Connect with us

ആരാധകരെ ഞെട്ടിച്ച് വിവാദത്തിലായ തെന്നിന്ത്യന്‍ താര സുന്ദരിമാര്‍ ഇവരൊക്കെയാണ്!; കാജല്‍ അഗര്‍വാള്‍ മുതല്‍ ദിലീപ്-മമ്മൂട്ടി നായിക വരെ

Malayalam

ആരാധകരെ ഞെട്ടിച്ച് വിവാദത്തിലായ തെന്നിന്ത്യന്‍ താര സുന്ദരിമാര്‍ ഇവരൊക്കെയാണ്!; കാജല്‍ അഗര്‍വാള്‍ മുതല്‍ ദിലീപ്-മമ്മൂട്ടി നായിക വരെ

ആരാധകരെ ഞെട്ടിച്ച് വിവാദത്തിലായ തെന്നിന്ത്യന്‍ താര സുന്ദരിമാര്‍ ഇവരൊക്കെയാണ്!; കാജല്‍ അഗര്‍വാള്‍ മുതല്‍ ദിലീപ്-മമ്മൂട്ടി നായിക വരെ

സിനിമാ ലോകത്തെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ഇഷ്ടമാണ്. അവരുടേതായി പുറത്തെത്താറുള്ള വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും എല്ലാം നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതും. മാസ് ഡയലോഗുകള്‍ പറഞ്ഞ് കയ്യടി വാങ്ങുന്നവരും ട്രോളുകള്‍ക്കിരയാകുന്നവരും കുറവല്ല. ചില തെന്നിന്ത്യന്‍ നടിമാരുടെ പരാമര്‍ശം വമ്പന്‍ വിവാദങ്ങള്‍ക്ക് കാരണമായി മാറിയ സാഹചര്യവും ഉണ്ട്. അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചില നടിമാരെ കുറിച്ച് അറിയാം. 


നയന്‍താര

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാണാണ് നയന്‍താര. സൂര്യയുടെ സൂപ്പര്‍ഹിറ്റ് മൂവിയായ ഗജനിയില്‍ അഭിനയിച്ചിരുന്നു. നയന്‍താരയുടേത് ചിത്രത്തിലേത് ചെറിയൊരു റോള്‍ ആയിരുന്നു. പിന്നീടൊരു അഭിമുഖത്തില്‍ ഗജനിയില്‍ അഭിനയിച്ചതാണ് കരിയറില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സിനിമ വാഗ്ദാനം ചെയ്തപ്പോള്‍ എന്റെ കഥാപാത്രത്തിന് ഒത്തിരി പ്രധാന്യം ഉണ്ടെന്ന് പറഞ്ഞിരുന്നു. 
പക്ഷേ ആ വാഗ്ദാനം പിന്നീട് നടന്നില്ല. എന്നോട് കഥ പറഞ്ഞത് പോലെ അല്ലാത്ത് കൊണ്ട് ഞാന്‍ വഞ്ചിക്കപ്പെട്ടത് പോലെ തോന്നി. അതിന് ശേഷം തിരക്കഥ തിരഞ്ഞെടുക്കുമ്പോള്‍ ബോധപൂര്‍വ്വമായി താന്‍ ശ്രദ്ധിക്കാറുണ്ടെന്നും നയന്‍താര വ്യക്തമാക്കി. എന്നാല്‍ ഇതൊന്നും തന്റെ കണ്‍ട്രോളില്‍ ഉള്ള കാര്യങ്ങളല്ലെന്ന് പറഞ്ഞാണ് സംവിധായകന്‍ എആര്‍ മുരുകഗദോസ് രംഗത്ത് വന്നത്.

ശോഭിത ധൂലിപാല 

നടന്മാരുടെ കെയര്‍ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ശോഭിത പറഞ്ഞത്. ശോഭിതയുടെ ഈ മാസ് ഡയലോഗിന് കയ്യടികള്‍ ഏറെ ലഭിച്ചിരുന്നു. 

