Malayalam
ഏറ്റവും ആകര്‍ഷിച്ചത് സംഗീതം; ജല്ലിക്കട്ടിനെ പ്രശംസിച്ച് ശങ്കര്‍
ഏറ്റവും ആകര്‍ഷിച്ചത് സംഗീതം; ജല്ലിക്കട്ടിനെ പ്രശംസിച്ച് ശങ്കര്‍
Published on
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ജല്ലിക്കട്ട്’ ചിത്രത്തെ പ്രശംസിച്ച് സംവിധായകന് ശങ്കര്‍. ‘ഈ അടുത്തകാലത്തായി ഏറെ ആസ്വദിച്ചത്…സൂരരൈ പോട്ര് സിനിമയിലെ ജി വി പ്രകാശിന്റെ ആത്മാവുള്ള സംഗീതം…അന്ധഘാരം എന്ന ചിത്രത്തിലെ എഡ്വിന് സകായുടെ മികച്ച ഛായാഗ്രഹണം…മലയാള ചിത്രം ജല്ലിക്കട്ടിന് പ്രശാന്ത് പിള്ള ഒരുക്കിയ ശ്രദ്ധേയവും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം… എന്നായിരുന്നു ശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നത്.
27 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശേരിയുടെ ഏഴാമത്തെ സിനിമയായ ജല്ലിക്കെട്ടിനെ ഓസ്കാര്‍ എന്‍ട്രി ചിത്രമായി തിരഞ്ഞെടുത്തത്. 2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കട്ട് ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയിരുന്നു. കൂടാതെ നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.
about jallikattu
Continue Reading
You may also like...
Related Topics:jallikattu movie, sankar
