Connect with us

അതിഥി ടീച്ചർ പറഞ്ഞ കഥ പച്ചക്കള്ളമോ? അതോ ടീച്ചർ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ; എല്ലാം കൊള്ളാം പക്ഷെ എഗ്രിമെന്റ് തീരെ ലോജിക്കില്ലാതെയായിപ്പോയി; കൂടെവിടെ പരമ്പരയെ കുറിച്ച്!

Malayalam

അതിഥി ടീച്ചർ പറഞ്ഞ കഥ പച്ചക്കള്ളമോ? അതോ ടീച്ചർ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ; എല്ലാം കൊള്ളാം പക്ഷെ എഗ്രിമെന്റ് തീരെ ലോജിക്കില്ലാതെയായിപ്പോയി; കൂടെവിടെ പരമ്പരയെ കുറിച്ച്!

അതിഥി ടീച്ചർ പറഞ്ഞ കഥ പച്ചക്കള്ളമോ? അതോ ടീച്ചർ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ; എല്ലാം കൊള്ളാം പക്ഷെ എഗ്രിമെന്റ് തീരെ ലോജിക്കില്ലാതെയായിപ്പോയി; കൂടെവിടെ പരമ്പരയെ കുറിച്ച്!

കൂടെവിടെ പ്രേക്ഷകരെല്ലാം കാത്തിരുന്ന അതിഥി ടീച്ചറുടെ കഥ ഇന്നലെയായിരുന്നു സ്‌ക്രീനിൽ എത്തിയത്. മലയാളി കുടുംബ പ്രേക്ഷകരുടെയും യൂത്തിന്റെയും അഭിമാനമായി മാറിയ മലയാള സീരിയൽ കൂടെവിടെ ഒറ്റ ദിവസം കൊണ്ട് അതിഥി ടീച്ചറുടെ കഥ പറഞ്ഞ് കോളിളക്കം സൃഷ്ടിച്ചോ അതോ അവസാനം കൊണ്ടുപോയി കലമുടച്ചോ ? നമുക്കൊന്ന് ചർച്ച ചെയ്യാം.. ഇവിടെയുള്ള നമ്മളുടെ ചർച്ചകളെല്ലാം വളരെ ആരോഗ്യപരമായി തന്നെ എല്ലാവരും ഉൾക്കൊള്ളണം,.. നിങ്ങളുടെ അഭിപ്രായങ്ങൾ പറയണം.

ഇന്നലയായിരുന്നില്ലേ കൂടെവിടെയിലെ ആ ഞെട്ടിക്കുന്ന, ഇത്രയും കാലം പറയാതെ ഒളിച്ചുവച്ച കഥ പുറത്തുവന്നത്. എന്നിട്ട് അത് വലിയ കോളിളക്കമൊന്നും സൃഷ്ട്ടിച്ചില്ലല്ലോ..? ഞാൻ അറിയാതെ എവിടെയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ എന്നെ ഒന്നറിയിക്കണം. എന്താണ് നിങ്ങൾക്ക് കഥ കേട്ടിട്ട് തോന്നിയത് എന്നുള്ളതും തീർച്ചയായിട്ടും പറയുക.

അതിഥി ടീച്ചർ പറഞ്ഞ കഥ അതിന്റെ ആദ്യ ഭാഗം കഴിഞ്ഞ ആഴ്ചയിൽ തന്നെ കണ്ടിരുന്നു. ഇപ്പോൾ രണ്ടാമത്തെ ഭാഗം അതായിരുന്നു പ്രധാനം. റാണിയമ്മയുടെ ടോർച്ചർ, അതും കഴിഞ്ഞു രണ്ടാമത്തെ ടീച്ചറുടെ മകളെ റാണിയമ്മയാണ് കൊന്നുകളഞ്ഞത് . ആ സംഭവത്തിൽ തെളിവുണ്ടാക്കാനെന്നോണം ജഗനെ വിളിച്ചു വരുത്തി ഒരു ഹോട്ടൽ മുറിയിൽ അതിഥിയെയും വിളിച്ചു ചേർത്ത് ആ കാഴ്ച റാണിയമ്മ ആദി സാറിനെ വിളിച്ചു കാണിക്കുന്നു…

