ഒരു ലക്ഷം രൂപ മുറിവാടകയ്ക്കൊപ്പം റെസ്റ്റോറന്റ് ബില്ലും അടച്ചില്ല.., കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവെച്ച് ഹോട്ടല്‍ ജീവനക്കാര്‍
ഒരു ലക്ഷം രൂപ മുറിവാടകയ്ക്കൊപ്പം റെസ്റ്റോറന്റ് ബില്ലും അടച്ചില്ല.., കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവെച്ച് ഹോട്ടല്‍ ജീവനക്കാര്‍
ഒരു ലക്ഷം രൂപ മുറിവാടകയ്ക്കൊപ്പം റെസ്റ്റോറന്റ് ബില്ലും അടച്ചില്ല.., കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവെച്ച് ഹോട്ടല്‍ ജീവനക്കാര്‍
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ താരത്തിന്റെതായി പുറത്തെത്തുന്ന വാര്‍ത്തയാണ് വൈറലാകുന്നത്. ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചുവെന്നാണ് വിവരം. ഒരു തമിഴ് വെബ് സിരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കാളിദാസ് അടക്കമുള്ളവര്‍ മൂന്നാറിലെത്തിയത്.
സംഘം താമസിച്ച ഹോട്ടലില്‍ മുറിവാടകയിനത്തില്‍ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ നിര്‍മ്മാണ കമ്പനി പണം അടയ്ക്കുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു.
അതേസമയം കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ പ്രേക്ഷകപ്രീതി നേടാന്‍ കാളിദാസിന് കഴിഞ്ഞിരുന്നു. ആമസോണ്‍ പ്രൈമിന്റെ തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ, നെറ്റ്ഫ്ലിക്സിന്റെ ആന്തോളജി സിരീസ് ആയ പാവ കഥൈകള്‍, ശരവണന്റെ സംവിധാനത്തിലെത്തിയ തമിഴ് ചിത്രം ഒരു പക്ക കഥൈ എന്നിവയാണ് കാളിദാസിന്റേതായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്.
ഇതില്‍ പാവ കഥൈകളിലെ പ്രകടനം കാളിദാസിന് വലിയ കൈയടി നേടിക്കൊടുത്തിരുന്നു. സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രമായാണ് കാളിദാസ് ചിത്രത്തില്‍ എത്തിയത്. സുധ കൊങ്കരയായിരുന്നു കാളിദാസ് അഭിനയിച്ച ലഘുചിത്രത്തിന്റെ സംവിധാനം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...