Malayalam
ബിരിയാണിയില്‍ തുപ്പുന്ന നികൃഷ്ടമായ ചെയ്തിപോലെ പ്രേക്ഷകന്റെ മുഖത്തു തുപ്പുന്ന ഇടത് നവോത്ഥാന ആചാരമാണ് ചുരുളിത്തെറി; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോ
ബിരിയാണിയില്‍ തുപ്പുന്ന നികൃഷ്ടമായ ചെയ്തിപോലെ പ്രേക്ഷകന്റെ മുഖത്തു തുപ്പുന്ന ഇടത് നവോത്ഥാന ആചാരമാണ് ചുരുളിത്തെറി; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോ
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘ചുരുളി’യുടെ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. നിരവധി പേരാണ് ചിത്രത്തിലെ അശ്ലീല പദപ്രയോഗത്തെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ജോണ്‍ ഡിറ്റോ.
‘മീശ’യിലെ തെറി തുടരുന്ന എസ്.ഹരീഷ്, അശ്ലീല എഴുത്തുകാരന്‍ എന്ന തന്റെ സ്ഥാനം ചുരുളിയിലെ അറപ്പുളവാക്കുന്ന തെറിയിലൂടെ ഉറപ്പിക്കുന്നുവെന്ന് ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ബിരിയാണിയില്‍ തുപ്പുന്ന നികൃഷ്ടമായ ചെയ്തിപോലെ പ്രേക്ഷകന്റെ മുഖത്തു തുപ്പുന്ന ഇടത് നവോത്ഥാന ആചാരമാണ് ചുരുളിത്തെറിയെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സിനിമാസ്വാദകരുടെ നേരെ തുപ്പുകയാണെന്നും അദ്ദേഹം പറയുന്നു.
ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
മുന്‍ ഉപപ്രധാനമന്ത്രിയ്‌ക്കെതിരെ പീഡന ആരോപണം: പരാതിപ്പെട്ട ടെന്നിസ് താരത്തെ കാണാനില്ല, ഒന്നുമറിയില്ലെന്ന് ചൈന
മീശയിലെ തെറി എസ്.ഹരീഷ് തുടരുന്നു. അശ്ലീല എഴുത്തുകാരന്‍ എന്ന തന്റെ സ്ഥാനം ചുരുളിയിലെ അറപ്പുളവാക്കുന്ന തെറിയിലൂടെ എസ്.ഹരീഷ് ഉറപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും സിനിമാസ്വാദകരുടെ നേരെ തുപ്പുന്നു.
ബിരിയാണിയില്‍ തുപ്പുന്ന നികൃഷ്ടമായ ചെയ്തിപോലെ പ്രേക്ഷകന്റെ മുഖത്തു തുപ്പുന്ന ഇടത് നവോത്ഥാന ആചാരമാണ് ചുരുളിത്തെറി. ലിജോ ജോസ് ഈ പടം , കട്ട് ചെയ്ത് , മാറ്റി ഇട്ടിട്ട് പോയി ധ്യാനം കൂടി, നന്നായതായിരുന്നു. പക്ഷെ ജോജു ജോര്‍ജും ചെമ്ബന്‍ വിനോദും കൂടി അത് ഹരീഷിന്റെ നാറിയ ഡയലോഗ് ഒന്നും കളയാതെ റിലീസ് ചെയ്യുകയായിരുന്നു.
അതിനാല്‍ ഹരീഷാണ് ഇതിലെ ഒന്നാംപ്രതി. ആത്മ സുഹൃത്തായിരുന്ന എസ്.ഹരീഷിനെ വൃത്തികെട്ടവനെ എന്ന് വിളിക്കേണ്ടി വന്നത് മീശ നോവല്‍ സമയത്താണ്. ഹരീഷിന്റെ രണ്ടാം മീശയായ ചുരുളിയിലെ തെറി മലയാളിയുടെ മുഖത്തെറിഞ്ഞ ചെളിയാണ്. ഹരീഷിന്റെ അശ്ലീലത്തിന് വളരാന്‍ പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ എന്ന സത്യം മറക്കരുത്.