നടന്നകാര്യം ആദി സാറിനോട് അതിഥി ടീച്ചർ പറഞ്ഞപ്പോൾ ആദി സാർ അത് വിശ്വസിച്ചു. എന്നാൽ റാണിയമ്മ അതൊന്നും വിശ്വസിച്ചില്ല. പിന്നെ ആദി മനഃപൂർവം അതിഥി ടീച്ചറുടെ അടുത്തുനിന്നും അകലം പാലിച്ചിരുന്നു. പക്ഷെ അതിഥി ടീച്ചർ പിന്നെ അഗ്നിശുദ്ധി വരുത്താനും നിരപരാധിത്വം തെളിയിക്കാനും പോയില്ല …

പിന്നെ ആ കുഞ്ഞു എങ്ങനെ മരിച്ചു എന്നും ഋഷി എടുത്തു ചോദിക്കുന്നുണ്ട് , അപ്പോൾ ആ കഥയും അതിഥി ടീച്ചർ പറഞ്ഞു. കുഞ്ഞിനെ നഷ്ടപ്പെട്ടത് നാച്ചുറൽ അബോർഷൻ ആയിരുന്നില്ല, റാണിയമ്മ തന്നെ അത് അതിഥി ടീച്ചറോട് പറയുന്നുണ്ട്. ജാര സന്തതിയെ മാളിയേക്കലിൽ വാഴിക്കാതിരിക്കാൻ മനഃപൂർവം ഒഴിവാക്കിയതാണ്. ജ്യൂസിൽ മരുന്ന് കലക്കി കുടിക്കാൻ കൊടുത്തുകൊണ്ടാണ് കുഞ്ഞിനെ കൊന്നത്.

അതോടൊപ്പം ഋഷിയെയും ഇതുപോലെ ഒഴുവാക്കുമെന്ന് റാണിയമ്മ പറഞ്ഞതായും അതിഥി ടീച്ചർ പറയുന്നുണ്ട്. അങ്ങനെ കൊല്ലാതിരിക്കാൻ വേണ്ടി റാണിയമ്മയ്ക്ക് വിട്ടുകൊടുത്തിട്ട് അവിടെ നിന്നും പോകാൻ റാണിയമ്മ ആവശ്യപ്പെടുകയായിരുന്നു . ഇതൊന്നും ആദി സാറിന് അറിയില്ലായിരുന്നോ എന്ന് സൂര്യ ഇടയിൽ ചോദിക്കുന്നുണ്ട്.

അപ്പൊൾ അറിയിയില്ല എന്നും എന്നാൽ, ആദി അറിഞ്ഞാലും പ്രതികരിക്കാൻ ആകാത്ത വിധം ആദി സാറിനെ നിശ്ശബ്ദനാക്കിയെന്നും അതിഥി ടീച്ചർ പറയുന്നു. അങ്ങനെ ഋഷിയെ കൂടെക്കൂട്ടി അവന്റെ ജീവൻ നഷ്ട്ടപെടുത്തുന്നതിലും നല്ലത് ‘അമ്മ എന്ന അവകാശം അടിയറവ് വച്ച് അവനെ സുരക്ഷിതമായി വളരാൻ അനുവദിക്കുന്നതാണ് നല്ലതെന്നു അതിഥി ടീച്ചർ തീരുമാനിക്കുന്നു .

