Malayalam
‘ഓണം, മാവേലി, പൂക്കളം, മതേതരത്വം, ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക് ഓണാശംസകള്‍’ അല്ലാത്തവര്‍ക്ക….!; കുറിപ്പുമായി ജൂഡ് ആന്റണി ജോസഫ്
‘ഓണം, മാവേലി, പൂക്കളം, മതേതരത്വം, ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക് ഓണാശംസകള്‍’ അല്ലാത്തവര്‍ക്ക….!; കുറിപ്പുമായി ജൂഡ് ആന്റണി ജോസഫ്
നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ വ്യക്തിയാണ് ജൂഡ് ആന്റണി ജോസഫ്. സോഷ്‌യല്‍ മീഡിയയില്‍ ജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെക്കുന്ന വാക്കുകള്‍ ചര്‍ച്ചയാകാറുണ്ട്.
ഇപ്പോഴിതാ വ്യത്യസ്തമായ ഓണാശംസയുമായി എത്തിയിരിക്കുകയാണ് ജൂഡ്. ഓണം, മാവേലി, പൂക്കളം, മതേതരത്വം, ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക് ഓണാശംസകള്‍. അല്ലാത്തവര്‍ക്ക് സ്‌നേഹം നിറഞ്ഞ ഗെറ്റ് വെല്‍ സൂണ്‍ ആശംസകള്‍’, എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ആശംസകള്‍ അറിയിച്ചത്.
നേരത്തെ അഫ്ഗാന്‍ വിഷയത്തില്‍ ജൂഡിന്റെ നിലപാട് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധി വരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം. അത് സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും’ എന്നാണ് ജൂഡ് പറഞ്ഞത്.
അതേസമയം സാറാസാണ് ജൂഡ് ആന്റണി ജോസഫിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജൂലൈ 5നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. അന്ന ബെന്നും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ആക്സിഡന്റല്‍ പ്രെഗ്‌നന്‍സി എന്ന വിഷയത്തെ പശ്ചത്തലമാക്കിയായിരുന്നു എടുത്തിരുന്നത്.
