ട്വിറ്ററില്‍ ട്രെന്റിങ്ങിലായി കെജിഎഫ്2, റോക്കി ഭായ്യുടെ വരവ് കാത്ത് അക്ഷമയോടെ ആരാധകര്‍; റിലീസ് ഉടന്‍!?, നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
ട്വിറ്ററില്‍ ട്രെന്റിങ്ങിലായി കെജിഎഫ്2, റോക്കി ഭായ്യുടെ വരവ് കാത്ത് അക്ഷമയോടെ ആരാധകര്‍; റിലീസ് ഉടന്‍!?, നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
ട്വിറ്ററില്‍ ട്രെന്റിങ്ങിലായി കെജിഎഫ്2, റോക്കി ഭായ്യുടെ വരവ് കാത്ത് അക്ഷമയോടെ ആരാധകര്‍; റിലീസ് ഉടന്‍!?, നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
ഇന്ത്യക്കാര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് ജൂലൈ 16നാണ് ചിത്രം രാജ്യമൊട്ടാകെ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പുതിയ റിലീസ് തീയതി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറിലായിരിക്കും എന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍. കൂടാതെ കെജിഎഫ്2 ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. റോക്കി ഭായ്യുടെ പോസ്റ്റര്‍ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ റിലീസ് റൈറ്റ്സ് ഡ്രീം വാരിയര്‍ പിക്ക്നാണ് ലഭിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ പറുന്നുണ്ട്.
2018ലാണ് കെജിഎഫ് പാര്‍ട്ട് 1 റിലീസ് ചെയ്തത്. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്. ഭുവന് ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര് സംഗീതം. ഹോമെബിള്‍ ഫിലീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ രവീണ ടണ്ടണ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. കൊവിഡ് വ്യാപനം കാരണം ചിത്രീകരണം നിര്‍ത്തിവെച്ച കെജിഎഫ് 2 അടുത്തിടെയാണ് പൂര്‍ത്തിയായത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...