” സ്വന്തം മകൻ സുഖമായി ജീവിക്കുന്നുണ്ട് എന്നറിയുന്നതിലും വലുതായി എന്ത് സന്തോഷമാണ് ഒരമ്മയ്ക്ക് വേണ്ടത്. അങ്ങനെയാണ് അതിഥി ടീച്ചർ സ്വന്തം മകനെ റാണിയമ്മയ്ക്ക് വിട്ടുകൊടുക്കുന്നത്… അത് തെറ്റായിപ്പോയില്ല എന്ന് ഇപ്പോൾ ബോധ്യമായി എന്നും അതിഥി ടീച്ചർ പറയുന്നുണ്ട്…. “

ഇത് കഥ…. ഇനി, ‘”താൻ ആയിരുന്നു തെറ്റുകാരി എന്നൊക്കെ തുടക്കം മുതൽ പറഞ്ഞിരുന്നു. പക്ഷെ ഋഷിയോട് കഥ പറഞ്ഞു കഴിഞ്ഞപ്പോൾ മാത്രം “ഞാൻ ചെയ്തത് തെറ്റായിപ്പോയില്ല എന്ന് അതിഥി ടീച്ചർ പറയുന്നുണ്ട്”.

പിന്നെ കഥ അവിടെ കഴിഞ്ഞില്ല… അതുകഴിഞ്ഞു മറ്റൊരു കാര്യം കൂടി അതിഥി ടീച്ചർ പറയുന്നുണ്ട്. അന്ന് മകനെ വിട്ടു കൊടുത്തു ആ പടിയിറങ്ങിയപ്പോൾ അതിഥി ടീച്ചറോട് റാണിയമ്മ ഒരു കാര്യം കൂടി ആവശ്യപ്പെട്ടിരുന്നു..”റിഷിയിൽ ഒരിക്കലും ഒരു അമ്മയുടെ അധികാരവും അവകാശവും ഉണ്ടായിരിക്കില്ല എന്നും പൂർണ്ണമനസോടെ അതിഥി കുഞ്ഞിനെ റാണിയമ്മയ്ക്ക് വിട്ടുകൊടുക്കുന്നു എന്ന് രേഖാ മൂലം സമ്മതിക്കണമെന്ന്… എഗ്രിമെന്റ് ഒക്കെ റാണിയമ്മ തന്നെ സെറ്റ് ചെയ്തിരുന്നു… മകനെ നഷ്ടപ്പെടുന്നതിലും വലുതല്ലല്ലോ ഒന്നും എന്നും പറഞ്ഞ് അതിഥി ടീച്ചർ രണ്ടാമതൊന്നു ആലോചിക്കാതെ എല്ലാം ഒപ്പിട്ടു നൽകി.

ആഹ് പ്രായപൂർത്തി എത്താത്ത കുട്ടിയെ വളർത്താൻ അങ്ങനെ ഒരു എഗ്രിമെന്റ് ആവശ്യമാണ്.ആവശ്യമാകുമായിരിക്കും അല്ലെ…? പക്ഷെ അത് …. അത് ഇനി പറയേണ്ട കാര്യമെന്താണ് ?

അതുകഴിഞ്ഞും അതിഥി ടീച്ചർ പറയുന്നുണ്ട് “ആ എഗ്രിമെന്റ് റാണിയമ്മയുടെ കൈയിൽ സേഫ് ആയി ഇരിക്കുന്നിടത്തോളം കാലം ഋഷിയുടെ ഒരു കാര്യത്തിലും അമ്മയെന്ന അധികാരത്തോടെ ഇടപെടാൻ സാധിക്കില്ല…നാളെയൊരു സമയത്തു റാണിയമ്മ എന്തെങ്കിലും തന്ത്രം പയറ്റി വിവാഹം മുടക്കാൻ ശ്രമിച്ചാൽ ഒരു അമ്മയുടെ അവകാശം ഉപയോഗിച്ച് അതിഥി ടീച്ചർക്ക് അത് നടത്താൻ സാധിക്കില്ല… അതിനു ആ കരാർ ഇല്ലാതെയാകണം… “

