Connect with us

എന്നും ഓര്‍മയുണ്ടാകും ഈ മുഖം, അന്ന് മിമിക്രി ആര്‍ട്ടിസ്റ്റ് സംഘടനയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി

Malayalam

എന്നും ഓര്‍മയുണ്ടാകും ഈ മുഖം, അന്ന് മിമിക്രി ആര്‍ട്ടിസ്റ്റ് സംഘടനയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി

എന്നും ഓര്‍മയുണ്ടാകും ഈ മുഖം, അന്ന് മിമിക്രി ആര്‍ട്ടിസ്റ്റ് സംഘടനയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ മിമിക്രി ആര്‍ട്ടിസ്റ്റ് സംഘടനയ്ക്ക് സുരേഷ് ഗോപി നല്‍കിയ വാക്കാണ് വൈറലായി മാറുന്നത്. ‘ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഈ വാക്ക് പാലിച്ചിരിക്കുകയാണ് താരം. പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ അതില്‍ നിന്നും 2 ലക്ഷം രൂപ സംഘടനയ്ക്ക് കൈമാറിയാണ് അദ്ദേഹം തന്റെ വാക്ക് പാലിച്ചത്. സംവിധായകന്‍ നാദിര്‍ഷയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാര്‍ക്ക് അദ്ദേഹത്തിന്റെ സഹായം ഏറെ ഗുണകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഓര്‍മയുണ്ടാവും..ഈ മുഖം. നര്‍മം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങള്‍ക്ക്. ‘ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും’, സുരേഷ് ഗോപി.

ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകള്‍ക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകള്‍ക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association).

ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ഷോയില്‍ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടന്‍ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.

പുതിയ ചിത്രത്തിന്റര്‍ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്‍കുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലുള്ള നന്ദി. അച്ചാമ്മ വര്‍ഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രന്‍ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ‘ഓര്‍മയുണ്ടോ ഈ മുഖം’ MAA എന്ന സംഘടന പറയട്ടെ. എന്നും ഓര്‍മയുണ്ടാകും ഈ മുഖം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top