ഖുശ്ബു

അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളും തടയാന്‍ പെണ്‍കുട്ടികള്‍ മുന്‍കരുതലെടുത്താല്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നടി ഖുശ്ബു പറഞ്ഞിരുന്നു. വിദ്യാസമ്പന്നരായ ഒരു പുരുഷനും തന്റെ പങ്കാളി കന്യകയാകുമെന്ന് പ്രതീക്ഷിക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു. ഇതോടെ ഖുശ്ബുവിന്റെ പ്രസ്താവന തമിഴ് സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് ആരോപിച്ച് തമിഴ്‌നാട് രാഷ്ട്രീയ സംഘടനകള്‍ അടക്കം നടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

രചിത റാം

പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രചിത. അവിടുന്ന് സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും ആദ്യരാത്രിയെ കുറിച്ചുമുള്ള രചിതയുടെ കാഴ്ചപാടിനെ കുറിച്ചാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതിന് നടി നല്‍കിയ മറുപടി കന്നട സിനിമാലോകത്തെ ഞെട്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി.

തമന്ന

അഭിനേതാക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും അത് പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ കുറിച്ചുമാണ് തമന്ന പറഞ്ഞത്. അടിസ്ഥാനപരമായി നമ്മള്‍ വിശ്വസിക്കുന്നതാണ് ചെയ്ത് വരുന്നത്. ‘ശരിക്കും ആരെയെങ്കിലും സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍, അതിനെ കുറിച്ച് പുറംലോകത്തോട് പറയാതെ ഇരിക്കണമെന്നാണ് എന്റെ അഭിപ്രായം. ആളുകളോട് അത് പറഞ്ഞ് നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. 

മറുവശത്ത്, ഇത്തരം കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എല്ലാവരിലേക്കും ഒരു സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗമാണെന്ന് കരുതുന്ന ചിലരുണ്ട്. ഞാന്‍ വ്യത്യസ്തമായൊരു ചിന്തയില്‍ നിന്നാണ് വന്നത്. അതുകൊണ്ട് ആരെയെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അത് ഞാന്‍ പുറത്ത് പറയില്ലെന്നും തമന്ന പറഞ്ഞു. എന്നാല്‍ നടിയുടെ ഈ പ്രസ്താവന പ്രമുഖരടക്കമുള്ള നിരവധി താരങ്ങളെ ചൊടിപ്പിച്ചിരുന്നു.

സാമന്ത രുത്പ്രഭു 

നടന്‍ നാഗചൈതന്യയുമായിട്ടുള്ള വിവാഹമോചനത്തിന്റെ പേരിലാണ് സാമന്ത രുത്പ്രഭു വാര്‍ത്തകളില്‍ നിറയുന്നത്. 2014 ല്‍ നെനോക്കൊടി എന്ന സിനിമയുടെ പോസ്റ്റിനെ കുറിച്ചായിരുന്നു സാമന്ത അഭിപ്രായപ്പെട്ടത്. പോസ്റ്ററില്‍ സൂപ്പര്‍താരം മഹേഷ് ബാബു ഒരു ബീച്ചിന് സൈഡിലൂടെ നടക്കുമ്പോള്‍ നടി കൃതി സനോന്‍ മുട്ടിലിഴഞ്ഞ് അദ്ദേഹത്തിന്റെ കാലില്‍ തൊടാന്‍ ശ്രമിക്കുന്നതുമാണ് കാണിക്കുന്നത്. വളരെ മോശം പ്രവൃത്തിയായി പോയെന്ന് ട്വിറ്ററിലൂടെ പോസ്റ്ററിനെ കുറിച്ച് സാമന്ത പറയുകയും ചെയ്തു. 

