങ്ങനെ ആണെങ്കിൽ കുടുംബവിളക്ക് ആരാധകർക്കും വലിയൊരു സന്തോഷം തന്നെ ആയിരിക്കും.
പുതിയ പ്രമോ വന്നതോടെ ആരാധകരെല്ലാം നിരാശയിലാണ്. വേദികയ്ക്ക് അനുകൂലമായി കാര്യങ്ങൾ നടക്കുന്നതിലെ അതൃപ്തിയാണ് ആരാധകർ കമന്റിലൂടെ അറിയിച്ചിരിക്കുന്നത്. യഥാർഥത്തിൽ വേദിക ഗർഭിണിയാണോ അതോ സിദ്ധുവിനെ വീണ്ടും തന്റെ വഴിക്ക് കൊണ്ടുവരാനുള്ള വേദികയുടെ അടവാണോ എന്നെല്ലാമുള്ള ചിന്തകളും ആരാധകർ കമന്റായി പങ്കുവെച്ചിട്ടുണ്ട്.
