Connect with us

ജോണി സാഗരികയുടെ മകളെ വീട്ടിൽ കയറി ഭീ ഷണിപ്പെടുത്തി; ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർക്കെതിരെ കേസ്

Malayalam

ജോണി സാഗരികയുടെ മകളെ വീട്ടിൽ കയറി ഭീ ഷണിപ്പെടുത്തി; ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർക്കെതിരെ കേസ്

ജോണി സാഗരികയുടെ മകളെ വീട്ടിൽ കയറി ഭീ ഷണിപ്പെടുത്തി; ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർക്കെതിരെ കേസ്

പ്രശസ്ത നിർമാതാവ് ജോണി സാഗരികയുടെ മകളെ വീട്ടിൽ കയറി ഭീ ഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർക്കെതിരെ കേസെടുത്തിരിക്കുകയാണ് കൊച്ചി പൊലീസ്. ജോണി സാഗരികയെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒത്തുതീർപ്പിനെന്നു പറഞ്ഞ് എത്തിയ പൊലീസ് സംഘം വീട്ടിലെത്തി ഭീ ഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇക്കഴിഞ്ഞ ജൂൺ 2 ന് കൊച്ചി വൈറ്റിലയിലുളള ജോണി സാഗരികയുടെ ഫ്ളാറ്റിലേയ്ക്ക് കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് എസിപി പി.എൻ.രാജനും സംഘവും എത്തിയത്. യൂണിഫോമിലുളള എസിപി ഉൾപ്പെടെയുളള പൊലീസുകാർക്കൊപ്പം ജോണി സാഗരികക്കെതിരെ പരാതി നൽകിയ ജിൻസ് തോമസും ഉണ്ടായിരുന്നു.

ഫ്ളാറ്റിനുളളിൽ കയറിയ സംഘം തന്നെ ഭീ ഷണിപ്പെടുത്തിയയെന്നും അപമാനിക്കാൻ ശ്രമിച്ചുവെന്നും ജോണി സാഗരികയുടെ മകൾ ഡിക്കിൾ ജോണി പറഞ്ഞു. വീട് പരിശോധനയ്ക്കായാണ് പൊലീസ് സംഘം വന്നതെങ്കിലും പരാതിക്കാരനായ ജിൻസ് തോമസിൻറെയും സംഘത്തിൻറെയും ഇടനിലക്കാരെപ്പോലെയാണ് പൊലീസ് പെരുമാറിയതെന്നും പരാതിയിൽ പറയുന്നു.

ബിസിനസ് പങ്കാളികളായ ദ്വാരക് ഉദയ്ശങ്കർ, ജിൻസ് തോമസ്, കോയമ്പത്തൂർ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് എ.സി.പി. പി.എൻ. രാജൻ എന്നിവർക്കെതിരേയാണ് ഡിക്കിൾ ആരോപണമുന്നയിച്ചിരിക്കുന്നത്. 2018-ൽ ജോണി സാഗരിക നിർമിച്ച ‘നോൺസെൻസ്’ സിനിമയുടെ വിതരണക്കാരാണ് പോലീസിനൊപ്പമെത്തിയവർ.

ഈ കേസിന്റെ തുടർച്ചയായാണ് ജൂൺ രണ്ടിന് കോയമ്പത്തൂർ എ.സി.പി.യുടെ നേതൃത്വത്തിൽ എതിർകക്ഷികൾ വീട്ടിലെത്തിയത്. 2.25 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പിടണമെന്ന് ഡിക്കിളിനോട് ആവശ്യപ്പെട്ടു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കൈവശമുണ്ട്. ധാരണാപത്രം ഒപ്പിട്ടില്ലെങ്കിൽ തനിക്കെതിരേയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഡിക്കിൾ പറയുന്നത്.

സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് ജോണി സാ​ഗകിരയെ പോലീസ് പിടികൂടിയത്. തൃശൂർ സ്വദേശി ജിൻസ് തോമസിൽ നിന്നും 2 കോടി രൂപ വാങ്ങി സിനിമയുടെ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞു വണ്ടിച്ചെക്ക് നൽകിയ മറ്റൊരു കേസ് കൂടി ഇദ്ദേഹത്തിനെതിരെയുണ്ട്. ചെക്ക് മടങ്ങിയപ്പോൾ നേരിൽ കാണാൻ ശ്രമിച്ചെന്നും ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് കേസ് നൽകിയതെന്നും ജിൻസ് പറഞ്ഞിരുന്നു.

ഈ കേസിൽ തുകയുടെ 20 ശതമാനമായ 40 ലക്ഷം കോടതിയിൽ കെട്ടിവയ്ക്കണമെന്ന് തൃശൂരിലെ സിജെഎം കോടതി ഉത്തരവിട്ടെങ്കിലും ചെയ്തിട്ടില്ല. ഹരിഹരൻപിള്ള ഹാപ്പിയാണ്, മുപ്പത് വെള്ളിക്കാശ്, ബോഡിഗാർഡ്, താണ്ഡവം എന്നീ സിനിമകളുടെ നിർമ്മാതാവാണ് ജോണി സാഗരിഗ.

Continue Reading

More in Malayalam

Trending