Connect with us

കാളിദാസ് ചിത്രം ബാക്ക് പാക്കേഴ്‌സ് ഒരു രൂപയ്ക്ക് കാണാം; വിവരം പങ്കുവെച്ച് സംവിധായകന്‍ ജയരാജ്

Malayalam

കാളിദാസ് ചിത്രം ബാക്ക് പാക്കേഴ്‌സ് ഒരു രൂപയ്ക്ക് കാണാം; വിവരം പങ്കുവെച്ച് സംവിധായകന്‍ ജയരാജ്

കാളിദാസ് ചിത്രം ബാക്ക് പാക്കേഴ്‌സ് ഒരു രൂപയ്ക്ക് കാണാം; വിവരം പങ്കുവെച്ച് സംവിധായകന്‍ ജയരാജ്

ജയരാജ് സംവിധാനത്തില്‍ കാളിദാസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ‘ബാക്ക് പാക്കേഴ്‌സ’്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫോട്ടോകള്‍ എല്ലാം തന്ന സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ, കൗതുകകരമായ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജയരാജ്.

ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെ റിലീസ് ആയ ചിത്രം ഇനി രൂപയ്ക്കും കാണാമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയരിക്കുന്നതും. രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട് ആളുകള്‍ക്കിടയിലെ പ്രണയമാണ് സിനിമ പറയുന്നത്.

പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയരാജിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് സന്തോഷും അഖില ആനന്ദുമാണ് സിനിമയിലെ ഗാനം ആലപിച്ചിരിക്കുന്നത്.

കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. രഞ്ജി പണിക്കര്‍, ശിവജിത് പദ്മനാഭന്‍, ജയകുമാര്‍, ശരണ്‍, ഉല്ലാസ് പന്തളം, തോമസ് ജി കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

More in Malayalam

Trending

Recent

To Top