ഐറ്റം നമ്പറുകളുടെ ഉദ്ദേശം കാണികളെ ഇക്കിളിപ്പെടുത്തുക എന്നത് മാത്രമാണ്, യഥാര്‍ത്ഥത്തില്‍ സ്വയം പ്രദര്‍ശന വസ്തു ആവുകയാണ്; ഐറ്റം സോംഗുകള്‍ക്കെതിരെ രംഗത്തെത്തി നടി ശബാന ആസ്മി
ഐറ്റം നമ്പറുകളുടെ ഉദ്ദേശം കാണികളെ ഇക്കിളിപ്പെടുത്തുക എന്നത് മാത്രമാണ്, യഥാര്‍ത്ഥത്തില്‍ സ്വയം പ്രദര്‍ശന വസ്തു ആവുകയാണ്; ഐറ്റം സോംഗുകള്‍ക്കെതിരെ രംഗത്തെത്തി നടി ശബാന ആസ്മി
ഐറ്റം നമ്പറുകളുടെ ഉദ്ദേശം കാണികളെ ഇക്കിളിപ്പെടുത്തുക എന്നത് മാത്രമാണ്, യഥാര്‍ത്ഥത്തില്‍ സ്വയം പ്രദര്‍ശന വസ്തു ആവുകയാണ്; ഐറ്റം സോംഗുകള്‍ക്കെതിരെ രംഗത്തെത്തി നടി ശബാന ആസ്മി
ഐറ്റം സോംഗുകളില്‍ അഭിനയിച്ച് കൈയടി നേടിയവരാണ് മിക്ക നടിമാരും. എന്നാല്‍ ഇത്തരം ഗാനങ്ങള്‍ക്കെതിരെയും നടിമാര്‍ക്കെതിരെയും സിനിമയിലുള്ളവര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കരീന കപൂറിന്റെ ഐറ്റം സോംഗിനെതിരെ നടി ശബാന ആസ്മി രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഐറ്റം നമ്പറുകള്‍ക്കെതിരെ എന്നും ശക്തമായ വിയോജിപ്പുണ്ട്. കാരണം അത് സിനിമയുടെ നറേറ്റിവിന്റെ ഭാഗമായിരിക്കില്ല എന്നതാണ്. ഐറ്റം നമ്പറുകളുടെ ഉദ്ദേശം കാണികളെ ഇക്കിളിപ്പെടുത്തുക എന്നത് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ ചെയ്യുന്നത് ആണ് നോട്ടങ്ങള്‍ക്ക് കീഴ്പ്പെടുകയും, സ്വയം പ്രദര്‍ശന വസ്തു ആവുകയുമാണ്. സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തുവാക്കി മാറ്റുന്നത് ഗുരുതരമായ പ്രശ്നമാണ്. സ്ത്രീ ശരീരത്തെ ഉയരുന്ന മാറിടവും ആടുന്ന പൊക്കിള്‍ ആയും ഇളകുന്ന ഇടുപ്പായും കാണിക്കുന്നത് ഗുരുതരമായ പ്രശ്നമാണ്.
ദബാംഗ് ടുവിലെ കരീനയുടെ ഡാന്‍സ് നമ്പറിന്റെ വരികളേയും ഷബാന അസ്മി വിമര്‍ശിച്ചിരുന്നു. ”ഞാന്‍ തന്തൂരി കോഴിയാണ്, എന്നെ മദ്യത്തിനൊപ്പം കഴിച്ചാലും” എന്ന് പറഞ്ഞ് നിങ്ങള്‍ പറയുമ്പോള്‍ പലരും അതിനൊപ്പം ഡാന്‍സ് ചെയ്യുകയാണ്. ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നവരും ഒരുപോലെ ഉത്തരവാദികളാണ്.
സിന്ദഗി ന മിലേഗി ദൊബാരയിലെ കത്രീനയുടെ ബീച്ച് രംഗത്തെ കുറിച്ചും ശബാന ആസ്മി പറയുന്നുണ്ട്. ചിത്രത്തില്‍ കത്രീന വെള്ളത്തില്‍ നിന്നും കയറി വരുമ്പോള്‍ ധരിച്ചിരിക്കുന്നത് ബിക്കിനിയാണ്. ഇതേ രംഗം മറ്റൊരു സംവിധായകന് സ്ത്രീ ശരീരത്തിലേക്കുള്ള ഒളിഞ്ഞു നോട്ടമായി എടുക്കാന്‍ പറ്റും. അതാണ് സെന്‍ഷ്വാലിറ്റിയും പ്രദര്ശിപ്പിക്കലും തമ്മിലുള്ള വ്യത്യാസം എന്നാണ് ശബാന ആസ്മി പറയുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...