അപ്പോൾ തന്നെ ഋഷി അങ്ങനെ ഒരു കരാർ ഒരു കോടതിയും മുഖവുരയ്ക്ക് എടുക്കില്ല എന്ന് പറയുന്നുണ്ട് … ഒരു ലീഗൽ വാലിഡിറ്റിയും ഇല്ലാത്ത എഗ്രിമെന്റ് ആണ് അത് എന്നുതന്നെ ഋഷി പറഞ്ഞു.. അപ്പോഴും അതിഥി ടീച്ചർ “ആയിരിക്കാം,,,, എന്നാലും ആ കരാർ റാണിയമ്മയുടെ കൈയിൽ ഇരിക്കുന്നത് സേഫ് അല്ല എന്ന് പറയുന്നുണ്ട്…. കല്യാണത്തിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു പല കാര്യത്തിലും… അതുകൊണ്ട് തന്ത്രപൂർവം അത് കൈക്കലാക്കണം … നിന്റെ കൊണ്ടേ അത് സാധിക്കൂ എന്നും അതിഥി ടീച്ചർ ഋഷിയോട് പറഞ്ഞില്ലേ… നിങ്ങൾ അത് ശ്രദ്ധിച്ചോ?

ആ എഗ്രിമെന്റിനെ എന്തിനാണ് അതിഥി ഭയക്കുന്നത്., യാതൊരു വാലിഡിറ്റിയും ഇല്ല എന്ന് ഋഷി പറഞ്ഞിട്ടും… പിന്നെ പറയാതെ മനസിലാക്കാൻ ഒരു കോളേജ് അധ്യാപികയ്ക്ക് കഴിയില്ലന്നാണോ? അപ്പോൾ ഇത് കേട്ടിട്ട് ഈ എഗ്രിമെന്റ് കാര്യത്തെ കുറിച്ച് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. ഒന്നുകിൽ റൈറ്റർ സാർ അബദ്ധം കാണിച്ചു., അല്ലെങ്കിൽ അതിഥി ടീച്ചർ പറഞ്ഞതിൽ എന്തൊക്കെയോ കള്ളത്തരം മണക്കുന്നുണ്ട്….

ആ കള്ളത്തരം തുടക്കം മുതൽ ചിന്തിച്ചാൽ തോന്നും… പക്ഷെ തൽക്കാലം അങ്ങോട്ടേക്ക് ഞാൻ കടക്കുന്നില്ല.. കഥയുടെ പോക്ക് നോക്കേണ്ടിയിരിക്കുന്നു.

പിന്നെ പറഞ്ഞ കഥയിൽ തന്നെ അതിഥി ടീച്ചർ സ്വയം മഹത്വവദിയാകാൻ ശ്രമിക്കുന്നില്ലേ…. അതായത് കഥ പറയും മുന്നേ ഈ കഥ കേട്ടിട്ട് നീ റാണിയെ വെറുക്കണമെന്നോ എന്നെ പതിന്മടങ്ങ് സ്നേഹിക്കണമെന്നോ ഞാൻ പറയില്ല എന്ന് അതിഥി പറഞ്ഞില്ലേ? “

പിന്നെ സ്വന്തം മകളെ കൊന്നിട്ട് അതിന്റെ പേരിൽ ഒരു കേസും അതിഥി ടീച്ചർ കൊടുത്തില്ലേ..? അതും പോരാഞ്ഞിട്ട് മോനും ആയി ബന്ധം ഇല്ലെന്നും പറഞ്ഞു കൊച്ചിനെ കൊല്ലാൻ നടക്കുന്നവളോട് സന്ധി ചെയ്ത അമ്മ. അതല്ലേ അതിഥി ടീച്ചർ ചെയ്തത് .. അതൊരു ത്യാഗമാണോ?