എന്നാല്‍ സാമന്തയുടെ പ്രതികരണത്തില്‍ മഹേഷ് അതൃപ്തി പ്രകടിപ്പിച്ചു. തന്നെയും ഭാര്യ നമ്രതയെയും അടുത്ത് അറിയാവുന്ന ആളാണ് സാമന്ത. പോസ്റ്ററിനെ കുറിച്ച് എന്തെങ്കിലും അഭിപ്രായ വ്യത്യാസം തോന്നിയാല്‍ ആദ്യം അതെന്റെ അടുത്ത് പറയാമായിരുന്നു. പകരം ഓണ്‍ലൈനില്‍ അത് പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഞങ്ങളോട് അതേ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കാതെ സാമന്ത അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. നടന്റെ പ്രതികരണം വന്നതോട് കൂടി മഹേഷിന്റെ ആരാധകര്‍ സാമന്തയ്ക്കെതിരെ വിമര്‍ശനങ്ങളുമായി വന്നു.

രാധിക ആപ്‌തെ

സിനിമയില്‍ നായിക നായകന്മാരുടെ ഇഴുകി ചേര്‍ന്നുള്ള രംഗങ്ങള്‍ സ്വാഭാവികമാണ്. അത്തരം ചില രംഗങ്ങളിലൂടെ വിവാദത്തിലായ നായികയാണ് രാധിക. സ്വകാര്യ വീഡിയോയും നഗ്‌ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഈ നടിയുടെതായി പ്രചരിച്ചിട്ടുണ്ട്. ഇത് ഏറെ വിവാദത്തിലായ സംഭവമായിരുന്നു.

കാജല്‍ അഗര്‍വാള്‍

തമിഴ് തെലുങ്ക് മേഖലയിലെ അസമത്വങ്ങളെക്കുറിച്ചു സംസാരിച്ചതിന്റെ പേരിലായിരുന്നു ആദ്യം കാജലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പിന്നാലെ താരത്തിന്റെ അര്‍ദ്ധനഗ്‌ന ചിത്രം ഒരു മാസികയുടെ കവര്‍ ചിത്രമായതാണ് വിവാദമായത്. ഇത് ഫോട്ടോ ഷോപ്പ് ചെയ്തത് ആണെന്ന് ആരോപിച്ചു നടി രംഗത്തെത്തിയത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.
അറുപത്തി ഒന്നാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതും ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കാജലിന്റെ പേരില്‍ ഏറ്റവും അധികം ചര്ച്ചയായത് നടിയുടെ ലിപ് ലോക് സീന്‍ ആയിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ ഒരിക്കല്‍ പോലും ചുംബന സീനുകളില്‍ അഭിനയിക്കാതിരുന്ന ഈ നടി തന്റെ ആ ശീലം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. 

ചാര്‍മി കൗര്‍

മലയാളികള്‍ക്ക് സുപരിചിതയാണ് ചാര്‍മി കൗര്‍. അടുത്തിടെയാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചാര്‍മിയുടെ പേര് ഉയര്‍ന്നു കേട്ടത്. ചാര്‍മിയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ചാര്‍മി തന്റെ മുടിയുടെയും നഖത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് കൊടുക്കാന്‍ തയ്യാറാകാതിരുന്നതും ഏറെ വാര്‍ത്തയായിരുന്നു. 

ശ്വേത ബസു പ്രസാദ്

ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു ശ്വേത ബസു പ്രസാദ്. 2005ല്‍ ഇക്ബാല്‍ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ലീഡ് റോളുകളിലേക്ക് പരിഗണക്കാന്‍ തുടങ്ങിയത്. എന്നാല്‍ സിനിമയില്‍ സജീവമായിരിക്കുന്നതിനിടെയാണ് ഹോട്ടലില്‍ നടത്തിയ പോലീസ് റെയിഡില്‍ 23 കാരിയായിരുന്ന ശ്വേതയെ അനാശാസ്യത്തിന് പോലീസ് പിടിക്കുന്നത്. 


More in Malayalam

Trending

Recent

To Top