News
കെജിഎഫ് ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും, ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്
കെജിഎഫ് ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും, ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്
പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ്2. ചിത്രത്തിന്റെ ആദ്യ ഭാഗം നേടിയെടുത്ത വിജയം സമാനതകളില്ലാത്തതാണ്. കെജിഎഫ് 2 ന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇപ്പോഴിതാ കെജിഎഫ് 2ന്റെ തിയറ്റര്‍ റിലീസ് ഡിസംബറിലേയ്ക്ക് മാറ്റി എന്നാണ് പുതുതായി ലഭിക്കുന്ന വിവരം.
ഈ വര്‍ഷം ജൂലൈയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെ അത് മാറ്റി വെക്കുകയായിരുന്നു. പിന്നീട് ചിത്രം സെപ്റ്റംബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കൊവിഡ് വിട്ടുമാറാത്ത സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്. 2018ലാണ് കെജിഎഫ് പാര്‍ട്ട് 1 റിലീസ് ചെയ്തത്. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. കൊവിഡ് വ്യാപനം കാരണം ചിത്രീകരണം നിര്‍ത്തിവെച്ച കെജിഎഫ് 2 അടുത്തിടെയാണ് പൂര്‍ത്തിയായത്.
കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.
