News
ബച്ചന് തന്റെ കോളുകളൊന്നും എടുക്കുന്നില്ല; ജയയുടെ പ്രധാന പരാതി ഇതൊക്കെയാണ്
ബച്ചന് തന്റെ കോളുകളൊന്നും എടുക്കുന്നില്ല; ജയയുടെ പ്രധാന പരാതി ഇതൊക്കെയാണ്
ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന് അവതരിപ്പിക്കുന്ന ടിവി ക്വിസ് ഷോ ‘കോന്‍ ബനേഗാ ക്രോര്‍പതി’ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുകയാണ്. ഈ സ്പെഷല്‍ എപ്പിസോഡില്‍ ബച്ചന്റെ മകള്‍ ശ്വേത ബച്ചനും ചെറുമകള്‍ നവ്യ നവേലിയെയും അതിഥികളായി എത്തും.
എപ്പിസോഡിന്റെ പ്രൊമോ പുറത്തു വന്നിട്ടുണ്ട്. ശ്വേതയ്ക്കും നവ്യയ്ക്കും പുറമെ അമിതാഭ് ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയ ബച്ചന് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിപാടിയില്‍ പങ്കെടുക്കുന്നതും പ്രൊമോയില്‍ കാണാം.
ഡിസംബര്‍ മൂന്നിന് ഈ എപ്പിസോഡ് പ്രക്ഷേപണം ചെയ്യും. ബച്ചനെക്കുറിച്ച് തനിക്കുള്ള പരാതികളും ജയ ബച്ചന് രസകരമായി പറയുന്നു. ബച്ചന് തന്റെ കോളുകളൊന്നും എടുക്കുന്നില്ല എന്നാണ് ജയയുടെ പ്രധാന പരാതി. ‘ഇന്റര്‍നെറ്റ് നേരാംവണ്ണം കിട്ടിയില്ലെങ്കില്‍ ഞാന്‍ എന്തുചെയ്യും,” എന്നാണ് ബച്ചന് തിരിച്ച് ചോദിക്കുന്നത്.
ഇത്തവണ അമിതാഭ് ബച്ചനെ കുടുക്കിയത് സ്വന്തം മകള്‍ തന്നെയാണ്. ഇന്റര്‍നെറ്റ് നേരാംവണ്ണം കിട്ടിയില്ലെങ്കില്‍ പോലും അച്ഛന് സോഷ്യല്‍ മീഡിയയില്‍ പടം ഇടുന്നുണ്ടെന്നും ട്വീറ്റ് ചെയ്യുന്നുണ്ടെന്നുമാണ് ശ്വേത പറഞ്ഞത്.
ഇതിന് പിന്നാലെ കൊച്ചുമകള്‍ നവ്യ നവേലിയും ബച്ചനോട് ചോദിച്ചു. ‘പാര്‍ലറില്‍ നിന്ന് മടങ്ങുമ്പോള്‍ വല്യമ്മയോട് സുന്ദരിയാണെന്ന് പറയുമല്ലോ എന്ന് . ജയ, നീ സുന്ദരിയാണ്’ എന്നാണ് ബച്ചന് ഇതിന് മറുപടി നല്‍കിയത്. ‘കള്ളം പറയുമ്പോള്‍ നിങ്ങള്‍ക്ക് ഭംഗിയില്ലെന്നായിരുന്നു ഇതിനോടുള്ള ജയ ബച്ചന്റെ മറുപടി.
