Connect with us

തുടക്കം മുതല്‍ ഇടവേള വരെ കൂവിക്കൂവി ആളുകള്‍ മടുത്തു, മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത കളിയാക്കപ്പെട്ടു; അത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നുവെന്ന് തിരക്കഥാകൃത്ത്

Malayalam

മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തന്റെ സിനിമാ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ മമ്മൂട്ടി പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കരിയറില്‍ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി.

ശ്യാമ, നിറക്കൂട്ട് എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട രണ്ട് സിനിമകളായിരുന്നു. വിജയിച്ച ആ സിനിമകള്‍ക്ക് ശേഷം എത്തിയ ചിത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ന്യായ വിധി, വീണ്ടും, പ്രണാമം, കഥയ്ക്ക് പിന്നില്‍ എന്നീ സിനിമകളെല്ലാം വന്‍ പരാജയമായിരുന്നു.

ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാതെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്.

വീണ്ടും എന്ന സിനിമയില്‍ തുടക്കം മുതല്‍ ഇടവേള വരെ കൂവി ആളുകള്‍ മടുത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. ജോഷിയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വീണ്ടും. പ്രണാമം എന്ന സിനിമയില്‍ മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത ഈ കളിയാക്കലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.

നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആണെങ്കില്‍ കൂവുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസമെന്നും ഷിബു ചക്രവര്‍ത്തി ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.

More in Malayalam

Trending

Recent

To Top