ഏറെ സൂപ്പര്‍ ഹിറ്റ് ആയി മാറിയ അസുരന് എന്ന ചിത്രത്തിനു ശേഷം തമിഴകത്തെ മുന്‍നിര സംവിധായകന്മാരില് ഒരാളായ വെട്രിമാരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തില്‍ വിജയ് സേതുപതി എത്തുന്നതായി വിവരം. തമിഴ് ഹാസ്യതാരം സൂരി നായകനായി എത്തുന്ന വിടുതലൈ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി കമ്യൂണിസ്റ്റുകാരനായി എത്തുന്നത്.
സത്യമംഗലം കാടുകളില്‍ ചിത്രീകരിച്ച വിടുതലൈ പറയുന്നത് മാവോയിസ്റ്റ് തീവ്രവാദികള്‍ വിഹരിക്കുന്ന ഒരു വനപ്രദേശത്ത് അവരെ അമര്‍ച്ച ചെയ്യാനെത്തുന്ന പൊലീസ് സംഘത്തിന്റെ കഥയാണ്. പൊലീസിനും തീവ്രവാദികള്ക്കുമിടയിലേക്ക് വന്നുപെടുന്ന വിപ്ളവകാരിയായ കോളേജ് പ്രൊഫസറായി വ്യത്യസ്ത ഗെറ്റപ്പിലാണ് വിജയ് സേതുപതി വിടുതലൈയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഹാസ്യ താരം സൂരിയുടെ ആദ്യത്തെ സീരിയസ് കഥാപാത്രമാണ് വിടുതലൈയിലേത്. ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയില്‍ നിന്ന് സ്വന്തം സ്റ്റുഡിയോയിലേക്ക് മാറിയ ശേഷം ഇളയരാജ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമെന്ന പ്രത്യേകതയും വിടുതലൈയ്ക്കുണ്ട്. പ്രമുഖ നോവലിസ്റ്റ് ജയമോഹന്റെ ഒരു നോവലിനെ ആസ്പദമാക്കി ഒരുക്കുന്നതാണ് ഈ ചിത്രം.
അതേസമയം, തമിഴിന് പുറമേ തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട് എന്നാണ് വിവരം. വേല്‍രാജാണ് കാമറാമാന്. ഗൗതം വാസുദേവ മേനോന്, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആര്.എസ്. ഇന്‍ഫോ ടെയ്ന്മെന്റിനുവേണ്ടി എല്‍റെഡ് കുമാറും വെട്രിമാരനും ചേര്‍ന്ന് നിര്‍മ്മിച്ച വിടുതലൈ കേരളത്തില്‍ കലാഫിലിംസ് കലാധരന്‍ കെ.കെ റിലീസ് ചെയ്യും.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ കുംഭമേളയ്ക്ക് പങ്കെടുത്ത...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
മമ്മൂട്ടിയുടേതായി പുറത്തെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്തുമെന്നാണ് വാർത്തകൾ വന്നിരുന്നതെങ്കിലും ഇപ്പോൾ ഉടൻ റിലീസ് ഉണ്ടാകില്ലെന്നുള്ള...