Malayalam
ഋഷ്യ പ്രണയം തകര്‍ക്കാന്‍ സാധിക്കില്ല! ആ കെണിയും പാഴായി…നയനയുടെ ഋഷ്യത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം
ഋഷ്യ പ്രണയം തകര്‍ക്കാന്‍ സാധിക്കില്ല! ആ കെണിയും പാഴായി…നയനയുടെ ഋഷ്യത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം
കൂടെവിടെയുടെ എല്ലാ ആരാധകരും കാത്തിരിപ്പിന്റെ സുഖം അനുഭവിക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്ന് പോയത് . നാളുകള്‍ക്കു ശേഷം നല്ല അടിപൊളി പ്രമോയാണ് നമ്മള് കണ്ടത്. എത്രയും പെട്ടന്ന് തിങ്കള്‍ ആകാനാണ് എല്ലാവരും ആഗ്രഹിച്ചത് . അങ്ങനെ തിങ്കള്‍ ആയിട്ടുണ്ട് . ഇപ്പൊ തന്നെ നമ്മള് ഒരുപാട് തവണ ജനറല്‍ പ്രമോ കണ്ടിട്ടുണ്ട് .
ജനറല്‍ പ്രമോയില്‍ കണ്ട സീനുകള്‍ എത്രയുപെട്ടന്ന് ടി വി യില്‍ കാണാന്‍ ഇങ്ങനെ ത്രില്ലടിച്ചിരിക്കുവാണ് . മിനി സ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കൂടെവിടെ.. ക്യാമ്പ്സും പ്രണയവും ഒക്കെ നിറഞ്ഞ നിമിഷങ്ങള്‍ നല്കുന്ന പരമ്പരയ്ക്ക് ഒരുപാട് യൂത്ത് ഫാന്‍സ് ഉണ്ട്. ജനറല്‍ പ്രമോ വന്നതിനു ശേഷം അതിലെ സീനുകള്‍ കട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ആരാധകര്‍ ഇട്ടിട്ടുണ്ട്.
അത് തന്നെ ഒരു തെളിവാണ് നിങ്ങള്‍ നയനയുടെ ഋഷ്യത്തിന് കൊടുക്കുന്ന സപ്പോര്‍ട്ട് എത്രത്തോളം ഉണ്ടെന്ന് . ഇതുപോലെ മലയാളം സീരിയല്‍ ഹിസ്റ്റോറിയില്‍ തന്നെ ഉണ്ടായിട്ടുണ്ടാവില്ല ഒരു ആരാധികയെ പരിഗണിച്ച …. അവരുടെ എഴുത്തുകള്‍ പരമ്പരയില്‍ ഉള്‍ക്കൊള്ളിച്ച അത് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നത് . അത് തന്നെയാണ് ഇപ്പോഴുള്ള കൂടെവിടെയുടെ വിജയവും. അജ്ഞാത വാസത്തിന് ശേഷം തിരികെ ഋഷിയും സൂര്യയും നാട്ടിലെത്തിയപ്പോള്‍ ഋഷിയെ സൂര്യയില്‍ നിന്നും പിരിക്കാനുള്ള ശ്രമങ്ങളാണ് റാണിയമ്മയും മിത്രപയും ചേര്‍ന്ന് നടത്തുന്നത്. അതിന്റെ ആദ്യ ഘട്ടമെന്നോണം ഋഷിയുമായി വീണ്ടും പഴയ ചങ്ങാത്തം മിത്ര സ്ഥാപിച്ചെടുത്തിരിക്കുകയാണ്.
താന്‍ ഋഷി-സൂര്യ പ്രണയത്തിന് പിന്തുണ നല്‍കുന്നുണ്ട് എന്ന് ഋഷിയേയും സൂര്യയേയും വിശ്വസിപ്പിക്കാനുള്ള ശ്രമവും മിത്ര നടത്തുന്നുണ്ട്. ഇപ്പോള്‍ സൂര്യയെ കോളജിലും ഋഷിയുടെ മുമ്പിലും നാണം കെടുത്തിക്കുക എന്ന ലക്ഷ്യമാണ് മിത്രയ്ക്ക്. അതിന്റെ ഭാഗമായി പരീക്ഷയില്‍ തോല്‍പ്പിക്കുന്ന പഠിപ്പിക്കാത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് സൂര്യയ്ക്ക് മിത്ര നല്‍കിയത്. ജഗന്നാഥന് എന്ന വില്ലന്‍ കൂടി മാളിയേക്കലേക്ക് എത്തുന്നതിനാല്‍ വരും എപ്പിസോഡുകള്‍ കൂടുതല്‍ നിര്‍ണായകമാകും. ഋഷിക്കും സൂര്യയ്ക്കും നേരെയുളള പാരകളുടെ എണ്ണം കൂടുകയാണ്. പക്ഷെ അതിനെയല്ലാം പ്രണയം കൊണ്ടു അവര്‍ നേരിടും…..പൂര്‍ണ്ണമായ കഥ ആസ്വദിക്കാം!
