Connect with us

‘അമ്മ’ യിൽ കടുത്ത മത്സരം; നടന്‍ മധു പറഞ്ഞാല്‍ താന്‍ മത്സരത്തില്‍ നിന്നും പിന്മാറാമെന്ന് നാസര്‍ ലത്തീഫ്

News

‘അമ്മ’യുടെ മുതിര്‍ന്ന അംഗം നടന്‍ മധു പറഞ്ഞാല്‍ താന്‍ മത്സരത്തില്‍ നിന്നും പിന്മാറാമെന്ന് നാസര്‍ ലത്തീഫ്. അമ്മ സംഘടനയില്‍ തിരഞ്ഞെടുപ്പ് മത്സരം കടുത്തതോടെയാണ് നാസര്‍ ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചത്

മത്സരം വാശിയേറിയതോടെ വാട്ട്‌സാപ്പിലൂടെ വോട്ട് അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. പോസ്റ്ററുകള്‍ ഉള്‍പ്പെടെയാണ് വോട്ട് അഭ്യര്‍ത്ഥന. സംഘടന രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മത്സരം നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടിമാരായ ശ്വേതാ മേനോനും ആശാ ശരത്തുമാണ് ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിക്കുന്നത്. ഇരുവര്‍ക്കും എതിരെയാണ് മണിയന്‍പിള്ള രാജു മത്സരിക്കുന്നത്. നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇവര്‍ പിന്മാറി.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്നലെയാണ് മുകേഷും ജഗദീഷും പിന്മാറിയത്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. വിജയ് ബാബുവും പത്രിക പിന്‍വലിച്ചിരുന്നുവെങ്കിലും, എന്നാല്‍ പത്രികയില്‍ ഒപ്പിടാത്തത് കൊണ്ട് വീണ്ടും മത്സര രംഗത്തേക്ക് എത്തി.

More in News

Trending