Malayalam
അങ്ങോട്ടേയ്ക്ക് പോകുന്നതിന് തലേന്ന് വരെ എന്റെ കൂടെയുണ്ടായിരുന്നു, ഇവള് അപ്പോള്‍ എന്നെയും പറ്റിക്കുന്നുണ്ടായിരുന്നോ? ഇവള് ഇന്റര്‍നാഷണല്‍ കോഴിയാണല്ലോ…!!സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ചേച്ചി ഹെല്‍മറ്റ് ഇട്ട് നടക്കേണ്ടി വരും!; റിതു മന്ത്രയ്ക്കെതിരെയുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് ജിയ ഇറാനി
അങ്ങോട്ടേയ്ക്ക് പോകുന്നതിന് തലേന്ന് വരെ എന്റെ കൂടെയുണ്ടായിരുന്നു, ഇവള് അപ്പോള്‍ എന്നെയും പറ്റിക്കുന്നുണ്ടായിരുന്നോ? ഇവള് ഇന്റര്‍നാഷണല്‍ കോഴിയാണല്ലോ…!!സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ചേച്ചി ഹെല്‍മറ്റ് ഇട്ട് നടക്കേണ്ടി വരും!; റിതു മന്ത്രയ്ക്കെതിരെയുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് ജിയ ഇറാനി
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ് 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന് ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന് നേടിയത്.
ബിഗ്ബോസ് മൂന്നാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിതു മന്ത്ര. മികച്ച പ്രകടനം ആയിരുന്നു താരം ഷോയില്‍ കാഴ്ചവെച്ചത്. ഷോയില്‍ പങ്കെടുക്കാതെ തന്നെ റിതുവിനൊപ്പം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ജിയ ഇറാനി. റിതുവിന്റെ കാമുകന് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ജിയ ഇറാനി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളുമായി രംഗത്തെത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം പ്രണയത്തെക്കുറിച്ചുള്ള റിതു മന്ത്രയുടെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. ലാലേട്ടനോട് പറഞ്ഞത് സത്യമാണ്. തനിക്ക് ഒരാളോട് ഇഷ്ടമുണ്ട്. പക്ഷെ അയാള്‍ക്ക് അറിയില്ല എന്നായിരുന്നു റിതു പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു റിതു ഇതേ കുറിച്ച് പറഞ്ഞത്. ഫോട്ടോസ് എഡിറ്റ് ചെയ്തതാണെന്ന തരത്തിലുള്ള പരാമര്‍ശവും റിതു നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ റിതുവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജിയ ഇറാനി.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജിയയുടെ പ്രതികരണം. റിതുവിന് മറുപടി കൊടുക്കണം എന്ന് ആവശ്യപ്പെട്ട യുവതിയ്ക്ക് താന്‍ നല്കിയ മറുപടിയുടെ ഓഡിയോയാണ് ജിയ പുറത്ത് വിട്ടിരിക്കുന്നത്. വിമര്‍ശിക്കുന്നത് കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല. ഇതിനെതിരെ പ്രതികരിക്കണം. എല്ലാം തുറന്ന് പറയണം എന്നാണ് യുവതി ആവശ്യപ്പെട്ടത്. ഇതിന് ജിയ നല്കിയ മറുപടികളാണ് വൈറലായി മാറുന്നത്.
‘ഇത് എനിക്ക് അര മണിക്കൂര്‍ നേരത്തെ പണിയേയുള്ളൂ. ഏതെങ്കിലും ഓണ്‍ലൈന്‍ ചാനലുകാരെ വിളിച്ചൊരു അഭിമുഖം കൊടുത്താല്‍ മതി. എനിക്ക് പറയാനുള്ളത് സത്യമാണ്. അതിനുള്ള തെളിവുമുണ്ട്. പക്ഷെ ഞാനത് ചെയ്യാത്തത്, പറഞ്ഞാല്‍ പിന്നെ ചേച്ചി ഹെല്‍മറ്റ് ഇട്ട് നടക്കേണ്ടി വരും. അതുകൊണ്ടാണ്. ഇഷ്ടമാണല്ലോ. നമ്മള് നമ്മുടെ മര്യാദയും മാന്യതയും കാണിക്കണമല്ലോ’ എന്നാണ് ജിയയുടെ പ്രതികരണം.
