11 വര്‍ഷവും പിന്നെ ഒരു കുഞ്ഞിന്റെ വരവും, ഇവിടെ ഞങ്ങള്‍ ഒരു ടീമായി മുന്നേറുകയാണ്, ഹാപ്പി ആനിവേഴ്സറി, ഇനിയും ഒരപാട് ദൂരം പോകാനുണ്ട്; വിവാഹ വാര്‍ഷിക ദിനത്തില്‍
11 വര്‍ഷവും പിന്നെ ഒരു കുഞ്ഞിന്റെ വരവും, ഇവിടെ ഞങ്ങള്‍ ഒരു ടീമായി മുന്നേറുകയാണ്, ഹാപ്പി ആനിവേഴ്സറി, ഇനിയും ഒരപാട് ദൂരം പോകാനുണ്ട്; വിവാഹ വാര്‍ഷിക ദിനത്തില്‍
11 വര്‍ഷവും പിന്നെ ഒരു കുഞ്ഞിന്റെ വരവും, ഇവിടെ ഞങ്ങള്‍ ഒരു ടീമായി മുന്നേറുകയാണ്, ഹാപ്പി ആനിവേഴ്സറി, ഇനിയും ഒരപാട് ദൂരം പോകാനുണ്ട്; വിവാഹ വാര്‍ഷിക ദിനത്തില്‍
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സന. നിരവധി ആരാധകരാണുള്ള ജ്യോത്സന സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ ഗായിക പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധേയമാവുകയാണ്. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് താരത്തിന്റെ പോസ്റ്റ്. അമ്മാവന്റെ മകനായ ശ്രീകാന്താണ് ജ്യോത്സനയെ വിവാഹം ചെയ്തത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തോടെപ്പമാണ് ജ്യോത്സ്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഞങ്ങള്‍ സ്നേഹിക്കുന്നുവെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ജ്യോത്സന കുറിച്ചത്. ഞങ്ങള്‍ സ്നേഹിക്കുന്നു, ഞങ്ങള്‍ അടി കൂടുന്നു, ഞങ്ങള്‍ ചിരിക്കുന്നു, ഞങ്ങള്‍ കരയുന്നു, ഞങ്ങള്‍ സംസാരിക്കുന്നു, ഞങ്ങള്‍ ശ്രമിക്കുന്നു, പിന്നെയും നാടകം തുടരുന്നുവെന്നാണ് ഗായിക കുറിച്ചിരിക്കുന്നത്. 11 വര്‍ഷവും പിന്നെ ഒരു കുഞ്ഞിന്റെ വരവും, ഇവിടെ ഞങ്ങള്‍ ഒരു ടീമായി മുന്നേറുകയാണ്. ഹാപ്പി ആനിവേഴ്സറി, ഇനിയും ഒരപാട് ദൂരം പോകാനുണ്ടെന്നുമാണ് ജ്യോത്സന കുറിച്ചത്.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റും ലൈക്കുകളുമായി എത്തിയത്. ആര്‍ജെ മിഥുന്, രഞ്ജിനി ജോസ്, അനൂപ ശങ്കര്‍, ഇന്ദുമിഥുന് തുടങ്ങി നിരവധി പേരാണ് ജ്യോത്സ്നയുടെ പോസ്റ്റിന് കമന്റുകളുമായെത്തിയിട്ടുള്ളത്. ആശംസ അറിയിച്ചവര്‍ക്ക് ജ്യോത്സന നന്ദിയും പറയുന്നുണ്ട്. നേരത്തെ, പത്തുപത്തേയ്, അധികം പറഞ്ഞ് ഓവറാക്കുന്നത് ഇഷ്ടമല്ലെന്ന് അറിയാം, എന്നാലും ഐലവ് യൂ എന്ന് സ്വന്തം താടക എന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ജ്യോത്സന വാര്‍ഷിക പോസ്റ്റില്‍ കുറിച്ചത്. ആ പോസ്റ്റും വൈറലായി മാറിയിരുന്നു.
2002ല്‍ പുറത്തിറങ്ങിയ പ്രണയമണിതൂവല്‍ എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് ജ്യോത്സന എത്തുന്നത്. നമ്മള് എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനം ഗായികയുടെ കരിയറിലെ വഴിത്തിരിവായി. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...