ഒരു നാടോടി കഥയുണ്ട്.. ഈ കഥ എത്രപേർക്കറിയാം എന്നെനിക്കറിയില്ല.നിങ്ങളെല്ലാം കുഞ്ഞുനാളിൽ കേട്ട കഥ ആയിരിക്കും.. എനിക്ക് തോന്നുന്നു നമ്മുടെ ശശി മാമൻ ഈ കഥ കേട്ടിട്ടുണ്ട്.. ആ കഥ ഞാൻ പറയാം… ആരും സ്കിപ് ചെയ്തു പോകല്ലേ… പെട്ടന്നു പറഞ്ഞു തീർക്കാം…

ഒരിടത്തൊരു രാജാവുണ്ടായിരുന്നു . വളരെ നീതിമാനായ രാജാവ് ആണ്… അങ്ങനെ ഒരിക്കൽ രാജാവിന് മുന്നിൽ രണ്ടു സ്ത്രീകളെയും ഒരു കുഞ്ഞിനേയും കൊണ്ട് ഒരു ഭടൻ എത്തും… കരഞ്ഞുകൊണ്ട് നിൽക്കുന്ന രണ്ടു സ്ത്രീകൾ … അങ്ങനെ രാജാവ് കാര്യം അന്വേഷിക്കും… അപ്പോൾ ഭടൻ പറയും… ഗ്രാമമധ്യത്ത് ഈ രണ്ടു സ്ത്രീകളും ഈ കുഞ്ഞിന് വേണ്ടി തമ്മിൽ അടിയിടുകയായിരുന്നു… ആരുടെ കുഞ്ഞാണ് എന്ന് ചോദിച്ചാൽ രണ്ടാളും അവരുടെ കുഞ്ഞെന്നു പറയുന്നുണ്ട്…. ഇതിപ്പോൾ ആരുടെ കുഞ്ഞാണെന്ന് അറിയില്ല. അപ്പോൾ രാജാവ് ചോദിക്കും , ” കുഞ്ഞ് ആരുടേതാണ് എന്ന്?

രണ്ടു സ്ത്രീകളും കുഞ്ഞു എന്റേതാണ് എന്നിങ്ങനെ പറഞ്ഞു കരയുകയാണ്. അവസാനം രാജാവ് ഒരു തീരുമാനത്തിലെത്തും… നീതിമാനായ രാജാവ് ആരവിടെ ഒരു വാൾ കൊണ്ടുവരൂ എന്ന് പറഞ്ഞ് ഭടനെ വിട്ട് വാൾ എടുപ്പിക്കും.. എന്നിട്ട് ആ കുഞ്ഞിനെ രണ്ടിയി മുറിച്ച് സമമായി ഭാഗം ചെയ്യാൻ ആവശ്യപ്പെടും. പക്ഷെ അത് കേൾക്കുമ്പോൾ ഈ സ്ത്രീകൾ ഞെട്ടും. അതിൽ ഒരു സ്ത്രീ പറയും… നീതിമാനായ രാജാവേ എനിക്ക് അതായാലും മതി.. എനിക്ക് അങ്ങനെ എങ്കിലും എന്റെ കുഞ്ഞിന്റെ ഭാഗം കിട്ടുമല്ലോ? മറ്റേ സ്ത്രീ പറയും അയ്യോ രാജാവേ അങ്ങനെ ചെയ്യരുതേ… എനിക്ക് മകനെ വേണ്ട… അവർക്ക് കൊടുത്തോളു.,.. അവനെ കൊല്ലരുതേ,… അപ്പോൾ രാജാവിന് യഥാർത്ഥ ‘അമ്മ ആരെന്നു മനസിലാകും… അതായത് ആ കുഞ്ഞിനെ കൊല്ലാതെ ജീവിക്കാൻ വിട്ട അമ്മയാണ് പെറ്റമ്മ.. ഈ കഥപോലെയാണ് കൂടെവിടെയിൽ അതിഥി ടീച്ചർ പറഞ്ഞ കഥ കേട്ടപ്പോൾ തോന്നിയത്…

about koodevide

More in Malayalam

Trending

Recent

To Top