ഇറ്റാലിയന്‍ ഷെഫ് ഡിസൈന്‍ ചെയ്യുന്ന അഞ്ചു തട്ടുകളായുള്ള നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്കു മുതല്‍ പതിനഞ്ചോളം ശൈലിയിലുള്ള ദാല്‍ വിഭവങ്ങളും വിവിധ തരത്തിലുള്ള പാനിപൂരികളും; കത്രീന-വിക്കി വിവാഹ മെനു ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് കത്രീന കൈഫ്-വിക്കി കൗശല്‍ ജോഡിയുടെ വിവാഹ വാര്‍ത്തകളാണ്. ഇരുവരുടെയും വിവാഹത്തിന് വരുന്ന അതിഥികളുടെയും വിവാഹ വസ്ത്രങ്ങളുടെയുമൊക്കെ വിശേഷങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിവാഹ ദിനത്തിലെ മെനുവിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കായി കത്രീന കെയ്ഫും വിക്കി കൗശലും കുടുംബവും ജയ്പൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വെച്ചായിരിക്കും ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താര വിവാഹം. വിക്കിയും കത്രീനയും ചേര്‍ന്നാണ് മെനു തിരഞ്ഞെടുത്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവിധ തരത്തിലുള്ള കബാബുകളും പരമ്പരാഗത രാജസ്ഥാനി ശൈലിയിലുള്ള വിഭവങ്ങളും വിളമ്പുന്നുണ്ട്. കത്രീനയുടെ കുടുംബം ഏറെയും വിദേശത്തായതിനാല്‍ വെസ്റ്റേണ്‍ രുചി നിര്‍ബന്ധമായും ഉണ്ടാവുമെന്നും പറയുന്നു.
വിരുന്നില്‍ പതിനഞ്ചോളം ശൈലിയിലുള്ള ദാല്‍ വിഭവങ്ങളും, ഇന്ത്യന്‍ രുചികള്‍ ഇഷ്ടമുള്ളവര്‍ക്കായി വിവിധ തരത്തിലുള്ള പാനിപൂരികളും ഒരുക്കുന്നുണ്ട്. പ്രശസ്ത ഇറ്റാലിയന്‍ ഷെഫ് ഡിസൈന്‍ ചെയ്യുന്ന അഞ്ചു തട്ടുകളായുള്ള നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്കാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ലൈവായി കച്ചേരിയും ചാട്ട് വിഭവങ്ങള്‍ ലഭിക്കുന്ന സ്റ്റാളുകളുമൊക്കെ വേദിയില്‍ ഉണ്ടാകും എന്നുമാണ് കിട്ടിയിരിക്കുന്ന വിവരങ്ങള്‍.
രാജസ്ഥാനിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചാണ് ഡെസ്റ്റിനേഷന്‍ ശൈലിയിലുള്ള വിവാഹം വെച്ചായിരിക്കും ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താര വിവാഹം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് വിവാഹച്ചടങ്ങ്. അതിഥികള്‍ കോവിഡ് വാക്സിന് നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണമെന്ന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അല്ലാത്തവര്‍ ആര്‍ടിപിസിആര്‍ റിസള്‍ട്ട് കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...