ഇതിലിപ്പോ ഞാന്‍ പ്രത്യേകിച്ച് പറയാനൊന്നുമില്ല. അവര്‍ പറയുന്നത് അന്തം ഫാന്‍സ് ഒഴിച്ച്, ചോറ് തിന്നുന്ന ആരും വിശ്വസിക്കില്ല. ഈ മന്ദബുദ്ധിയ്ക്ക് ഞങ്ങള്‍ തമ്മില്‍ പ്രണമായിരുന്നു പക്ഷെ പിന്നീട് ബ്രേക്ക് അപ്പ് ആയി എന്നോ മറ്റോപറഞ്ഞാല് മതിയായിരുന്നു. പക്ഷെ ഇവള് തീരെ അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് പറയുന്നത്. എന്തൊക്കെയാണ് ഇവള് കാണിച്ചു കൂട്ടുന്നത്. ഇവിടുന്ന് പോകുമ്പോള്‍ നല്ല ബോധമൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവിടുന്ന് ഇറങ്ങിയത് ഒരു സ്റ്റെപ്പ് താഴേക്കാണ്. കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ബോധവുമില്ലെന്നും ജിയ അഭിപ്രായപ്പെടുന്നുണ്ട്.
പുറത്തൊരാളുണ്ട്, ഇനി തിരിച്ചു ചെന്നാല്‍ ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല എന്നായിരുന്നു അവള് പറഞ്ഞിരുന്നത്. എന്നാല്‍ അഭിമുഖത്തില്‍ അവള് മാറ്റി പറഞ്ഞത് എനിക്കൊരു പ്രണയമുണ്ട് പക്ഷെ അയാള്‍ക്കത് അറിയുമോ എന്നറിയില്ല എന്നാണ് പറഞ്ഞതെന്നാണ്. ജനുവരി 28 ന് ഇവിടെ നിന്നും പോയവളാണ്. 27 വരെ എന്റെ കൂടെയുണ്ടായിരുന്നു. ഇവള് അപ്പോള്‍ എന്നെയും പറ്റിക്കുന്നുണ്ടായിരുന്നോ? ഇവള് ഇന്റര്‍നാഷണല്‍ കോഴിയാണല്ലോ അപ്പോള്‍. ഇവിടെയുള്ളപ്പോള്‍ ബര്‍ത്ത് ഡേയ്ക്ക് കേക്ക് വേണമെന്ന് പറഞ്ഞത് കൊണ്ട് ബിഗ് ബോസിലേയ്ക്ക് കേക്ക് ഓര്‍ഡര്‍ ചെയ്ത്, ബര്‍ത്ത് ഡെയ്ക്ക് ഇടാനുള്ള ഡ്രസ് ഞാന്‍ സ്റ്റിച്ച് ചെയ്ത് കൊടുത്തു വിടുകയായിരുന്നുവെന്നും ജിയ വെളിപ്പെടുത്തുന്നു.
ആ ഡ്രസ് ഇട്ടു നില്‍ക്കുന്നതിന്റെ ഫോട്ടോ ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങള്‍ എന്നെ കൊണ്ട് ചെയ്യിപ്പിച്ചിട്ട് വേറെ ആളെ ഇഷ്ടമാണെന്ന് പറയുമ്പോള്‍ ആളുകള്‍ വിലയിരുത്തട്ടെ. ഞാന്‍ ഒന്നും പറയുന്നില്ല. അവള് ഇപ്പോള്‍ കോഴി അല്ല, ഇന്റര്‍നാഷണല്‍ കോഴിയാണെന്നും ജിയ പറയുന്നുണ്ട്. റിതുവിനെതിരെ നിരവധി സ്റ്റോറികളാണ് ജിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
