രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘സീത ദ ഇന്‍കാര്‍നേഷന്‍’ എന്ന ചിത്രത്തില്‍ കരീന കപൂറിനെ ‘സീത’ യാക്കുന്നതിന് എതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. ബോയ്കോട്ട് കരീന കപൂര്‍ എന്ന ഹാഷ്ടാഗ് ആണ് ദിവസങ്ങളായി ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
സെയ്ഫ് അലി ഖാന്റെ ഭാര്യയും, തൈമുര്‍ അലി ഖാന്റെ അമ്മയുമായ കരീനയല്ല സീതയുടെ വേഷം ചെയ്യേണ്ടത്, അതിന് ഒരു ഹിന്ദു നടി മതിയെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. സീതയാവാന്‍ യോഗ്യത കങ്കണ റണാവത്തിന് ആണെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
സീതയുടെ വേഷമല്ല, ശൂര്‍പ്പണഖയുടെ വേഷമാണ് കരീനയ്ക്ക് അനുയോജ്യം, സീതയുടെ റോള്‍ കരീന അര്‍ഹിക്കുന്നില്ല, ഹിന്ദു ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത് എന്നാണ് കരീന പുകവലിക്കുന്നതും മദ്യപിക്കുന്നതുമായ സിനിമയിലെ ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള ചില ട്വീറ്റുകള്‍.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരീനയെ സമീപിച്ചത്. കരീന 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികള്‍ കരീനക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....